ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

By Staff

എസ്‌യുവി ചിത്രത്തില്‍ ഒരുവര്‍ഷത്തോളമായി നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ഫോര്‍ച്യൂണറിനോ എന്‍ഡവറിനോ കാര്യമായ ഭീഷണി ഉയര്‍ത്താന്‍ ഇസൂസു MU-X -ന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ MU-X ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ സ്ഥിതിക്ക് മാറ്റംവരുത്തുമെന്നു ഇസൂസു പ്രതീക്ഷിക്കുന്നു. 26.26 ലക്ഷം രൂപ വിലയില്‍ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തി.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

പുറംമോടിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് MU-X -നെ ഇസൂസു വിപണിയില്‍ കൊണ്ടുവരുന്നത്. രണ്ടു വകഭേദങ്ങള്‍ മാത്രമെ MU-X ഫെയ്‌സ്‌ലിഫ്റ്റിലുള്ളൂ. എസ്‌യുവിയുടെ 4X2 വകഭേദം 26.26 ലക്ഷം രൂപയ്ക്ക് അണിനിരക്കുമ്പോള്‍, 28.22 ലക്ഷം രൂപയാണ് 4X4 വകഭേദത്തിന് വില.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

പരിഷ്‌കരിച്ച ഗ്രില്ലാണ് എസ്‌യുവിയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ മുഖ്യം. ഇരട്ട അറകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണയുണ്ട്.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ക്രോം വലയത്തിലുള്ള വലിയ ഫോഗ്‌ലാമ്പുകളും മുന്നോട്ടു ആഞ്ഞുനില്‍ക്കുന്ന പരുക്കന്‍ ബമ്പറും MU-X -ന് പുതുമ സമര്‍പ്പിക്കും. എസ്‌യുവിയുടെ ടെയില്‍ലാമ്പുകളും കമ്പനി പരിഷ്‌കരിച്ചു. മേല്‍ക്കൂരയിലുള്ള വലിയ സ്‌പോയിലറും റൂഫ്‌റെയിലുകളും രൂപഭാവത്തെ സ്വാധീനിക്കുന്നുണ്ട്.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

വശങ്ങളില്‍ ഡയമണ്ട് കട്ട് ശൈലിയുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകില്ല. ഉള്ളില്‍ കറുപ്പാണ് നിറം; ഡാഷ്‌ബോര്‍ഡിന് പിയാനൊ ബ്ലാക്കും. സെന്റര്‍ കണ്‍സോളിനും ഡോര്‍ ഘടനകള്‍ക്കും ലഭിക്കുന്ന ക്രോം ആവരണം ഉള്ളില്‍ പ്രീമിയം പ്രതീതി ഉറപ്പുവരുത്തും.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, തുകല്‍ സീറ്റുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടാണ് പുതിയ ഇസൂസു MU-X എസ്‌യുവിയില്‍.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം എസ്‌യുവിയിലുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാനും മടക്കാനും മോഡലില്‍ കഴിയും. ഡ്രൈവര്‍ സീറ്റ് ആറുവിധത്തില്‍ ക്രമീകരിക്കാം. സ്റ്റീയറിംഗില്‍ പ്രത്യേക കണ്‍ട്രോള്‍ ബട്ടണുകള്‍ കമ്പനി നല്‍കുന്നുണ്ട്.

Most Read: പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഡീലർഷിപ്പുകളിൽ വന്നുതുടങ്ങി— വാഗണ്‍ആറിന് ഭീഷണി ധാരാളം

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ആറു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് അസിസ്റ്റ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയില്‍ ഒരുങ്ങുന്നു.

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

MU-X ഫെയ്‌സ്‌ലിഫ്റ്റിലുള്ള 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 174 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. MU-X -ന്റെ 4X4 മോഡലില്‍ പ്രത്യേക ടെറെയ്ന്‍ കമ്മാന്‍ഡ് കണ്‍ട്രോളും ഒരുങ്ങുന്നുണ്ട്.

Most Read: വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍— കാത്തിരിക്കാം നവംബര്‍ 15 വരെ

ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, ഹോണ്ട CR-V എന്നിവരാണ് ഇസൂസു MU-X -ന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Isuzu MU-X Facelift Launched In India; Prices Start Rs 26.26 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X