പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

By Dijo Jackson
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കിയ മോട്ടോര്‍സ്. അടുത്തിടെ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ വരാനിരിക്കുന്ന മുഴുവന്‍ അവതാരങ്ങളെയും ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

നിരയില്‍ കിയ കാഴ്ചവെച്ച കോമ്പാക്ട് എസ്‌യുവി എസ്പി കോണ്‍സെപ്റ്റാണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യയ്ക്കായി കിയ പ്രത്യേകം വികസിപ്പിച്ച എസ്‌യുവിയാണ് എസ്പി കോണ്‍സെപ്റ്റ്.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

റിപ്പോര്‍ട്ടുകള്‍ പ്രകാരം പതിവിലും നേരത്തെ കിയ എസ്പി വിപണിയില്‍ എത്തും. ഓട്ടോ എക്‌സ്‌പോയില്‍ കിയ അവതരിപ്പിച്ച എസ്പി കോണ്‍സെപ്റ്റ് വന്‍ജനശ്രദ്ധ നേടിയ പശ്ചാത്തലത്തില്‍ കോമ്പാക്ട് എസ്‌യുവിയെ ഉടന്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

ഭാവി ഡിസൈനാണ് കിയയുടെ പുതിയ കോമ്പാക്ട് എസ്‌യുവിയ്ക്ക്. ദൃഢത വരച്ചുകാട്ടുന്ന ആകാരവും, ദക്ഷിണ കൊറിയന്‍ പാരമ്പര്യവും കിയ എസ്പിക്ക് വേറിട്ടൊരു ചന്തമാണ് നല്‍കുന്നത്.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

പ്രധാനമായും യുവതലുറയെ ലക്ഷ്യമിട്ടാകും കിയ എസ്പി വിപണിയില്‍ എത്തുക. കിയ എസ്‌യുവിയുടെ നീളവും വീതിയുമേറിയ ശരീര ഘടന കോമ്പാക്ട് എസ്‌യുവി ശ്രേണിയ്ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കുമെന്ന കാര്യം ഉറപ്പ്.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

എസ് കോണ്‍സെപ്റ്റിന് മികച്ച പ്രതികരണമാണ് എക്‌സ്‌പോയില്‍ ലഭിച്ചതെന്നും പ്രതീക്ഷിച്ചതിലും നേരത്തെ എസ്പി കോണ്‍സെപ്റ്റുമായി കിയ വിപണിയില്‍ എത്തുമെന്നും കിയ മോട്ടോര്‍സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ മനോഹര്‍ ഭട്ട് പറഞ്ഞു.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

രാജ്യാന്തര നിരയില്‍ നിന്നുള്ള 16 വാഹനങ്ങളുമായാണ് ഓട്ടോ എക്‌സ്‌പോയില്‍ ഇക്കുറി കിയ പങ്കെടുത്തത്. എസ്പി കോണ്‍സെപ്റ്റ് കോമ്പാക്ട് എസ്‌യുവിക്ക് പുറമെ സബ്-4 മീറ്റര്‍ ഗണത്തിലുള്ള മറ്റൊരു എസ്‌യുവിയെയും, പ്രീമിയം ഹാച്ച്ബാക്കിനെയും ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

പ്രതീക്ഷിച്ചതിലും നേരത്തെ കിയ എസ്പി ഇന്ത്യയില്‍ എത്തും; എതിരാളികള്‍ ക്രെറ്റയും എസ്-ക്രോസും

2020 ഓടെ ഇന്ത്യന്‍ കിയ നിരയില്‍ മൂന്ന് മോഡലുകള്‍ തലയുയര്‍ത്തണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. ഹ്യുണ്ടായി ക്രെറ്റ, മാരുതി എസ്-ക്രോസ് മോഡലുകളോടാകും ഇന്ത്യന്‍ വരവില്‍ കിയ എസ്പി എസ്‌യുവി മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #kia motors #കിയ
English summary
Kia SP Concept SUV India Launch Sooner Than Expected. Read in Malayalam.
Story first published: Saturday, February 17, 2018, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X