വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

By Staff

ഇന്ത്യയില്‍ മികച്ച വില്‍പനാനന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഏതു കാര്‍ നിര്‍മ്മാതാക്കളാണ്? ടൊയോട്ടയും മാരുതിയുമെന്നു കരുതിയാല്‍ തെറ്റി. ജെഡി പവര്‍ നടത്തിയ പുതിയ പഠനം പ്രകാരം വില്‍പനനാനന്തര സേവനങ്ങള്‍ക്ക് ഹ്യുണ്ടായിയാണ് ഇന്ത്യയില്‍ മുന്നില്‍. മാരുതി കഴിഞ്ഞാല്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഹ്യുണ്ടായി.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

അടുത്തിടെ തിരിച്ചുവന്ന സാന്‍ട്രോ, ഹ്യുണ്ടായിയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. ഇന്ത്യയില്‍ വിപണി വിഹിതം കൂട്ടുകയാണ് സാന്‍ട്രോയുടെ ലക്ഷ്യം. ജെഡി പവര്‍ 2018 ഇന്ത്യ കസ്റ്റമര്‍ സര്‍വ്വീസ് ഇന്‍ഡക്‌സ് പഠനത്തില്‍ ഉപഭോക്തൃ സംതൃപ്തിയില്‍ 912 പോയിന്റ് ഹ്യുണ്ടായി നേടി.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

874 പോയിന്റ് കുറിച്ച ടാറ്റയാണ് ഉപഭോക്തൃ സംതൃപ്തിയില്‍ രണ്ടാമത്. 865 പോയിന്റുള്ള മഹീന്ദ്ര പട്ടികയില്‍ മൂന്നാമതുണ്ട്. നാല്, അഞ്ച് സ്ഥാനങ്ങള്‍ യഥാക്രമം ഫോര്‍ഡും ടൊയോട്ടയും കരസ്ഥമാക്കി. 829 പോയിന്റാണ് ഫോര്‍ഡിന്. ടൊയോട്ടയ്ക്ക് 827 പോയിന്റും.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഉപഭോക്തൃ സംതൃപ്തിയില്‍ ഇത്തവണ ഏറെ പിന്നോക്കം പോയി. 804 പോയിന്റ് മാത്രമെ മാരുതിയ്ക്ക് നേടാനായുള്ളൂ.

Most Read: 87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

ഡീലര്‍ഷിപ്പ് തലത്തില്‍ കമ്പനികള്‍ ലഭ്യമാക്കുന്ന വില്‍പനാനന്തര സേവനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ജെഡി പവറിന്റെ പഠനം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉടമകളുടെ അഭിപ്രായം ജെഡി പവര്‍ വിലയിരുത്തി.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

സര്‍വീസ് നിലവാരം, ഉത്തരവാദിത്വം, സര്‍വീസ് നിര്‍ദ്ദേശങ്ങള്‍, സര്‍വീസ് സജ്ജീകരണം, സര്‍വീസ് കാലയളവ് എന്നീ ഘടകങ്ങളെല്ലാം ജെഡി പവര്‍ പഠനവിധേയമാക്കി. 2015 മാര്‍ച്ചിനും 2017 ഓഗസ്റ്റിനും ഇടയ്ക്ക് പുതിയ കാര്‍ വാങ്ങിയ 9,045 ഉടമകള്‍ക്ക് ഇടയിലാണ് ജെഡി പവര്‍ പഠനം നടത്തിയത്.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

2018 മാര്‍ച്ച് മുതല്‍ 2018 ഓഗസ്റ്റ് വരെയായിരുന്നു പഠനകാലയളവും. 30 വയസ്സിനു താഴെയുള്ള ഉടമകളില്‍ ഭൂരിപക്ഷവും ഡീലര്‍ഷിപ്പുകള്‍ പുലര്‍ത്തുന്ന സര്‍വീസ് നിലവാരത്തില്‍ തൃപ്തരല്ലെന്നു പഠന റിപ്പോര്‍ട്ട് പറയുന്നു.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

30 വയസ്സിനു താഴെയുള്ള കാര്‍ ഉടമകളുടെ എണ്ണം രാജ്യത്തു ഉയരുന്നതായും ജെഡി പവര്‍ പഠനത്തില്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ ഗുണനിലവാരും ജെഡി പവര്‍ പഠനവിധേയമാക്കിയിരുന്നു.

Most Read: വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

പ്രാരംഭ കോമ്പാക്ട്, കോമ്പാക്ട്, ഇടത്തരം കോമ്പാക്ട്, പ്രാരംഭ മിഡ്-സൈസ്, മിഡ്-സൈസ്, എംപിവി, എസ്‌യുവി എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വില്‍പനയ്‌ക്കെത്തുന്ന കാറുകളെ കമ്പനി വിലയിരുത്തുകയുണ്ടായി. ജെഡി പവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇങ്ങനെ (കുറഞ്ഞ മാര്‍ക്ക് വാഹനത്തിന്റെ ഉയര്‍ന്ന നിലവാരം സൂചിപ്പിക്കുന്നു) —

