ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

By Dijo Jackson

കഴിഞ്ഞ വര്‍ഷമാണ് MU-7 എസ്‌യുവിക്ക് പകരം MU-X മോഡലിനെ ഇസുസു ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് സമര്‍പ്പണം. എന്നാല്‍ MU-X എസ്‌യുവിയുടെ പുതുമ മാറുന്നതിന് മുമ്പെ പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇസുസു.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ഇസുസു എസ്‌യുവി കമ്പനിയുടെ നീക്കം പകല്‍ വെളിച്ചത്തേക്ക് കൊണ്ടുവരികയാണ്. ഉത്പാദന സജ്ജമായ പുതിയ എസ്‌യുവി ഉടന്‍ വില്‍പനയ്‌ക്കെത്തും. കനത്ത രീതിയില്‍ മറച്ചുപിടിച്ചാണ് MU-X ഫെയ്‌സ്‌ലിഫ്റ്റിനെയും കൊണ്ടുള്ള കമ്പനിയുടെ പരീക്ഷണയോട്ടം.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

കഴിഞ്ഞ വര്‍ഷം മുതല്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ പുതിയ എസ്‌യുവി വില്‍പനയ്ക്ക് എത്തുന്നുണ്ട്. പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങളോടെയാണ് MU-X ഫെയ്‌സ്‌ലിഫ്റ്റിന്റെ ഒരുക്കം.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും പരിഷ്‌കരിച്ച മുന്‍ ബമ്പറും മാറ്റങ്ങളില്‍ മുഖ്യം. ടെയില്‍ലാമ്പുകള്‍ എല്‍ഇഡി യൂണിറ്റായിരിക്കും. പിറകിലെ ബമ്പറും കമ്പനി പുതുക്കി. അലോയ് വീലുകള്‍ക്ക് പുതിയ ഘടനയാണ്.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

എസ്‌യുവിയുടെ അകത്തളത്തില്‍ പ്രീമിയം പരിവേഷത്തിന് വേണ്ടി തടി നിര്‍മ്മിത ഘടകങ്ങളാണ് ഇസുസു ഉപയോഗിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങും. ഫീച്ചറുകളുടെയും സുഖസൗകര്യങ്ങളുടെയും കാര്യത്തില്‍ നിലവിലെ തലമുറയെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് കടത്തിവെട്ടും.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ഡിസൈന്‍ പരിഷ്‌കാരങ്ങളുണ്ടെങ്കിലും സാങ്കേതികവശത്തു എസ്‌യുവിക്ക് മാറ്റങ്ങളുണ്ടാകില്ല. നിലവിലുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ MU-X ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരും. എഞ്ചിന് 174 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

അഞ്ചു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. വിദേശ വിപണികളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയാണ് MU-X വില്‍പനയ്‌ക്കെത്തുന്നത്. ഒരുപക്ഷെ പുതിയ പതിപ്പില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഇസുസു നല്‍കിയേക്കാം.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

പുറംരാജ്യങ്ങളില്‍ 148 bhp കരുത്തും 350 Nm torque ഉം അവകാശപ്പെടുന്ന 1.9 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും MU-X എസ്‌യുവിയില്‍ ഇസുസു ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ 1.9 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിനെ ഇസുസു അവതരിപ്പിക്കില്ല.

ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, വരാന്‍ പോകുന്ന മഹീന്ദ്ര XUV700 തുടങ്ങിയ മോഡലുകളാണ് ഇസുസു MU-X എസ്‌യുവിയുടെ എതിരാളികള്‍.

Spy Image Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #isuzu #Spy Pics
English summary
Isuzu MU-X Facelift Spotted Testing In India. Read in Malayalam.
Story first published: Tuesday, July 3, 2018, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X