ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

By Dijo Jackson

മൂന്നു പുതിയ കാറുകളെ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് 2018 ഓട്ടോ എക്‌സ്‌പോയിലാണ് ഹോണ്ട പ്രഖ്യാപിച്ചത്. രണ്ടാംതലമുറ അമേസ് വിപണിയില്‍ അണിനിരന്നു കഴിഞ്ഞു. ഓക്ടോബറില്‍ ഏഴു സീറ്റര്‍ CR-V എസ്‌യുവിയും രാജ്യത്തു തലയുയര്‍ത്തും. പിന്നെയുള്ളത് പത്താംതലമുറ സിവിക് സെഡാനാണ്. ഇന്ത്യന്‍ വരവിന് മുന്നോടിയായി പരിഷ്‌കരിച്ച സിവിക് ഫെയ്‌സ്‌ലിഫ്റ്റിനെ ജാപ്പനീസ് കമ്പനി ലോകത്തിന് മുന്നില്‍ കാഴ്ച്ചവെച്ചു.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

ഇത്തവണ പുറംമോടിയില്‍ കൂടുതല്‍ സ്‌പോര്‍ടിയാകാനാണ് സിവിക് ഫെയ്‌സ്‌ലിഫ്റ്റ് ശ്രമിക്കുന്നത്. കാര്യംപറഞ്ഞാല്‍ പുതിയ സെഡാന്‍ നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ സ്‌പോര്‍ടിയാണുതാനും.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

പിയാനൊ ബ്ലാക് ശൈലിയുള്ള ഗ്രില്ലാണ് സിവിക് ഫെയ്‌സ്‌ലിഫ്റ്റിന്. എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള ക്രോം അലങ്കാരവും കോണോടുകോണ്‍ ചെരിഞ്ഞൊരുങ്ങുന്ന ബമ്പറും സിവിക് ഫെയ്‌സ്‌ലിഫ്റ്റിന് പുത്തന്‍ ഭാവം സമര്‍പ്പിക്കുന്നു.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

രൂപത്തില്‍ എടുത്തുകാണിക്കുന്ന വിധത്തിലാണ് ഷൗള്‍ഡര്‍ ലൈനിന്റെ ഒരുക്കം. ഹെഡ്‌ലാമ്പുകളില്‍ നിന്നും ടെയില്‍ലാമ്പുകളിലേക്ക് ഒഴുകിയിറങ്ങുന്ന ഷൗള്‍ഡര്‍ ലൈന്‍ സിവികിന് കൂടുതല്‍ പക്വത നല്‍കും.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

അലോയ് വീല്‍ ഘടനയും ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി പരിഷ്‌കരിച്ചു. പിന്‍ ബമ്പറിന് താഴ്ഭാഗത്തുള്ള ക്രോം അലങ്കാരം ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. പുറംമോടിയിലെന്നപോലെ അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ ഹോണ്ട സ്വീകരിച്ചിട്ടുണ്ട്.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

പരിഷ്‌കരിച്ച 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണിതില്‍ മുഖ്യം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

വയര്‍ലെസ് ചാര്‍ജ്ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ (സിവിടി മോഡലില്‍ മാത്രം) എന്നിവ സിവിക് ഫെയ്‌സ്‌ലിഫ്റ്റിന്റെ മറ്റു വിശേഷങ്ങളാണ്. ആറു എയര്‍ബാഗുകള്‍, എബിഎസ്, ഇഡിബി, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളീഷന്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ മോഡലിലുണ്ട്.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

2.0 ലിറ്റര്‍ i-VTEC പെട്രോള്‍, 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുകള്‍ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടിക്കും. പെട്രോള്‍ എഞ്ചിന് 154 bhp കരുത്തും 189 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക 118 bhp കരുത്തും 300 Nm torque ഉം.

ടൊയോട്ട കൊറോളയോടു മത്സരിക്കാന്‍ പുതിയ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റ്

ആറു സ്പീഡ് മാനുവല്‍, ഒമ്പതു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ഒരുങ്ങും. ഇന്ത്യന്‍ വരവില്‍ 16 മുതല്‍ 20 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്ര എന്നിവരുമായാണ് ഹോണ്ട സിവിക്കിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
Honda Civic Facelift Revealed. Read in Malayalam.
Story first published: Tuesday, August 14, 2018, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X