വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

By Staff

വില്‍പനയില്ലാത്തതു കാരണം ബ്രിയോ ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ പിന്‍വലിക്കാന്‍ ഹോണ്ട തീരുമാനിച്ചു. വര്‍ഷം എട്ടു കഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ശക്തമായ പേരുകുറിക്കാന്‍ ബ്രിയോയ്ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തിലാണ് ഹോണ്ടയുടെ നടപടി. 2016 -ല്‍ വലിയ പ്രതീക്ഷകളോടെ ഹാച്ച്ബാക്കിനെ ഹോണ്ട പരിഷ്‌കരിച്ചെങ്കിലും ബ്രിയോയുടെ പ്രചാരം എങ്ങുമെത്താതെ പോയി.

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

അടുത്തകാലത്തായി ബ്രിയോ വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്നു ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മോഡലിന്റെ ഉത്പാദനം നിര്‍ത്തിവെച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ കേവലം 120 ബ്രിയോ യൂണിറ്റുകള്‍ മാത്രമെ ഹോണ്ട നിര്‍മ്മിച്ചുള്ളൂ.

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

സെപ്തംബറില്‍ യൂണിറ്റുകളുടെ എണ്ണം 102 ആയി കുറഞ്ഞു. ഓഗസ്റ്റില്‍ 157 യൂണിറ്റും സെപ്തംബറില്‍ 64 യൂണിറ്റും മാത്രമാണ് ഹോണ്ട ബ്രിയോ കുറിച്ച വില്‍പ്പന. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവു വില്‍ക്കപ്പെടുന്ന കാറുകളിലൊന്നാണ് ബ്രിയോ.

Most Read: മട്ടും ഭാവവും മാറി പുതിയ ടൊയോട്ട കൊറോള — ഇന്ത്യയില്‍ വരിക മാരുതി എഞ്ചിനില്‍?

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

അതേസമയം ബ്രിയോയുടെ ഉത്പാദനം നിര്‍ത്തിയതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്തായാലും രാജ്യാന്തര വിപണിയില്‍ കമ്പനി കാഴ്ച്ചവെച്ച പുതുതലമുറ ബ്രിയോ ഇന്ത്യയില്‍ എത്താനുള്ള സാധ്യത ഇനി വളരെ വിരളമായിരിക്കും.

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

ബ്രിയോയ്ക്ക് അടിതെറ്റിയെങ്കിലും ഒരേ അടിത്തറയില്‍ നിന്നു പുറത്തുവരുന്ന അമേസ് സെഡാനും WR-V ക്രോസ്ഓവറും ഭേദപ്പെട്ട പ്രകടനമാണ് ഹോണ്ടയ്ക്കായി നടത്തിവരുന്നത്. ബ്രിയോയെ പിന്‍വലിക്കുന്നതോടെ ജാസ്സ് മാത്രമായി ഹോണ്ടയുടെ ഹാച്ച്ബാക്ക് നിര ചുരുങ്ങും.

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

എന്നാല്‍ ചെറു കാറെന്നതിലുപരി മാരുതി ബലെനോയോടു മത്സരിക്കുന്ന പ്രീമിയം കാറായാണ് ജാസ്സിന്റെ പ്രതിച്ഛായ. കേവലം ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമെ ബ്രിയോയിലുള്ളൂ. 1.2 ലിറ്റര്‍ i-VTEC എഞ്ചിന്‍ 87 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും.

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

അഞ്ചു സ്പീഡ് മാനുവല്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്. ഹോണ്ടയുടെ പ്രാരംഭ ഹാച്ച്ബാക്കായി അറിയപ്പെടുന്ന ബ്രിയോയ്ക്ക് 4.81 ലക്ഷം രൂപ മുതലാണ് വിപണിയില്‍ വില (ദില്ലി ഷോറൂം).

Most Read: ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും, 33 വര്‍ഷത്തെ ഓട്ടം മതിയാക്കി മടങ്ങുന്നു

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

മാരുതിയും ഹ്യുണ്ടായിയും കൈയ്യടക്കി വെച്ചിട്ടുള്ള ചെറു കാര്‍ ശ്രേണിയില്‍ നിന്നും ബ്രിയോ പിന്‍വാങ്ങുമ്പോള്‍ ബി സെഗ്മന്റ് ഇലക്ട്രിക് കാറാണ് ഇതേ ശ്രേണിയില്‍ പകരം കമ്പനി മനസ്സില്‍ കാണുന്നത്. ഹാച്ച്ബാക്കോ, ചെറു എസ്‌യുവിയോ ആയിരിക്കും ഈ മോഡല്‍.

വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

ഇനിയുള്ള കാലം എസ്‌യുവി നിരയിലേക്കു കൂടുതല്‍ ശ്രദ്ധചെലുത്താനുള്ള പുറപ്പാടിലാണ് ഹോണ്ട. CR-V -യുടെ ഏറ്റവും പുതിയ പതിപ്പിനെ അടുത്തിടെ കമ്പനി അവതരിപ്പിക്കുകയുണ്ടായി. പിന്നണിയില്‍ പുതിയ സബ് നാലു മീറ്റര്‍ എസ്‌യുവിയുടെ ഒരുക്കങ്ങളും ഹോണ്ട നടത്തുന്നു. ഇതിനിടയില്‍ അടുത്തവര്‍ഷം ആദ്യപാദം സിവിക്കിനെയും ഹോണ്ട ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Brio Discontinued — Honda Cars India To Concentrate On SUVs. Read in Malayalam.
Story first published: Monday, November 19, 2018, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X