ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

By Dijo Jackson

ഫോര്‍ഡ് ഫിഗൊ ഹാച്ച്ബാക്കിനും ആസ്‌പൈര്‍ കോമ്പാക്ട് സെഡാനും വമ്പന്‍ വിലക്കിഴിവ്. വിവിധ ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ ഇരു കാറുകളിലും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കി തുടങ്ങി. പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഔദ്യോഗിക വരവ് അടുത്തിരിക്കെ നിലവിലുള്ള സ്‌റ്റോക്ക് വിറ്റുതീര്‍ക്കുകയാണ് വിലക്കിഴിവിന് പിന്നിലെ ഉദ്ദേശം.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

പുറംമോടിയിലും അകത്തളത്തിലും പുതുമകളുള്ള ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ജൂലായ് മാസം വിപണിയില്‍ പ്രതീക്ഷിക്കാം. ഫോര്‍ഡ് SYNC3 ഇന്റര്‍ഫേസുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇരു കാറുകളുടെ അകത്തളത്തിലും മുഖ്യവിശേഷമായി മാറും.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ടാകും. അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളില്‍ ക്യാബിന്‍ വിശാലത വര്‍ധിക്കില്ല. പെട്രോള്‍ എഞ്ചിനിൽ ഇത്തവണ മാറ്റങ്ങളുണ്ട്.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ ഇടംപിടിക്കും. പെട്രോള്‍ എഞ്ചിന് 96 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ മാറ്റമുണ്ടാകില്ല.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

1.5 ലിറ്റര്‍ TDCI ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളില്‍ തുടരും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മോഡലുകളില്‍ നിലകൊള്ളും. പിന്നീടൊരു ഘട്ടത്തില്‍ 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളില്‍ ഫോര്‍ഡ് നല്‍കും.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

120 bhp കരുത്തും 150 Nm torque ഉം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. കരുത്തന്‍ പെട്രോള്‍ എഞ്ചിനില്‍ പുതിയ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് പ്രതീക്ഷിക്കാം. ഇക്കോസ്‌പോര്‍ട് കോമ്പാക്ട് എസ്‌യുവിയില്‍ ഇതേ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

മോഡലുകളെ പരമാവധി വില കുറച്ചു വിപണിയില്‍ കൊണ്ടുവരാനാണ് ഫോര്‍ഡ് ഇന്ത്യ ശ്രമിക്കുന്നത്. അടുത്തിടെ നിരയില്‍ പിറവിയെടുത്ത ഫ്രീസ്റ്റൈല്‍ ഇതിനുള്ള ഉദ്ദാഹരണമാണ്. ഫ്രീസ്റ്റൈലിന് സമാനമായി ബജറ്റ് വിലയില്‍ ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍ വിപണിയില്‍ വരുമെന്നാണ് കരുതുന്നത്.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

അഞ്ചു ലക്ഷം മുതല്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന് വില പ്രതീക്ഷിക്കാം. ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിനും വില അഞ്ചര ലക്ഷം മുതലും. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സ്വിഫ്റ്റ് എന്നിവരാണ് ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യ എതിരാളികള്‍.

ഫോര്‍ഡ് ഫിഗൊയ്ക്കും ആസ്‌പൈറിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, കാരണമിതാണ്

മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ഹോണ്ട അമേസ് എന്നിവരോടാണ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് കൊമ്പുകോര്‍ക്കുക. സ്‌റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള ഡീലര്‍ഷിപ്പുകളുടെ തിടുക്കം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ വരവ് ഉടനെന്നു പറഞ്ഞുവെയ്ക്കുകയാണ്.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford Figo, Aspire Get Discounts Up To Rs 1 Lakh. Read in Malayalam.
Story first published: Tuesday, June 12, 2018, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X