മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

By Dijo Jackson

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി, ഇക്കാലമത്രയും മാരുതി വിറ്റാര ബ്രെസ്സ അറിയപ്പെട്ടത് ഇങ്ങനെയായിരുന്നു. വില്‍പനയില്‍ ബ്രെസ്സയെ കടത്തിവെട്ടാന്‍ മറ്റൊരു എസ്‌യുവിക്കും കഴിയില്ലെന്ന ധാരണ വിപണിയില്‍ പിടിമുറുക്കവെ മാരുതിക്ക് ഹ്യുണ്ടായിയുടെ ഇരുട്ടടി. കഴിഞ്ഞ മാസം ഹ്യുണ്ടായി ക്രെറ്റ വാങ്ങാനാണ് ആളുകള്‍ തിടുക്കം കൂട്ടിയത്.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതാണ് ക്രെറ്റയുടെ വില്‍പന കുതിച്ചുയരാന്‍ കാരണം. ഹ്യുണ്ടായി ക്രെറ്റയുടെ 11,111 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റുപോയി. 10,713 യൂണിറ്റുകളുടെ വില്‍പനയാണ് ബ്രെസ്സയില്‍ മാരുതി കുറിച്ചത്.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

അതേസമയം ബ്രെസ്സയും ക്രെറ്റയും വ്യത്യസ്ത എസ്‌യുവി ശ്രേണികളിലാണ് അണിനിരക്കുന്നത്. മാരുതിയുടെ എസ്‌യുവി സബ് കോമ്പാക്ട് ഗണത്തിലും ഹ്യുണ്ടായിയുടെ എസ്‌യുവി കോമ്പാക്ട് ഗണത്തിലും പെടുന്നു. ശ്രേണിയില്‍ ഇവര്‍ തമ്മില്‍ നേരിട്ടു മത്സരമില്ല.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

എന്നാല്‍ വില്‍പനയില്‍ കാലങ്ങളായി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടാന്‍ ഹ്യുണ്ടായി ക്രെറ്റ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഇതാണിപ്പോള്‍ ഫലം കണ്ടത്.കഴിഞ്ഞ മാസത്തെ വില്‍പനയില്‍ മാരുതി ബ്രെസ്സയുടെ പുതിയ എഎംടി പതിപ്പിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

അതേസമയം ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ എസ്‌യുവിയെന്ന വിശേഷണം മാരുതി വിറ്റാര ബ്രെസ്സയില്‍ ഭദ്രമാണ്. 2016 മാര്‍ച്ചില്‍ അവതരിച്ച ബ്രെസ്സ കേവലം 28 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

ഹ്യുണ്ടായി ക്രെറ്റയും ഇക്കാര്യത്തില്‍ പിന്നിലല്ല. നാലര ലക്ഷത്തോളം ക്രെറ്റകള്‍ ഇന്ത്യയില്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം മാത്രം 60,000 യൂണിറ്റിന് മേലെ ഹ്യുണ്ടായി ക്രെറ്റകള്‍ വിപണിയില്‍ ഇതുവരെ വിറ്റുപോയി.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

അകത്തളത്തിലും പുറംമോടിയിലും ഒരുപോലെ മാറ്റങ്ങള്‍ കൈവരിച്ച പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്. പുതിയ ഇരട്ടനിറവും, പുതുക്കിയ പിന്‍ബമ്പറും പുത്തന്‍ ക്രെറ്റയുടെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തുപറയണം.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

ഏഴു നിറങ്ങളാണ് എസ്‌യുവിയില്‍. വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌യുവിയുടെ അകത്തളത്തില്‍ മാറ്റങ്ങള്‍.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, തെന്നിനീങ്ങുന്ന മുന്‍ ആംറെസ്റ്റ് എന്നിവ പ്രാരംഭ E വകഭേദത്തിന്റെ പുതുവിശേഷങ്ങളില്‍ ഉള്‍പ്പെടും. 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവിയുടെ വരവ്.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും. യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്തുത്പാദനം. ആറു സ്പീഡാണ് 1.4 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

അതേസമയം 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഒരുങ്ങുന്നുണ്ട്. ക്രെറ്റയ്ക്ക് പുറമെ എലൈറ്റ് i20, ഗ്രാന്‍ഡ് i10, വേര്‍ണ മോഡലുകള്‍ക്കും ഇന്ത്യയില്‍ ആവശ്യക്കാരേറി വരികയാണ്.

മാരുതിക്ക് ഇരുട്ടടി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവി ബ്രെസ്സയല്ല

ഓഗസ്റ്റില്‍ പുതുതലമുറ സാന്‍ട്രോയും ഹ്യുണ്ടായി നിരയില്‍ തിരിച്ചെത്തും. സാന്‍ട്രോയുടെ വരവ് ഹ്യുണ്ടായിയുടെ കുതിപ്പിന് പുത്തനുണര്‍വേകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Hyundai Creta Becomes Best Selling SUV In India. Read in Malayalam.
Story first published: Friday, July 13, 2018, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X