ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

By Dijo Jackson

ഇന്ത്യയില്‍ മഹീന്ദ്രയും ഫോര്‍ഡും കൈകോര്‍ക്കുന്നു. പുതിയ രണ്ടു എസ്‌യുവികളെയും ഒരു വൈദ്യുത വാഹനത്തെയും വികസിപ്പിക്കാനുള്ള ധാരണപത്രത്തില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു.

ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

മഹീന്ദ്രയുടെ അടിത്തറയില്‍ നിന്നും ഇടത്തരം സി സെഗ്മന്റ് എസ്‌യുവിയെ ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കും. പുതിയ എസ്‌യുവിയെ ഇരു കമ്പനികളും സ്വന്തം ബ്രാന്‍ഡിന് കീഴില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

എന്നാല്‍ മോഡല്‍ നാമം വ്യത്യസ്തമായിരിക്കും. ഇടത്തരം എസ്‌യുവിക്ക് പുറമെ പുതിയ കോമ്പാക്ട് എസ്‌യുവിയെയും, വൈദ്യുത വാഹനത്തെയും വികസിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

കൂടാതെ ഒപ്പുവെച്ച ധാരണാപത്രം പ്രകാരം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഫോര്‍ഡിന്റെ ഭാവി മോഡലുകളില്‍ മഹീന്ദ്ര എഞ്ചിനുകളാകും ഇടംപിടിക്കുക.

ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

നിലവില്‍ രണ്ടു എസ്‌യുവികളെ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡ് കാഴ്ചവെക്കുന്നത്. ഇക്കോസ്‌പോര്‍ടിനും എന്‍ഡവറിനും ഇടയിലെ വിടവു നികത്താന്‍ പുതിയ ഇടത്തരം എസ്‌യുവിയ്ക്ക് സാധിക്കും.

Recommended Video

Auto Expo 2018: Mahindra KUV100 Electric Launch Details, Specifications, Features - DriveSpark
ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവര്‍ക്കുള്ള ഫോര്‍ഡിന്റെ മറുപടിയാണ് വരാനിരിക്കുന്ന പുതിയ ഇടത്തരം എസ്‌യുവി. ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മഹീന്ദ്രയ്ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തുകയാണ് ഫോര്‍ഡിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

മറുഭാഗത്ത് സാങ്കേതിക മുഖത്ത് ഫോര്‍ഡിനുള്ള രാജ്യാന്തര സ്വാധീനം മുന്നില്‍ കണ്ട് പുതിയ മോഡലുകളെ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര.

ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

2019 ഓടെ പുതിയ കോമ്പാക്ട് എസ്‌യുവിയെ ഇരു കമ്പനികളും ഇന്ത്യയില്‍ അണിനിരത്തുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

02.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

03.ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

04.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

05.ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Mahindra And Ford To Co-Develop Midsize SUV And Electric Vehicle. Read in Malayalam.
Story first published: Monday, March 26, 2018, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X