ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

By Dijo Jackson

അടുത്ത രണ്ടുവര്‍ഷത്തിനകം എട്ടു പുതിയ മോഡലുകളെ ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഇതിലൊന്നു വൈദ്യുത കാറായിരിക്കും. വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വൈദ്യുത കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടായി ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. ഹ്യുണ്ടായിയുടെ വൈദ്യുത എസ്‌യുവിയാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നത്.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

അടുത്തവര്‍ഷം രണ്ടാം പാദം ഇറക്കുമതി മോഡലായി വൈദ്യുത എസ്‌യുവിയെ കമ്പനി ഇങ്ങോട്ടു കൊണ്ടുവരും. ഹ്യുണ്ടായി ഇന്ത്യ തലവന്‍ യൈകെ കൂവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഡലിന്റെ പേരു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

എന്നാല്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായി പ്രദര്‍ശിപ്പിച്ച കോന ഇവിയായിരിക്കും ഹ്യുണ്ടായി നിരയില്‍ വില്‍പനയ്‌ക്കെത്തുക. ഹൈബ്രിഡ് കാറുകള്‍ക്ക് ശേഷം പൂര്‍ണ വൈദ്യുത മോഡലുകളെ അവതരിപ്പിച്ചാല്‍ മതിയെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ട കിര്‍ലോസ്‌കറിന്റെയും തീരുമാനത്തെ തള്ളിയാണ് ഹ്യുണ്ടായിയുടെ പ്രഖ്യാപനം.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഒന്നുകില്‍ പൂര്‍ണ വൈദ്യുത മോഡലുകളെ അവതരിപ്പിക്കുക, അല്ലെങ്കില്‍ വൈദ്യുത കാര്‍ നിര്‍മ്മാണത്തില്‍ നിന്നും വിട്ടുനില്‍ക്കുക – ഹ്യുണ്ടായിയുടെ തീരുമാനം കൂ വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ഹൈബ്രിഡ് മോഡലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ആദ്യഘട്ടത്തില്‍ കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി കോന ഇവിയെ ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കും. തമിഴ്‌നാട്ടിലെ നിര്‍മ്മാണശാലയില്‍ നിന്ന് എസ്‌യുവി അസംബിള്‍ ചെയ്ത് പുറത്തുവരും.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

പ്രാദേശികമായി അസംബിള്‍ ചെയ്യുക വഴി കോന ഇവിയുടെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്നു ഹ്യുണ്ടായി കരുതുന്നു. ഏകദേശം 25 ലക്ഷം രൂപയോളം വില ഹ്യുണ്ടായി കോനയ്ക്ക് ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

രണ്ടു വകഭേദങ്ങള്‍ കോന ഇവിയില്‍ ഒരുങ്ങും. ഒന്നില്‍ ഉയര്‍ന്ന ദൂരപരിധി കാഴ്ചവെക്കുന്ന 64 kW ബാറ്ററി സംവിധാനം ഇടംപിടിക്കും. കുറഞ്ഞ ദൂരപരിധി സമര്‍പ്പിക്കുന്ന 39.2 kW ബാറ്ററി സംവിധാനമാണ് രണ്ടാം വകഭേദത്തിലുണ്ടാവുക.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

133 bhp കരുത്തും 395 Nm torque ഉം 39.2 kW ബാറ്ററിയുള്ള വൈദ്യുത മോട്ടോര്‍ പരമാവധി ഉത്പാദിപ്പിക്കും. ഒറ്റ ചാര്‍ജ്ജില്‍ 299 കിലോമീറ്റര്‍ ദൂരം ഈ വകഭേദം ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ ആറു മണിക്കൂറും പത്തു മിനിട്ടുമെടുക്കും.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

അതേസമയം ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനമുണ്ടെങ്കില്‍ 54 മിനിറ്റുകള്‍ മതി എണ്‍പതു ശതമാനം ബാറ്ററി ചാര്‍ജ്ജ് വീണ്ടെടുക്കാന്‍. ഉയര്‍ന്ന 64 kW ബാറ്ററി മോഡലിന് 201 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഒറ്റ ചാര്‍ജ്ജില്‍ കാറോടുക 469 കിലോമീറ്റര്‍. ഒമ്പതു മണിക്കൂറും നാല്‍പതു മിനിറ്റും വേണം ബാറ്ററി പൂര്‍ണ ചാര്‍ജ്ജിലെത്താന്‍. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങെങ്കില്‍ 54 മിനിറ്റുകള്‍ കൊണ്ടു എണ്‍പതു ശതമാനം ചാര്‍ജ്ജ് ബാറ്ററി നേടും. മണിക്കൂറില്‍ 167 കിലോമീറ്റര്‍ വേഗം തൊടാന്‍ എസ്‌യുവിക്ക് കഴിയും.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

രൂപത്തിലും ഭാവത്തിലും പരമ്പരാഗത എസ്‌യുവിയാണ് ഹ്യുണ്ടായി കോന ഇവി. മറ്റു ഹ്യുണ്ടായി മോഡലുകളെ പോലെ മുന്നില്‍ ഒഴുകിവീഴുന്ന കസ്‌കേഡിംഗ് ഗ്രില്ലാണ് കോന ഇവിക്ക് മുന്നില്‍. ഹെഡ്‌ലാമ്പുകളുടെ ശൈലിക്ക് മൂര്‍ച്ച കൂടുതലാണ്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ തന്നെ.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

വശങ്ങളില്‍ തഴുകി പോകുന്ന ക്യാരക്ടര്‍ ലൈന്‍ മാത്രം മതി എസ്‌യുവിയുടെ അക്രമണോത്സുകത വെളിപ്പെടാന്‍. പ്രീമിയം പരിവേഷമാണ് എസ് യുവിക്ക്. ഉള്ളില്‍ ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും ഹെഡ്‌സ് അപ് ഡിസ്‌പ്ലേയും ശ്രദ്ധയാകര്‍ഷിക്കും.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

വൈദ്യുത വാഹനങ്ങളില്‍ മുന്‍നിരയിലുള്ള ടെസ്‌ല മോഡല്‍ എക്‌സുമായി കിടിപിടിക്കാന്‍ കോന ഇവിക്ക് കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം. എന്തായാലും ഹ്യുണ്ടായി ഇന്ത്യ നിരയില്‍ പുതിയ സാന്‍ട്രോയാകും പുത്തന്‍ മോഡലുകളുടെ വരവിന് തുടക്കം കുറിക്കുക.

ക്രെറ്റയുടെ വലുപ്പമുള്ള പുതിയ വൈദ്യുത എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

തൊട്ടുപിന്നാലെ കാര്‍ലിനോ കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയ പുതിയ എസ്‌യുവിയും പിറക്കും. മൂന്നാമതാണ് കോന ഇവിയുടെ അവസരം. നിലവില്‍ മഹീന്ദ്ര മാത്രമാണ് വിപണിയില്‍ വൈദ്യുത വാഹനങ്ങളെ വില്‍പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #hyundai #electric vehicles
English summary
Hyundai Kona EV India Launch Details Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X