ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

By Staff

പുതിയ ബ്ലേസോ എക്‌സ് ട്രക്ക് നിരയുമായി മഹീന്ദ്ര. ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഗണത്തില്‍പ്പെടുന്ന ബ്ലേസോ എക്‌സ് ട്രക്കുകളെ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (MTB) ഇന്ത്യയില്‍ പുറത്തിറക്കി. നിലവിലെ ബ്ലേസോ ട്രക്കുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സൗകര്യങ്ങളും ശേഷിയും ബ്ലേസോ എക്‌സ് ട്രക്കുകള്‍ അവകാശപ്പെടും.

ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

ഉയര്‍ന്ന മൈലേജാണ് ബ്ലേസോ എക്‌സില്‍ മഹീന്ദ്ര ഉയര്‍ത്തിക്കാട്ടുന്ന പ്രധാന സവിശേഷത. ട്രക്കിനകത്തെ വായു സഞ്ചാര സംവിധാനവും കമ്പനി പരിഷ്‌കരിച്ചു. ഹൊളേജ്, ട്രാക്ടര്‍, ട്രെയിലര്‍, ടിപ്പര്‍ എന്നിങ്ങനെ വിവിധ പരിവേഷങ്ങളില്‍ ബ്ലേസ് എക്‌സ് നിരയെ മഹീന്ദ്ര വിപണിയില്‍ ലഭ്യമാക്കും.

ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

കമ്പനി പരീക്ഷിച്ചു വിജയിച്ച ഫ്യൂവല്‍സ്മാര്‍ട്ട് സാങ്കേതികവിദ്യയാണ് പുതിയ ട്രാക്കുകളില്‍ ഇടംപിടിക്കുന്നത്. ഇന്ധനവില നാള്‍ക്കുനാള്‍ ഉയരുന്ന സന്ദര്‍ഭത്തില്‍ ഉയര്‍ന്ന മൈലേജുമായുള്ള ബ്ലേസോ എക്‌സ് നിര വാണിജ്യ വാഹന വിപണിയില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നു മഹീന്ദ്ര കരുതുന്നു.

ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

വിപണിയില്‍ കൂടുതല്‍ ശക്തമാവുന്നതിന്റെ ഭാഗമായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കൂടുതല്‍ സര്‍വീസ് പോയിന്റുകളും കമ്പനി സ്ഥാപിച്ചു. നൂറു കിലോമീറ്റര്‍ ഇടവേളകളില്‍ 41 സര്‍വീസ് പോയിന്റുകളാണ് മഹീന്ദ്ര പുതുതായി ആരംഭിച്ചത്.

Most Read: 'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

വാഹനം വഴിക്ക് കേടായാല്‍ നാലു മണിക്കൂറിനകം മഹീന്ദ്ര സര്‍വീസ് ഉറപ്പുവരുത്തും. എന്തായാലും വാണിജ്യ ഗതാഗത സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കാന്‍ ബ്ലേസ് എക്‌സിന് കഴിയുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം.

ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

പുതുതലമുറ ഇസൂസു ഗ്ലോബല്‍ സീരീസ് ട്രക്കുകളും അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. കൂടുതല്‍ ഇന്ധനക്ഷമതയും നിയന്ത്രണ മികവും ഗ്ലോബല്‍ സീരീസ് ട്രക്കുകളുടെ സവിശേഷതയായി ഇസൂസു ചൂണ്ടിക്കാട്ടുന്നു.

ട്രക്ക് വിപണി പിടിക്കാന്‍ മഹീന്ദ്ര, പുതിയ ബ്ലേസോ എക്‌സ് നിര പുറത്തിറങ്ങി

ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷിയും കുറഞ്ഞ പരിപാലന ചിലവുകളുമാണ് എസ്എംഎല്‍ ഇസൂസു ജിഎസ് ട്രക്കുകളുടെ പ്രത്യേകത. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, ഡ്രൈവര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്ന സൗകര്യങ്ങള്‍, ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ച യുഎസ്ബി പോര്‍ട്ട് തുടങ്ങിയവ ജിഎസ് ട്രക്ക് മോഡലുകളുടെ ഫീച്ചറുകളില്‍പ്പെടും.

Most Read Articles

Malayalam
English summary
Mahindra Launches Blazo X Range Of Trucks In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X