ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

By Staff

2012 -ല്‍ സാങ്‌യോങ് റെക്‌സ്റ്റണ്‍ എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരുമ്പോള്‍ വന്‍ പ്രതീക്ഷകളായിരുന്നു മഹീന്ദ്രയ്ക്ക്. ടൊയോട്ട ഫോര്‍ച്യൂണറിനെയും ഫോര്‍ഡ് എന്‍ഡവറിനെയും വെല്ലാന്‍ പോന്ന അവതാരം. പക്ഷെ യാഥാര്‍ത്ഥ്യം മഹീന്ദ്രയ്ക്ക് കയ്പ്പുള്ള അനുഭവമായി മാറി. ഫോര്‍ച്യൂണറിന്റെയും എന്‍ഡവറിന്റെയും ഏഴയലത്തു പോലും സാങ്‌യോങ് റെക്‌സ്റ്റണ്‍ വന്നില്ല.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

ആറു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സാങ്‌യോങ് റെക്‌സ്റ്റണിനെ കൂട്ടുപിടിക്കുമ്പോള്‍ പഴയ പരാജയ പാഠങ്ങള്‍ മഹീന്ദ്രയ്ക്കു കൂടുതല്‍ കരുത്തുപകരും. രണ്ടാംതലമുറ സാങ്‌യോങ് G4 റെക്സ്റ്റണിനെ ആള്‍ട്യുറാസ് G4 എന്ന പേരില്‍ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരാനിരിക്കുകയാണ്.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി. നവംബര്‍ 24 -ന് വില്‍പനയ്‌ക്കെത്തുന്ന ആള്‍ട്യുറാസ് G4, പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ വരവു കുറിക്കും. പുതിയ മഹീന്ദ്ര എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് —

Most Read: ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

പക്വത വെളിപ്പെടുത്തുന്ന മുഖഭാവമാണ് ആള്‍ട്യുറാസ് G4 -ന്. കട്ടിയുള്ള ക്രോം സ്ലാറ്റ് ഗ്രില്ലില്‍ തുടങ്ങും എസ്‌യുവിയുടെ സവിശേഷതകള്‍. നേര്‍ത്ത ഹെക്‌സഗണല്‍ ശൈലിയാണ് ഗ്രില്ല് പിന്തുടരുന്നത്. വലിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഷൗള്‍ഡര്‍ ലൈനിലേക്കു കൃത്യതയോടെ അലിയുന്നു.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

ഹെഡ്‌ലാമ്പുകള്‍ക്ക് തൊട്ടുമുകളില്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. മുന്‍ പിന്‍ ബമ്പറുകള്‍ ഏറെക്കുറെ ചതുരാകൃതിയിലാണ്. വശങ്ങളില്‍ കാര്യമായ വരകളോ, കുറികളോ ഇല്ല. ഇക്കാരണത്താല്‍ പുറംമോടി കൂടുതല്‍ മിനുസമുള്ളതായി തോന്നും.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

ഉയരമാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ല്‍ ശ്രദ്ധയില്‍പ്പെടുന്ന മറ്റൊരു പ്രത്യേകത. അഞ്ചടിയോളം ഉയരം എസ്‌യുവിക്കുണ്ട്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന് കരുതാം. കോണോടുകോണ്‍ ചേര്‍ന്നു ടെയില്‍ലാമ്പുകളില്‍ നാമമാത്രമായ ക്രോം അലങ്കാരം മാത്രമെ മഹീന്ദ്ര നടത്തിയിട്ടുള്ളൂ.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

ഷൗള്‍ഡര്‍ ലൈന്‍ അവനിക്കുന്നയിടത്തു നിന്നുമാണ് ടെയില്‍ലാമ്പുകളുടെ തുടക്കം. നേര്‍ത്ത ക്രോം വര ഇരു ടെയില്‍ലാമ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. അതേസമയം പിറകില്‍ താഴെയായി പതിപ്പിച്ച ആള്‍ട്യുറാസ് G4 ബാഡ്ജിംഗ് പിന്നഴകിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

അകത്തളത്തില്‍ ആധുനികതയ്ക്കും ആഢംബരത്തിനും യാതൊരു കുറവും മഹീന്ദ്ര വരുത്തിയിട്ടില്ല. ഉള്ളില്‍ തുകലിനും ലോഹത്തിനും തുല്യ പ്രധാന്യം കാണാം. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ വമ്പന്മാരോടു കിടിപിടിക്കുന്ന ആഢംബരം മഹീന്ദ്ര ആള്‍ട്യുറാസ് G4 അവകാശപ്പെടും.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

എട്ടുവിധത്തില്‍ വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റും സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും.

Most Read: 2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

പ്രധാനമായും വില അടിസ്ഥാനപ്പെടുത്തിയാകും ടൊയോട്ട ഫോര്‍ച്യുണര്‍, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകള്‍ക്ക് ഭീഷണി മുഴക്കാന്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4 ശ്രമിക്കുക. മുന്‍തലമുറ റെക്സ്റ്റണ്‍ മോഡലുകളെക്കാള്‍ വില പുതിയ മഹീന്ദ്ര എസ്‌യുവിക്ക് പ്രതീക്ഷിക്കാം.

ഇതാണ് ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും പ്രീമിയം എസ്‌യുവി — എതിരാളി ഫോര്‍ച്യുണര്‍

24.25 ലക്ഷം മുതല്‍ 25.99 ലക്ഷം രൂപ വരെയായിരുന്നു സാങ്‌യോങ് റെക്‌സ്റ്റണ്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില. സ്‌കോഡ കൊഡിയാക്ക്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, ഇസൂസു MU-X, ഹോണ്ട CR-V എന്നിവരുമായും മഹീന്ദ്ര ആള്‍ട്യുറാസ് G4 മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Alturas G4 — Images Prove It’s The Most Premium Mahindra Yet. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X