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

പ്രാരംഭ കോമ്പാക്ട്

പ്രാരംഭ കോമ്പാക്ട് കാറുകളിലാണ് ഉപഭോക്താക്കള്‍ ഏറ്റവും മോശം അഭിപ്രായം രേഖപ്പെടുത്തുന്നത്. 103 മാര്‍ക്ക് നേടിയ മാരുതി സുസുക്കി ആള്‍ട്ടോ 800, 106 മാര്‍ക്ക് നേടിയ ഹ്യുണ്ടായി ഇയോണ്‍, 107 മാര്‍ക്ക് നേടിയ ഡാറ്റ്സന്‍ റെഡി-ഗോ എന്നീ കാറുകള്‍ താരതമ്യനേ ഭേദപ്പെട്ട ഗുണനിലവാരം കുറിക്കുകയുണ്ടായി. 168 മാര്‍ക്ക് നേടിയ റെനോ ക്വിഡാണ് പട്ടികയില്‍ ഏറ്റവും താഴെ.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

കോമ്പാക്ട്

കോമ്പാക്ട് ശ്രേണിയില്‍ 85 മാര്‍ക്ക് നേടിയ മാരുതി സുസൂക്കി വാഗണ്‍ആറാണ് ഗുണിനിലവാരം പുലര്‍ത്തുന്നതില്‍ മുന്നില്‍. 86 മാര്‍ക്ക് നേടിയ മാരുതി സെലറിയോ രണ്ടാമതും 110 മാര്‍ക്ക് നേടിയ മാരുതി സുസൂക്കി ആള്‍ട്ടോ K10 മൂന്നാമതായും പട്ടികയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ ആധിപത്യം കോമ്പാക്ട് ശ്രേണിയില്‍ വ്യക്തമായി പ്രതിഫലിക്കുന്നത് കാണാം.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

ഇടത്തരം കോമ്പാക്ട്

ഫോര്‍ഡ് ഫിഗൊ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 കാറുകളാണ് ഇടത്തരം കോമ്പാക്ട് ശ്രേണിയില്‍ മുന്നില്‍. ഇരു കാറുകള്‍ക്കും 71 മാര്‍ക്ക് പഠനത്തില്‍ ലഭിച്ചു. 76 മാര്‍ക്കുമായി ടൊയോട്ട എത്തിയോസ് ലിവ/ക്രോസ് മോഡലുകളാണ് ഇവര്‍ക്കു പിന്നില്‍. ഇടത്തരം കോമ്പാക്ട് ഗണത്തില്‍പ്പെടുന്ന ഹാച്ച്ബാക്കുകളാണ് ഗുണനിലവാരത്തില്‍ പ്രധാനമായും കേമന്മാര്‍.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

പ്രീമിയം കോമ്പാക്ട്

പ്രീമിയം കോമ്പാക്ട് ശ്രേണിയില്‍ ഫോക്‌സ്‌വാഗണ്‍ പോളോയും വകഭേദങ്ങളായ പോളോ ജിടി, ക്രോസ് പോളോ എന്നിവരുമാണ് ഗുണനിലവാരത്തില്‍ മുന്നില്‍. 69 മാര്‍ക്ക് പോളോ നേടിയപ്പോള്‍ ഹ്യുണ്ടായി എലൈറ്റ് i20/i20 ആക്ടിവ്, ഹോണ്ട ജാസ് മോഡലുകള്‍ യഥാക്രമം 79, 93 മാര്‍ക്കുകള്‍ നേടി.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

പ്രാരംഭ മിഡ്-സൈസ്

ജെഡി പവര്‍ നടത്തിയ പഠനത്തില്‍ ഏറ്റവും മികച്ച ഗുണനിലവാരം കുറിക്കുന്നത് ടൊയോട്ട എത്തിയോസാണ്. 56 മാര്‍ക്കാണ് മോഡല്‍ നേടിയത്. പട്ടികയില്‍ രണ്ടാമതുള്ള ഹ്യുണ്ടായി എക്‌സെന്റ് 70 മാര്‍ക്ക് കരസ്ഥമാക്കി. മൂന്നാമത് ഹോണ്ട അമേസാണ്.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

മിഡ്-സൈസ്

പുതുതലമുറ ഹ്യുണ്ടായി വേര്‍ണയും ഹോണ്ട സിറ്റിയുമാണ് മിഡ്-സൈസ് കാറുകളില്‍ മുന്നില്‍. ഇരു കാറുകള്‍ക്കും 70 മാര്‍ക്കു വീതം ലഭിച്ചു. 73 മാര്‍ക്കുള്ള ഫോക്‌സ്‌വാഗണ്‍ വെന്റോ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു.

വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

എംപിവി

വില്‍പനയായാലും ഗുണനിലവാരമായാലും എംപിവി ശ്രേണിയില്‍ ടൊയോട്ട ഇന്നോവ തന്നെയാണ് രാജാവ്. പഠനത്തില്‍ 77 മാര്‍ക്ക് ടൊയോട്ട ഇന്നോവയ്ക്കുണ്ട്. 86 മാര്‍ക്കുമായി മഹീന്ദ്ര ബൊലേറോയും 103 മാര്‍ക്കുമായി മാരുതി സുസുക്കി എര്‍ട്ടിഗയും പട്ടിക പൂര്‍ണ്ണമാക്കുന്നു.

Most Read Articles

Malayalam
English summary
Hyundai After Sales Service Is The Best: JD Power Study. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X