ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

By Dijo Jackson

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടാന്‍ ഒരുങ്ങി ഹോണ്ട. ഇന്ത്യന്‍ വിപണിയിലുള്ള മുഴുവന്‍ കാറുകളുടെയും വില ഓഗസ്റ്റ് മുതല്‍ കൂടുമെന്നു ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. വിവിധ മോഡലുകള്‍ക്ക് 10,000 മുതല്‍ 35,000 രൂപ വരെ വില ഉയരും. നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ അമേസിനും ഇതോടെ വില കൂടും.

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

ഓഗസ്റ്റ് ഒന്നു മുതല്‍ വിപണിയില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നു ഹോണ്ട അറിയിച്ചു. നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതുമെല്ലാം വിലവര്‍ധനയ്ക്കുള്ള കാരണമാണെന്നു കമ്പനി വ്യക്തമാക്കി.

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

അടുത്തിടെ വില്‍പനയ്‌ക്കെത്തിയ പുതുതലമുറ സെഡാന്‍ മോഡല്‍ അമേസിന് ഹോണ്ട പ്രഖ്യാപിച്ച പ്രാരംഭ വിലയും ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. നേരത്തെ ജൂണിലും കാറുകളുടെ വില രണ്ടു ശതമാനം ഹോണ്ട വര്‍ധിപ്പിച്ചിരുന്നു.

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

ബ്രിയോയില്‍ തുടങ്ങും ഹോണ്ടയുടെ ഇന്ത്യന്‍ കാര്‍ നിര. ബ്രിയോയും ജാസും മാത്രമാണ് നിരയിലെ ഹാച്ച്ബാക്കുകള്‍. സെഡാന്‍ നിരയില്‍ അമേസ്, സിറ്റി, അക്കോര്‍ഡ് ഹൈബ്രിഡ് മോഡലുകള്‍ കമ്പനിക്കുണ്ട്.

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

WR-V കോമ്പാക്ട് എസ്‌യുവി, BR-V ക്രോസ്ഓവര്‍, CR-V എസ്‌യുവി മോഡലുകളോടെ ഹോണ്ട നിര പൂര്‍ണമാവുന്നു. 4.73 ലക്ഷം മുതല്‍ 43.21 ലക്ഷം രൂപ വരെയാണ് നിലവില്‍ ഹോണ്ട കാറുകളുടെ വിലനിലവാരം.

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

വിപണിയില്‍ പുതുതലമുറ അമേസ് കാഴ്ചവെക്കുന്ന മാസ്മരിക പ്രകടനം മുന്‍നിര്‍ത്തി പുതിയ രണ്ടു മോഡലുകളെ കൂടി ഇന്ത്യയിലേക്കു കൊണ്ടവരാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുകയാണ്. പുതിയ CR-V എസ്‌യുവി, സിവിക് സെഡാന്‍ മോഡലുകളെ സമീപഭാവിയില്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു ഹോണ്ട

നികുതി വര്‍ധനവ് കാരണം ഔഡി, മെര്‍സിഡീസ് ബെന്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പോലുള്ള ആഢംബര കാര്‍ നിര്‍മ്മതാക്കള്‍ ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
Honda City, Amaze, Jazz, WR-V Prices To Be Increased From August 2018. Read in Malayalam.
Story first published: Tuesday, July 10, 2018, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X