മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

By Staff

മൈക്രോ എസ്‌യുവിയെന്നു മഹീന്ദ്ര വിശേഷിപ്പിക്കുന്ന KUV100 ഓട്ടോമാറ്റിക്കാവാന്‍ ഇനിയേറെ കാലതാമസമില്ല. ബജറ്റ് കാറുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് തരംഗം ആഞ്ഞടിക്കുമ്പോള്‍ മഹീന്ദ്രയുടെ ശക്തനായ പോരാളിയായി മാറും, പുതിയ KUV100 NXT എഎംടി.

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

മോഡല്‍ ഏറെക്കുറെ ഉത്പാദനസജ്ജമാണ്. അവസാനവട്ട പരീക്ഷണയോട്ടങ്ങള്‍ തീരുന്നപക്ഷം KUV100 NXT എഎംടി വിപണിയില്‍ വില്‍പനയ്‌ക്കെത്തും. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ ക്യാമറ പകര്‍ത്തിയ KUV100 NXT എഎംടി മോഡല്‍ മഹീന്ദ്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു വ്യക്തമാക്കുന്നു.

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

മറകളൊന്നുമില്ലെങ്കിലും പിറകിലെ എഎംടി ബാഡ്ജ് മൂടിവെച്ചാണ് KUV100 -യെ കമ്പനി പരീക്ഷിക്കുന്നത്. ഡിസൈനിലെ ചെറിയ മിനുക്കുപ്പണികളൊഴിച്ചാല്‍ രൂപമോ, ഭാവമോ പുതിയ എഎംടി പതിപ്പില്‍ മാറിയിട്ടില്ല.

Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

കഴിഞ്ഞവര്‍ഷമാണ് അടിമുടി പരിഷ്‌കരിച്ച KUV100 NXT -യെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്. അകത്തളത്തിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. എഎംടി ഗിയര്‍ബോക്‌സിന്റെ ഭാഗമായുള്ള പുതിയ ഗിയര്‍ നോബായിരിക്കും ഉള്ളിലെ മുഖ്യാകര്‍ഷണം.

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും മോഡലില്‍ ഇടംപിടിക്കുന്നുണ്ടെന്നു പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. KUV100 -യുടെ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് മഹീന്ദ്ര ഘടിപ്പിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

അതേസമയം എഞ്ചിന്‍ പതിപ്പുകളില്‍ മാറ്റങ്ങളുണ്ടാകില്ല. 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനാണ് മഹീന്ദ്ര KUV100 NXT പെട്രോളില്‍. ഡീസല്‍ മോഡലിൽ 77 bhp കരുത്തും 190 Nm torque -മുള്ള 1.2 ലിറ്റര്‍ എഞ്ചിനാണ് തുടിക്കുന്നത്.

Most Read: ഇനി ഫോര്‍ഡ് കാറുകളോടുക മഹീന്ദ്ര എഞ്ചിനില്‍

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ വകഭേദങ്ങള്‍ മോഡലിലുണ്ട്. വരാനിരിക്കുന്ന ദീപാവലി കാലത്തിന് മുമ്പെ KUV100 NXT എഎംടിയെ വിപണിയില്‍ പ്രതീക്ഷിക്കാം.

മുഖംമിനുക്കി ഓട്ടോമാറ്റിക്കായി മഹീന്ദ്ര KUV100 NXT — വിപണിയില്‍ ഉടന്‍

മഹീന്ദ്രയുടെ ഉത്സവകാല വില്‍പന കുത്തനെ ഉയര്‍ത്താന്‍ പുതിയ മോഡലിന് കഴിയും. സാധാരണ KUV100 NXT -യെക്കാളും ഒരല്‍പം വില കൂടുതലായിരിക്കും എഎംടി പതിപ്പിന്. നിലവില്‍ 4.68 ലക്ഷം മുതല്‍ 7.76 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര KUV100 NXT -യ്ക്ക് വിപണിയില്‍ വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #Spy Pics
English summary
EXCLUSIVE: Mahindra KUV100 NXT AMT Spotted Testing In Bangalore. Read in Malayalam.
Story first published: Monday, October 22, 2018, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X