മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

By Staff

മഹീന്ദ്ര മറാസോയിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്കെതിരെ വില്‍പനയ്ക്കുവന്ന മഹീന്ദ്ര എംപിവി എങ്ങനെയുണ്ടെന്നറിയാനുള്ള ആകാംഷ വിപണിയില്‍ തങ്ങി നില്‍ക്കുന്നു. ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍. പുതിയ മൊഡ്യുലാര്‍ ലാഡര്‍ ഫ്രെയിം ഷാസി. മറാസോയില്‍ കുറ്റവും കുറവും സംഭവിക്കാതിരിക്കാന്‍ മഹീന്ദ്ര പരമാവധി ഗൃഹപാഠം ചെയ്തിട്ടുണ്ട്.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

എന്നാല്‍ മറാസോ എംപിവിയെ വിലയിരുത്തിയാല്‍ ചെറിയ പോരായ്മകള്‍ ഇനിയും കാണാം. അവ പരിശോധിക്കാം.

Most Read: വരുന്നൂ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ - ഇത്, കറുപ്പില്‍ ചാലിച്ച കുലീനത

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

നിരാശപ്പെടുത്തി പ്രാരംഭ വകഭേദങ്ങള്‍

പത്തുലക്ഷം രൂപയാണ് മറാസോയുടെ പ്രാരംഭ M2 വകഭേദത്തിന് വിപണിയില്‍ വില. എന്നാല്‍ പത്തുലക്ഷം കൊടുത്തുവാങ്ങുന്ന എംപിവിയില്‍ കമ്പനി ഉയര്‍ത്തിക്കാട്ടുന്ന പ്രധാന ഫീച്ചറുകളില്‍ പലതും ഇടംപിടിക്കുന്നില്ല.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ ഡിഫോഗര്‍ തുടങ്ങിയ പ്രാരംഭ ഫീച്ചറുകള്‍ മോഡലില്‍ കാണാനില്ല.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

ഇനി M2 വകഭേദത്തിന് തൊട്ടുമുകളിലുള്ള M4 വകഭേദത്തിന്റെ കാര്യമെടുത്താലും ചിത്രം ഒന്നുതന്നെ. 12 ലക്ഷത്തിന് വില്‍പനയ്‌ക്കെത്തുന്ന മറാസോ M4 മോഡലില്‍ റിമോട്ട് കീലെസ് എന്‍ട്രി ഓപ്ഷന്‍, ബോഡി നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍പോലും ഒരുങ്ങുന്നില്ല.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

പറഞ്ഞുവരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന M8 വകഭേദത്തില്‍ മാത്രമാണ് എല്ലാ ആധുനിക ഫീച്ചറുകളും സൗകര്യങ്ങളും കമ്പനി നല്‍കുന്നത്.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

നിരാശപ്പെടുത്തി ഫീച്ചറുകള്‍

ഏറ്റവും ഉയര്‍ന്ന മറാസോ M8 വകഭേദത്തിന് 14 ലക്ഷം രൂപയാണ് മഹീന്ദ്ര നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ വിലയ്ക്ക് ആവശ്യമായ ഫീച്ചറുകള്‍ കമ്പനി നല്‍കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് സംവിധാനമുള്ള കീലെസ് എന്‍ട്രി, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സമകാലിക ഫീച്ചറുകള്‍ മറാസോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ പോലും കണ്ടുകിട്ടാനില്ല.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

മാത്രമല്ല സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകളും ട്രാക്ഷന്‍ കണ്‍ട്രോളും എംപിവിയുടെ ഉയര്‍ന്ന മോഡലുകളില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെയും നിരാശയാണ് ഫലം. ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോര്‍ട് തുടങ്ങിയ കാറുകളിലെല്ലാം ഈ ഫീച്ചറുകളുണ്ട്.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

മറാസോയുടെ ഏറ്റവും ഉയര്‍ന്ന M10 വകഭേദത്തെ പിന്നീടൊരു ഘട്ടത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ടെങ്കിലും മോഡലിന് വില കൂടുതലായിരിക്കും.

Most Read: തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

പെട്രോള്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്ല

മറാസോയില്‍ പെട്രോള്‍, ഓട്ടോമാറ്റിക് മോഡലുകളെ നല്‍കാന്‍ മഹീന്ദ്ര കൂട്ടാക്കിയിട്ടില്ല. നിലവില്‍ കേവലം ഡീസല്‍ - മാനുവല്‍ മോഡലുകള്‍ മാത്രമെ മഹീന്ദ്ര മറാസോയില്‍ തെരഞ്ഞെടുക്കാന്‍ കഴിയുകയുള്ളൂ.

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

അതേസമയം വരുംഭാവിയില്‍ എംപിവിയുടെ പെട്രോള്‍, ഓട്ടോമാറ്റിക് മോഡലുകളെ കമ്പനി വിപണിയില്‍ കൊണ്ടുവരും. കൃത്യമായി പറഞ്ഞാല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രമാകും മറാസോ പെട്രോള്‍, മറാസോ ഓട്ടോമാറ്റിക് മോഡലുകള്‍ ഇന്ത്യയില്‍ വരിക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര
English summary
Mahindra Marazzo Disadvantages. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X