ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് — ആദ്യ വീഡിയോ പുറത്ത്

By Dijo Jackson

ഇന്ത്യയില്‍ നാലു മീറ്റര്‍ വലുപ്പമുള്ള എസ്‌യുവികളെ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഇക്കാരണത്താല്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നിര്‍മ്മാതാക്കള്‍ക്കെല്ലാം പ്രത്യേക താത്പര്യമുണ്ട്. എന്നാല്‍ ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ കഴിയുമോയെന്ന ആശങ്കയില്‍ പലരും എസ്‌യുവികളെ ഇറക്കാന്‍ മടിക്കുന്നു. ക്രെറ്റയ്ക്ക് എതിരെ രണ്ടും കല്‍പിച്ചു വിപണിയില്‍ എത്തിയ ക്യാപ്ച്ചര്‍ എസ്‌യുവി റെനോയ്ക്ക് അധിക ബാധ്യതയായി മാറിക്കഴിഞ്ഞു.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

എന്നാല്‍ ഇതൊന്നും ഫോക്‌സ്‌വാഗണിനെ അലട്ടുന്ന പ്രശ്‌നമല്ല. ക്രെറ്റയ്ക്ക് എതിരെ ടി-ക്രോസിനെ അണിനിരത്താനുള്ള പടയൊരുക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ആഗോള വിപണിയില്‍ വരാന്‍ പോകുന്ന പുതിയ ടി-ക്രോസ് എസ്‌യുവിയെ ഇന്ത്യയിലേക്കും ഫോക്‌സ്‌വാഗണ്‍ കൊണ്ടുവരും.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ടി-ക്രോസിനെ ലോകം ഇന്നുവരെ കണ്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ട ടി-ക്രോസിന്റെ ദൃശ്യങ്ങള്‍ പുതിയ എസ്‌യുവിക്കുള്ള ആമുഖം നല്‍കുന്നു. യൂറോപ്പ് ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് വില്‍പനയ്ക്ക് ആദ്യമെത്തും.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ശേഷം മാത്രമെ എസ്‌യുവി ഇന്ത്യയില്‍ വരികയുള്ളു. ഫോക്‌സ്‌വാഗണ്‍ MQB അടിത്തറയാണ് വിദേശ വിപണികളില്‍ ടി-ക്രോസ് ഉപയോഗപ്പെടുത്തുക. എന്നാല്‍ ഇന്ത്യയില്‍ MQB A0 അടിത്തറയില്‍ നിന്നും ടി-ക്രോസ് പുറത്തുവരും.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

വിഖ്യാത MQB അടിത്തറയെ പശ്ചാത്തലമാക്കി സ്‌കോഡ നിര്‍മ്മിക്കുന്ന ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറയാണിത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യാന്തര മോഡലിലുള്ള പല ഫീച്ചറുകളും വിശേഷങ്ങളും ടി-ക്രോസിന്റെ ഇന്ത്യന്‍ പതിപ്പിനുണ്ടാകില്ല.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

എന്തായാലും ഹ്യുണ്ടായി ക്രെറ്റയെക്കാള്‍ നീളം കുറവായിരിക്കും ഫോക്‌സ്‌വാഗണ്‍ ടി-ക്രോസിന്. ക്രെറ്റയ്ക്ക് 4,270 mm നീളമുണ്ട്. ടി-ക്രോസിന് 4,107 mm നീളവും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ TSI ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ ഇന്ത്യയില്‍ കമ്പനി നിര്‍മ്മിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ എഞ്ചിനായിരിക്കും ടി-ക്രോസ് പെട്രോളില്‍ കമ്പനി നല്‍കുക. 115 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ഘടകങ്ങളുടെ പ്രാദേശിക സമാഹരണം എഞ്ചിന്റെ നിര്‍മ്മാണ ചിലവുകള്‍ കുറയ്ക്കും. നിലവില്‍ പോളോയിലും വെന്റോയിലും തുടിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനെ ടി-ക്രോസിന്റെ ഡീസല്‍ പതിപ്പില്‍ പ്രതീക്ഷിക്കാം.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

മാനുവല്‍, ഇരട്ട ക്ലച്ചുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് അഞ്ചു സീറ്റര്‍ ടി-ക്രോസ് എസ്‌യുവി പിന്തുടരുക.

ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ക്രോം സ്ലാറ്റ് ഗ്രില്ലിനോട് ചേര്‍ന്നണയുന്ന ഹെഡ്‌ലാമ്പുകള്‍ മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്. ഫോഗ്‌ലാമ്പുകള്‍ക്ക് അടിവര നല്‍കുംവിധത്തിലാണ് മുന്നിലെ സ്‌കിഡ് പ്ലേറ്റ്. മറ്റു ഫോക്‌സ്‌വാഗണ്‍ എസ്‌യുവികളിലേതു പോലെ കടുപ്പം കൂടിയ വരകള്‍ ടി-ക്രോസിന്റെ വശങ്ങളിലുണ്ടാകും.

ടയറുകള്‍ക്ക് വലുപ്പം കുറയാനാണ് സാധ്യത. 16 ഇഞ്ച് അലോയ് വീലുകള്‍ ടി-ക്രോസില്‍ പ്രതീക്ഷിക്കാം. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കും. മേല്‍ക്കൂരയില്‍ നിന്നും ചാഞ്ഞിറങ്ങുന്ന സ്പോയിലറും മോഡലിന്റെ സവിശേഷതയാണ്. 2020 ഓടെ മോഡലിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
India-Bound Volkswagen T-Cross Official Video Released — To Rival Hyundai Creta. Read in Malayalam.
Story first published: Monday, July 16, 2018, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X