ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, ഇനി ആവർത്തിക്കില്ല — വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

By Staff

വൈദ്യുത വാഹന ലോകത്ത് പിടിമുറുക്കാന്‍ ഹോണ്ട കരുക്കള്‍ നീക്കിത്തുടങ്ങി. അടുത്തവര്‍ഷം ചൈനീസ് വിപണിയില്‍ ചെറു വൈദ്യുത കാറുകള്‍ ഹോണ്ട പുറത്തിറക്കും. ശേഷം ഇന്ത്യയിലേക്കാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ നോട്ടം. ബി സെഗ്മന്റ് കാര്‍ അല്ലെങ്കില്‍ എസ്‌യുവിയായിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുന്ന ഹോണ്ട ഇവി.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

മുമ്പ് ഇന്ത്യന്‍ ഡീസല്‍ കാര്‍ ലോകത്ത് ഹോണ്ട കടന്നുവന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു. വൈദ്യുത വാഹന ശ്രേണിയില്‍ ഈ പിഴവു ആവര്‍ത്തിക്കരുതെന്നു ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് നിര്‍ബന്ധമുണ്ട്.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹന നയം നടപ്പിലാക്കുന്നതിനു മുമ്പെ ഇങ്ങോട്ടേക്കു പുതിയ വൈദ്യുത കാറിനെ കമ്പനി ആലോചിക്കുന്നത്. 1995 -ൽ സിറ്റി സെഡാനുമായാണ്കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയിൽ കടന്നുവരുന്നത്.

Most Read: മാരുതി ബലെനോയോടു മത്സരിക്കാന്‍ ടാറ്റ 45X, വരവ് ഓഗസ്റ്റില്‍

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

പിന്നീടു പത്തുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു ഹോണ്ടയുടെ ചെറു കാര്‍ ജാസ്, ഇന്ത്യയില്‍ വില്‍പനയ്ക്കു വരാന്‍. ശേഷം 2013 -ല്‍ കടന്നുവന്ന അമേസ് സെഡാനാണ് ഹോണ്ടയുടെ ആദ്യ ഡീസല്‍ കാര്‍. എന്തായാലും ഇത്തവണ നേരത്തെ തന്നെ ഹോണ്ട ഇറങ്ങിത്തിരിച്ചു.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

150 - 200 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന ചെറു വൈദ്യുത കാറാണ് ഹോണ്ടയുടെ മനസ്സില്‍. പുതുതലമുറ അമേസ്, ബ്രിയോ മോഡലുകള്‍ക്കായി കമ്പനി രൂപംനല്‍കിയിട്ടുള്ള ബി-പ്ലാറ്റ്‌ഫോമായിരിക്കും പൂര്‍ണ്ണ വൈദ്യുത പവര്‍ട്രെയിന്‍ മോഡലും ഉപയോഗിക്കുക.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

2023-24 കാലയളവില്‍ ഹോണ്ടയുടെ വൈദ്യുത കാറിനെ ഇന്ത്യന്‍ നിരത്തില്‍ പ്രതീക്ഷിക്കാം. അതേസമയം പൂര്‍ണ്ണ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള കാലതാമസം മുന്നില്‍ക്കണ്ട് ഹൈബ്രിഡ് വാഹനങ്ങളിലേക്കും കമ്പനി താത്കാലികമായി കടക്കും.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

പ്രചാരമേറിയ സിറ്റി സെഡാന് ഹൈബ്രിഡ് പതിപ്പ് ഒരുങ്ങുമെന്നാണ് വിവരം. വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി ഹൈബ്രിഡ് സംവിധാനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കും.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

നിലവില്‍ വൈദ്യുത വാഹനങ്ങളിലേക്കു കടക്കുന്ന മുഖ്യധാര നിര്‍മ്മാതാക്കളില്‍ അഞ്ചാമതാണ് ഹോണ്ടയെന്നു ഇവിടെ സൂചിപ്പിക്കണം. ഇന്ത്യന്‍ വൈദ്യുത വാഹന ലോകത്ത് മഹീന്ദ്ര കാലങ്ങളായി നിലയുറപ്പിച്ചിട്ടുണ്ട്.

Most Read: പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി - പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

ചുരുങ്ങിയ കാലംകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ടാറ്റയുടെ ടിഗോര്‍, ടിയാഗാ ഇവികള്‍ക്കും കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഇരു മോഡലുകളെയും ടാറ്റ അവതരിപ്പിക്കാന്‍ വലിയ കാലതാമസം നേരിടില്ല.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയാകട്ടെ ടൊയോട്ടയുമായി ചേര്‍ന്നു വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാന്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. വാഗണ്‍ആര്‍ ഇവിയാണ് മാരുതിയില്‍ നിന്നും വരാനിരിക്കുന്ന ആദ്യ വൈദ്യുത കാര്‍.

ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

2020 ഓടെ മാരുതി വാഗണ്‍ആര്‍ ഇവി വിപണിയില്‍ യാഥാര്‍ത്ഥ്യമാവും. കഴിഞ്ഞില്ല, ഇന്ത്യയില്‍ ഹ്യുണ്ടായിക്കുമുണ്ട് സ്വപ്‌നങ്ങള്‍. ഇന്ത്യന്‍ മണ്ണില്‍ അടുത്തവര്‍ഷം കോന ഇലക്ട്രിക് പ്രീമിയം എസ്‌യുവിയിലൂടെ വൈദ്യുത കാര്‍ വിപ്ലവത്തിന് ഹ്യുണ്ടായി തിരികൊളുത്തും.

Source: Economic Times

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
First Honda Electric Car To Be Introduced In India By 2023. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X