ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

ഒഴുകിയിറങ്ങുന്ന ചാരുത. D സെഗ്മന്റ് സെഡാന്‍ നിരയില്‍ ഹ്യുണ്ടായി എലാന്‍ട്രയോളം അഴക് മറ്റൊരു കാറിനുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാല്‍ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ടൊയോട്ട കൊറോള ആള്‍ട്ടിസും സ്‌കോഡ ഒക്ടാവിയയും അരങ്ങുതകര്‍ക്കുമ്പോള്‍ കാഴ്ച്ചക്കാരനായാണ് എലാന്‍ട്ര നില്‍ക്കാറ്. ഭംഗി മാത്രം പോരല്ലോ കാറിന്.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

വരാന്‍പോകുന്ന ഉത്സവകാലം എലാന്‍ട്രയുടെ ഈ കുറവു പരിഹരിക്കുകയാണ്. കൂടുതല്‍ നവീന ഫീച്ചറുകള്‍ നല്‍കി എലാന്‍ട്രയെ ഹ്യുണ്ടായി പരിഷ്‌കരിച്ചു. 2016 -ലാണ് നിലവിലെ എലാന്‍ട്ര വിപണിയില്‍ എത്തുന്നത്. രണ്ടുവര്‍ഷക്കാലം മാറ്റങ്ങളില്ലാതെ എലാന്‍ട്ര വിപണിയില്‍ തുടര്‍ന്നു.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

ശ്രേണിയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ എലാന്‍ട്രയില്‍ നവീന ഫീച്ചറുകള്‍ നല്‍കാന്‍ കമ്പനി നിര്‍ബന്ധിതരായെന്നുവേണം പറയാന്‍. നാലു വകഭേദങ്ങള്‍ എലാന്‍ട്രയിലുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന SX(O) മോഡലില്‍ മാത്രമെ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും ഹ്യുണ്ടായി നല്‍കുന്നുള്ളൂ.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എമര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ഓട്ടോ ലിങ്ക് കണക്ടിവിറ്റി, തെന്നിമാറുന്ന മുന്‍ ആംറെസ്റ്റ് മുതലായവ എലാന്‍ട്രയുടെ പരിഷ്‌കാരങ്ങളില്‍പ്പെടും.

Most Read: പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

മുന്‍ സീറ്റുകളില്‍ വെന്റിലേഷന്‍ സൗകര്യം കാഴ്ച്ചവെച്ച ആദ്യ കാറുകളിലൊന്നാണ് എലാന്‍ട്ര. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സണ്‍റൂഫ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവയെല്ലാം സെഡാനില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

എലാന്‍ട്രയില്‍ വൈദ്യുത പിന്തുണയോടെ പത്തുവിധത്തില്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാന്‍ കഴിയും. തുകല്‍ സീറ്റുകളും 10 സ്‌പോക്ക് അലോയ് വീലുകളും കാറില്‍ എടുത്തുപറയണം. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ എലാന്‍ട്രയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

ഫീച്ചറുകളില്‍ പരിഷ്‌കാരങ്ങള്‍ നേടിയെങ്കിലും എഞ്ചിന്‍ സാങ്കേതികതയില്‍ സെഡാന്‍ മാറ്റങ്ങള്‍ അവകാശപ്പെടുന്നില്ല. എലാന്‍ട്രയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 150 bhp കരുത്തും 191 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എലാന്‍ട്രയില്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറിലുണ്ട്.

ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

കൂടുതല്‍ ഫീച്ചറുകളുടെ പശ്ചാത്തലത്തില്‍ എലാന്‍ട്രയുടെ വില ഹ്യുണ്ടായി വര്‍ധിപ്പിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ 13.68 ലക്ഷം രൂപയാണ് എലാന്‍ട്രയുടെ പ്രാരംഭ പെട്രോള്‍ മാനുവല്‍ മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് വകഭേദം വിപണിയില്‍ എത്തുന്നത് 19.91 ലക്ഷം രൂപയ്ക്കാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Elantra Updated With Additional Features — To Rival The Toyota Corolla Altis. Read in Malayalam.
Story first published: Monday, October 1, 2018, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X