ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

By Staff

മറാസോ എംപിവി വിപണിയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കെ വീണ്ടും പുതിയ കാറുമായി മഹീന്ദ്ര. ടൊയോട്ട ഫോര്‍ച്യൂണറിന് എതിരെ ആള്‍ട്യുറാസ് G4 എസ്‌യുവിയെ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ മഹീന്ദ്ര പൂര്‍ത്തിയാക്കി. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ച പുതുതലമുറ സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ എസ്‌യുവിയാണ് വരാനിരിക്കുന്ന മഹീന്ദ്ര ആള്‍ട്യുറാസ് G4 (Alturas G4). നവംബര്‍ 24 -ന് എസ്‌യുവി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ടൊയോട്ട ഫോര്‍ച്യൂണറിന് പുറമെ ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ എസ്‌യുവികളുമായും മഹീന്ദ്ര എസ്‌യുവി അങ്കംകുറിക്കും.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

ആള്‍ട്യുറാസ് G4 ബുക്കിംഗ് മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. ആള്‍ട്യുറാസ് എന്ന വാക്കിന് ഉയരമെന്നാണ് അര്‍ത്ഥം.

Most Read: ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

നേരത്തെ കമ്പനിയുടെ വാര്‍ഷിക ജനറല്‍ പൊതു സമ്മേളനത്തില്‍ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ക്രോം ആവരണം നേടിയ ഗ്രില്ലില്‍ തുടങ്ങും എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങള്‍. എല്‍ഇഡി ഹെഡ്‌ലാമ്പുകളിലും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളിലും റെക്സ്റ്റണിന്റെ പ്രഭാവം കാണാം.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

അതേസമയം റെക്‌സ്റ്റണില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ പുറംമോടിയില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ടുതാനും. ആള്‍ട്യുറാസ് G4 -ന്റെ സ്‌പോര്‍ടി ഭാവം വലിയ അലോയ് വീലുകള്‍ വെളിപ്പെടുത്തും. ഏഴു പേര്‍ക്കിരിക്കാവുന്ന വിധത്തിലാണ് അകത്തളം.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

ക്യാബിന്‍ വിശാലമായിരിക്കും. 4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും റെക്സ്റ്റണ്‍ എസ്‌യുവിക്കുണ്ട്. മഹീന്ദ്ര ആള്‍ട്യുറാസ് G4 -ന്റെ ചിത്രവുമിതു തന്നെ. 2,865 mm ആണ് വീല്‍ബേസ്. അതായത് ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

ഫ്ളാഗ്ഷിപ്പ് പട്ടമുള്ളതുകൊണ്ടു അകത്തളത്തില്‍ പൂര്‍ണ്ണ ആഢംബരമാകും മഹീന്ദ്ര കരുതുക. തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമുണ്ടാകില്ല. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവയും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി 9.2 ഇഞ്ച് ഹെഡ്റെസ്റ്റ് മോണിട്ടര്‍ കമ്പനി പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

Most Read: 'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധ്യതയില്ല. ഒമ്പതു എയര്‍ബാഗുകള്‍ എസ്‌യുവിയില്‍ എന്തായാലും ഒരുങ്ങും. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, വിന്‍ഡ്സ്‌ക്രീന്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയെല്ലാം മോഡലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും മഹീന്ദ്ര എസ്യുവിയില്‍ തുടിക്കുക. എഞ്ചിന് 187 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഒരുപക്ഷെ 222 bhp കരുത്തും 350 Nm torque -മുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും മോഡലില്‍ കമ്പനി നല്‍കിയേക്കും.

ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

20 മുതല്‍ 25 ലക്ഷം രൂപ വരെ പുതിയ മഹീന്ദ്ര ആള്‍ട്യുറാസ് G4 -ന് വിപണിയില്‍ വില പ്രതീക്ഷിക്കാം. നാസിക് ശാലയില്‍ എസ്‌യുവിയുടെ ഉത്പാദനം മഹീന്ദ്ര തുടങ്ങിക്കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #Spy Pics
English summary
Mahindra Alturas G4 Bookings Open. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X