ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

By Dijo Jackson

രണ്ടും കല്‍പിച്ചാണ് കിയ. ഇന്ത്യന്‍ വിപണിയില്‍ അടുത്തവര്‍ഷം ചുവടുറപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വരവിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡലുകളുമായി ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് കിയ.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

സ്റ്റിംഗര്‍ ജിടിയുടെയും സെറാറ്റൊയുടെയും ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവിയെയും ക്യാമറ ഇപ്പോള്‍ പിടികൂടി. ഇതാദ്യമായാണ് ഇന്ത്യന്‍ നിരത്തില്‍ നിന്നും ഗ്രാന്‍ഡ് കാര്‍ണിവലിനെ ക്യാമറ പകര്‍ത്തുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുള്ള വെള്ള എംപിവിയാണ് ചിത്രങ്ങളില്‍. ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ഗ്രാന്‍ഡ് കാര്‍ണിവലിനെ ഹ്യുണ്ടായിക്ക് കീഴിലുള്ള കിയ കാഴ്ചവെച്ചിരുന്നു. കിയയുടെ ആഢംബര എംപിവിയാണ് ഗ്രാന്‍ഡ് കാര്‍ണിവല്‍.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

തെക്കെ അമേരിക്കന്‍ വിപണികളില്‍ കിയ എംപിവി എത്തുന്നത് സെഡോന എന്ന പേരില്‍. ആഗോള വിപണിയില്‍ സെഡോനയ്ക്ക് ഏഴു, എട്ടു, പതിനൊന്നു സീറ്റര്‍ പരിവേഷങ്ങളുണ്ട്. ഇന്ത്യയില്‍ ഗ്രാന്‍ഡ് കാര്‍ണിവല്‍ വരിക അഞ്ചു ഡോര്‍ - ഏഴു സീറ്റര്‍ മോഡലായി.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

പതിനൊന്നു സീറ്റര്‍ പതിപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും കിയ ആലോചിക്കുന്നുണ്ട്. പ്രീമിയം ഫീച്ചറുകളാണ് കിയ ഗ്രാന്‍ഡ് കാര്‍ണിവലിന്റെ മുഖ്യാകര്‍ഷണം. ഇരട്ട സണ്‍റൂഫ്, വൈദ്യുത പിന്തുണയാല്‍ തെന്നിമാറുന്ന ഡോറുകള്‍, മൂന്നു സോണ്‍ എയര്‍ കണ്ടീഷണിംഗ് പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ഗ്രാന്‍ഡ് കാര്‍ണിവലിന് ലഭിക്കും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

കമ്പനിയുടെ വലിയ സിഗ്നേച്ചര്‍ 'ടൈഗര്‍ നോസ്' ഗ്രില്ല് എംപിവിയുടെ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളെ കാണാം. വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും എടുത്തുപറയണം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് കിയ ഗ്രാന്‍ഡ് കാര്‍ണിവലിന്റെ ഒരുക്കം. ഡീസല്‍ എഞ്ചിന് 200 bhp കരുത്തു സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. വില നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രാദേശികമായാകും എംപിവിയെ കിയ നിര്‍മ്മിക്കുക.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

ഇന്ത്യന്‍ വരവ് യാഥാര്‍ത്ഥ്യമായാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഗ്രാന്‍ഡ് കാര്‍ണിവല്‍ ഭീഷണി മുഴക്കും. ട്രെസോര്‍ എസ്‌യുവി, സെറാറ്റൊ സെഡാന്‍, ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി, സ്‌റ്റോണിക് ക്രോസ്ഓവര്‍ എന്നിവരെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് കിയ ആദ്യം നിശ്ചയിച്ചിട്ടുള്ളത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി മുഴക്കി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി

ഏകദേശം ഇരുപത്തഞ്ചു ലക്ഷം രൂപ വിലനിലവാരം കിയ ഗ്രാന്‍ഡ് കാര്‍ണിവലിന് പ്രതീക്ഷിക്കാം.

Image Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #kia motors #Spy Pics
English summary
Kia Grand Carnival MPV Spotted Testing In India. Read in Malayalam.
Story first published: Friday, May 25, 2018, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X