ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

By Staff

രണ്ടാംവരവിലും ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ. ഒരിടവേളയ്ക്കുശേഷം രാജ്യത്തു തിരിച്ചെത്തിയ സാന്‍ട്രോ വില്‍പന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്. പുത്തന്‍ സാന്‍ട്രോ വില്‍പനയ്ക്ക് വന്നതോടുകൂടി ബുക്കിംഗ് ബാഹുല്യമാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളില്‍.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

കഴിഞ്ഞമാസം മാത്രം 8,535 യൂണിറ്റുകളുടെ വില്‍പനയാണ് സാന്‍ട്രോ കുറിച്ചത്. ബുക്കിംഗാകട്ടെ 28,800 യൂണിറ്റും കടന്നു. പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഇതാദ്യമായാണ് ഒരു മോഡല്‍ ഇത്രയേറെ ബുക്കിംഗ് നേടുന്നത്.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ഔദ്യോഗിക അവതരണത്തിന് മുമ്പെ ഡീലര്‍ഷിപ്പുകളിലേക്ക് പുതിയ യൂണിറ്റുകള്‍ കൈമാറാനുള്ള ഹ്യുണ്ടായിയുടെ തീരുമാനം സാന്‍ട്രോയുടെ വില്‍പനയില്‍ നിര്‍ണ്ണായകമായി. ടാറ്റ ടിയാഗൊ, റെനോ ക്വിഡ് എന്നിവരെ പിന്തള്ളിയാണ് സാന്‍ട്രോയുടെ തുടക്കം.

Most Read: അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

കഴിഞ്ഞമാസം 7,549 യൂണിറ്റുകളുടെ വില്‍പന ടിയാഗൊയില്‍ ടാറ്റ കൈയ്യടക്കിയപ്പോള്‍, 6,035 ക്വിഡ് യൂണിറ്റുകളാണ് റെനോ വിപണിയില്‍ വിറ്റത്. നിലവിലെ തരംഗം കണക്കിലെടുത്താല്‍ മാരുതി സെലറിയോ, മാരുതി വാഗണ്‍ആര്‍ മോഡലുകളെ പോലും അധികം വൈകാതെ ഹ്യുണ്ടായി സാന്‍ട്രോ കടത്തിവെട്ടും.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

9,260 യൂണിറ്റുകളുടെ വില്‍പനയാണ് സെലറിയോ അവകാശപ്പെടുന്നത്. കഴിഞ്ഞമാസം മാത്രം വാഗണ്‍ആറിന് 10,655 യൂണിറ്റുകളുടെ വില്‍പനയുണ്ട്. എന്തായാലും ചെറുകാര്‍ ശ്രേണിയില്‍ മാരുതി പുലര്‍ത്തിവരുന്ന ആധിപത്യം ചോദ്യം ചെയ്താണ് ഹ്യുണ്ടായി സാന്‍ട്രോയുടെ വരവ്.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ബജറ്റ് വിലയില്‍ ഫീച്ചറുകളുടെ ധാരാളിത്തവുമായി കടന്നുവരുന്ന സാന്‍ട്രോ, പ്രതാപകാലം ഓര്‍മ്മപ്പെടുത്തി കഴിഞ്ഞു. 3.89 ലക്ഷം മുതല്‍ 5.64 ലക്ഷം രൂപ വരെയാണ് സാന്‍ട്രോയ്ക്ക് വിപണിയില്‍ വില. അതേസമയം ബുക്കിംഗ് 50,000 പിന്നിടുന്നപക്ഷം സാന്‍ട്രോയുടെ വില ഹ്യുണ്ടായി കൂട്ടും.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്. ആന്‍ട്രോയ്ഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും പുതിയ സാന്‍ട്രോ കുറിക്കുന്നു. വീല്‍ബേസ് 2,400 mm.

Most Read: പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

14 ഇഞ്ചാണ് ഹാച്ച്ബാക്കിലെ സ്റ്റീല്‍ വീലുകള്‍. 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ പതിപ്പിന് പുറമെ സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ അണിനിരക്കുന്നുണ്ട്. സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാര്‍ കൂടിയാണ് സാന്‍ട്രോ. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Most Read Articles

Malayalam
English summary
Hyundai Santro Sales Higher Than Tata Tiago. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X