വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

By Dijo Jackson

കോമ്പസ് ബ്ലാക് പാക്ക് എഡിഷനുമായി ജീപ്. ഉത്സവകാലത്തിന് മുന്നോടിയായി പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് എഫ്‌സിഎ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കെവിന്‍ ഫ്‌ളിന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പേരുസൂചിപ്പിക്കുന്നതുപോലെ അടിമുടി കറുത്ത കുപ്പായമണിഞ്ഞ കോമ്പസ് അവതാരമാണ് വരാനിരിക്കുന്ന ബ്ലാക് പാക്ക് എഡിഷന്‍.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

സാധാരണ കോമ്പസ് മോഡലുകളെക്കാള്‍ 40,000 മുതല്‍ 50,000 രൂപ വരെ കൂടുതല്‍ ബ്ലാക് പാക്ക് എഡിഷന് വില ഒരുങ്ങും. മേല്‍ക്കൂര, മിററുകള്‍, അലോയ് വീലുകള്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി തുടങ്ങി എസ്‌യുവിയുടെ മുഴുവന്‍ ഭാഗങ്ങള്‍ക്കും കറുപ്പാകും നിറം.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

കോമ്പസ് ബ്ലാക് പാക്ക് എഡിഷന്റെ പുറംമോടിയിലും അകത്തളത്തിലും സംഭവിക്കുന്ന മാറ്റങ്ങളൊഴികെ സാങ്കേതിക മുഖത്തോ, എഞ്ചിനിലോ കമ്പനി കൈകടത്തില്ല. ലിമിറ്റഡ് എഡിഷന്‍ മോഡലായി മോഡല്‍ വിപണിയില്‍ എത്താനാണ് സാധ്യത കൂടുതല്‍.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ബ്ലാക് പാക്ക് എഡിഷന് പുറമെ ജീപ്പ് കോമ്പസിന്റെ പുതിയ ലിമിറ്റഡ് പ്ലസ് വകഭേദവും വിപണിയില്‍ ഉടന്‍ അണിനിരക്കുമെന്ന് ഫ്‌ളിന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

കോമ്പസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ലിമിറ്റഡ് പ്ലസ് വില്‍പനയ്ക്ക് വരും. കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമാകും ലിമിറ്റഡ് പ്ലസ് മോഡലിന്റെ ആകര്‍ഷണം.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, വലിയ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം എന്നിവ കോമ്പസ് ലിമിറ്റഡ് പ്ലസിന്റെ മാത്രം പ്രത്യേകതകളായി ഒരുങ്ങും. ഉത്സവകാലം മുന്നില്‍ക്കണ്ടാണ് കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡലും വിപണിയില്‍ വരുന്നത്.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

നിലവില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളിലായി 11 വകഭേദങ്ങള്‍ കോമ്പസില്‍ ലഭ്യമാണ്. കോമ്പസില്‍ തുടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 170 bhp കരുത്തും 350 Nm torque -മാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളില്‍ തെരഞ്ഞെടുക്കാം. മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ കോമ്പസ് പെട്രോളിലുള്ളൂ.

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

അതേസമയം കോമ്പസ് ഡീസലില്‍ മുന്‍ വീല്‍ ഡ്രൈവ്, പിന്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഡീസല്‍ മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Most Read: ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

ഇതുകൊണ്ടു കഴിഞ്ഞില്ല. അടുത്തവര്‍ഷം ആദ്യപാദം കോമ്പസ് ട്രെയില്‍ഹൊക്ക് എഡിഷനും ഇന്ത്യയില്‍ വരാനിരിക്കുകയാണ്. കോമ്പസിന്റെ ഓഫ്‌റോഡ് പതിപ്പാണ് ട്രെയില്‍ഹൊക്ക്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ പ്രധാന സവിശേഷത.

{document1}

Malayalam
കൂടുതല്‍... #jeep #ജീപ്പ്
English summary
Jeep Compass Black Pack Edition & New ‘Limited Plus’ Variant Coming Soon To India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X