ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

By Staff

ഫോര്‍ച്യൂണറിന്റെ വിപണി മോഹിച്ച് പുതിയ മഹീന്ദ്ര എസ്‌യുവി വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നവംബര്‍ 24 -ന് ആള്‍ട്യുറാസ് G4 എസ്‌യുവിയെ മഹീന്ദ്ര അവതരിപ്പിക്കും. XUV500 -യ്ക്കും മുകളില്‍ സ്ഥാനം കണ്ടെത്തുന്ന ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ മോഡലായി അറിയപ്പെടും.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

വരവ് മുന്‍നിര്‍ത്തി ആള്‍ട്യുറാസ് G4 -ന് പ്രത്യേക വെബ്‌സൈറ്റ് മഹീന്ദ്ര തുടങ്ങി; ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ബുക്ക് ചെയ്തവര്‍ക്കു നവംബര്‍ 26 മുതല്‍ ആള്‍ട്യുറാസ് G4 കൈമാറുമെന്നു വെബ്‌സൈറ്റ് പറയുന്നു.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ എസ്‌യുവിയുടെ വില മഹീന്ദ്ര പുറത്തുവിടുകയുള്ളൂ. അഞ്ചു നിറങ്ങളിലാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 അണിനിരക്കുക. പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്, ലേക്ക്‌സൈഡ് ബ്രൗണ്‍, ഡിസാറ്റ് സില്‍വര്‍, റീഗല്‍ ബ്ലൂ നിറങ്ങള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

രണ്ടു വകഭേദങ്ങളാണ് ആള്‍ട്യുറാസ് G4 എസ്‌യുവിയില്‍. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി നല്‍കും. G2, G4 എന്നാകും ഇരു വകഭേദങ്ങള്‍ അറിയപ്പെടുക.

Most Read: മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

എതിരാളിയായ ടൊയോട്ട ഫോര്‍ച്യൂണറിനെപ്പോലെ മാനുവല്‍ ഗിയര്‍ബോക്‌സ് മഹീന്ദ്ര ആള്‍ട്യുറാസിനില്ല. 2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ തന്നെയാണ് വിപണിയില്‍ കടന്നുവരാനിരിക്കുന്ന മഹീന്ദ്ര ആള്‍ട്യുറാസ് G4.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

സാങ്‌യോങ്ങിന് ഇന്ത്യയില്‍ പ്രചാരം കുറവായതുകൊണ്ടു റെക്സ്റ്റണിന് മഹീന്ദ്രയുടെ 'കുപ്പായം' ലഭിച്ചു. 23 ലക്ഷം രൂപ മുതല്‍ എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. പ്രീമിയം നിരയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായതിനാല്‍ ആള്‍ട്യുറാസിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും യാതൊരു കുറവും മഹീന്ദ്ര വരുത്തില്ല.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാളും വലുപ്പമുണ്ട് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ന്. 4,850 mm നീളവും 1,950 mm വീതിയും 1,800 mm ഉയരവും ആള്‍ട്യുറാസ് G4 കുറിക്കും. വീല്‍ബേസ് 2,865 mm; ഗ്രൗണ്ട് ക്ലിയറന്‍സ് 224 mm. ഉയര്‍ന്ന വലുപ്പം എസ്‌യുവിക്ക് അകത്തള വിശാലത സമര്‍പ്പിക്കുമെന്ന കാര്യമുറപ്പ്.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

ഉള്ളില്‍ ഏഴു സഞ്ചരിക്കാന്‍ കഴിയും. ഫ്‌ളാഗ്ഷിപ്പ് പട്ടമുള്ളതുകൊണ്ടു അകത്തളത്തില്‍ പൂര്‍ണ്ണ ആഢംബരമാകും മഹീന്ദ്ര കരുതുക. തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമുണ്ടാകില്ല. 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും മഹീന്ദ്ര എസ്‌യുവിയില്‍ തുടിക്കുക.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

എഞ്ചിന് 187 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഒരുപക്ഷെ 222 bhp കരുത്തും 350 Nm torque -മുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും മോഡലില്‍ കമ്പനി നല്‍കിയേക്കും.

Most Read: പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, പിന്‍ എസി വെന്റുകള്‍, ഇഎസ്പി എന്നിങ്ങനെ നീളുന്ന വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Alturas (XUV 700) Price Figures To Be From Rs 23 Lakh (Starting). Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X