വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

By Staff

ടി-ക്രോസ്. ഇന്ത്യയും ബ്രസീലും ചൈനയും പോലുള്ള വികസ്വര രാജ്യങ്ങള്‍ക്കുവേണ്ടി മാത്രം ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ഇടത്തരം എസ്‌യുവി. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു ശേഷം ടി-ക്രോസിനെ കമ്പനി ലോകവിപണിയില്‍ അനാവരണം ചെയ്തു. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആദ്യമായി രൂപകല്‍പന ചെയ്യുന്ന ചെറു എസ്‌യുവിയാണ് ടി-ക്രോസ്.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ഫോക്‌സ്‌വാഗണ്‍ നിരയില്‍ ടി-റോക്കിന് താഴെയുള്ള പുത്തന്‍ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ്, റെനോ ക്യാപ്ച്ചര്‍, മാരുതി എസ്-ക്രോസ് എന്നിവരുടെ വിപണി ലക്ഷ്യം വെച്ച് ഇന്ത്യയിലെത്തും. ഹാച്ച്ബാക്കുകള്‍ക്കും സെഡാനുകള്‍ക്കും പകരം ചെറു എസ്‌യുവികളിലേക്ക് ആളുകള്‍ കൂട്ടമായി ചേക്കേറാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ടി-ക്രോസുമായുള്ള കമ്പനിയുടെ വരവ്.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

പുതുതലമുറ പോളോയുടെ അടിത്തറ അടിസ്ഥാനമാക്കിയെത്തുന്ന ടി-ക്രോസ് 4.11 മീറ്റര്‍ നീളം കുറിയ്ക്കും. 2020 -ല്‍ എസ്‌യുവി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ആഗോള വിപണിയില്‍ രണ്ടു വകഭേദങ്ങളുണ്ട് ടി-ക്രോസിന്.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ഒന്നു യൂറോപ്യന്‍ വിപണിയ്ക്ക് മാത്രമായുള്ള ഷോര്‍ട്ട് വീല്‍ബേസ് മോഡല്‍. ടി-ക്രോസിന്റെ ലോങ് വീല്‍ബേസ് വകഭേദമാണ് ഇന്ത്യന്‍ തീരണമയുക. ചിലവുകുറഞ്ഞ MQB-A0 അടിത്തറ ഉപയോഗിക്കുന്ന എസ്‌യുവിയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ അണിനിരക്കും.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ഇന്ത്യയില്‍ വെന്റോയ്ക്ക് പകരക്കാരനായി ഫോക്‌സ് വാഗണ്‍ മനസ്സില്‍ കരുതിയിട്ടുള്ള വെര്‍ട്ടസ് സെഡാനും ഇതേ അടിത്തറയായിരിക്കും ഉപയോഗിക്കുക. 4,133 mm നീളവും 1,798 mm വീതിയും 1,563 mm ഉയരവും ഫോക്‌സ്‌വാഗണ്‍ ടി-ക്രോസിനുണ്ട്. വീല്‍ബേസ് 2,565 mm; എസ്‌യുവിയുടെ ബൂട്ട് ശേഷി 300 ലിറ്റര്‍ കുറിക്കും.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

നിരയില്‍ മുതിര്‍ന്ന ടിഗ്വാന്‍, ടൂറെഗ് മോഡലുകള്‍ ടി-ക്രോസിന്റെ രൂപകല്‍പനയില്‍ പ്രചോദനമായിട്ടുണ്ട്. ഗ്രില്ലിലേക്കു തഴുകിയിറങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ ടി-ക്രോസിന്റെ പക്വത വെളിപ്പെടുത്തും.

Most Read: 34 വര്‍ഷത്തെ ഓട്ടം മതിയാക്കി മാരുതി ഒമ്‌നി

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളിലേക്കാണ് ഗ്രില്ലിലെ ക്രോം ആവരണം വന്നണയുന്നത്. മുന്‍ ബമ്പറില്‍ ക്രോം, അലൂമിനിയം ഘടകങ്ങളുടെ ധാരാളിത്തം കാഴ്ച്ചയില്‍പ്പെടും. അടിവരയെന്നോണം ബോഡിയിലൂടെ കടന്നുപോകുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ടി-ക്രോസ് പരുക്കനാണെന്നു പറഞ്ഞുവെയ്ക്കുന്നു.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ തമ്മില്‍ കൂട്ടിയിണക്കാന്‍ പ്രത്യേക ലൈറ്റ് ബാര്‍ തന്നെ കമ്പനി നല്‍കിയിട്ടുണ്ട്. വെട്ടിയൊതുക്കിയ പിന്‍ ബമ്പറും റൂഫ് റെയിലുകളും ടി-ക്രോസിന്റെ പൗരുഷം പൂര്‍ണ്ണമാക്കും.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അകത്തളത്തില്‍ ഒരുങ്ങുമെന്നാണ് വിവരം. 10.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, പാനരോമിക് സണ്‍റൂഫ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ടി-ക്രോസിന് ലഭിക്കും.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഓട്ടോമാറ്റിക് പോസ്റ്റ് കൊളീഷന്‍ ബ്രേക്കിംഗ് എന്നിങ്ങനെ നീളും ടി-ക്രോസില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍.

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ടി-ക്രോസിലുള്ളത്. 94 bhp, 114 bhp എന്നിങ്ങനെ രണ്ടു ട്യൂണിംഗ് പതിപ്പുകള്‍ പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാകും.

Most Read: മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

94 bhp കരുത്തു സൃഷ്ടിക്കാന്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കഴിവുണ്ട്. ഒരുപക്ഷെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെയും ടി-ക്രോസില്‍ കമ്പനി നല്‍കിയേക്കാം. ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ ആറു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ടി-ക്രോസില്‍ ഒരുങ്ങുക.

Most Read Articles

Malayalam
English summary
India-Bound Volkswagen T-Cross Revealed — To Rival The Hyundai Creta. Read in Malayalam.
Story first published: Saturday, October 27, 2018, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X