ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

By Staff

2019 ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ 40,000 രൂപ വരെ മറാസോയ്ക്ക് വില വര്‍ധിക്കുമെന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. നിലവില്‍ 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് മറാസോ മോഡലുകള്‍ക്ക് വിപണിയില്‍ വില.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

പ്രാരംഭ വിലയാണിതെന്നും പിന്നീടൊരു ഘട്ടത്തില്‍ മറാസോയ്ക്ക് വില ഉയരുമെന്നും എംപിവിയുടെ അവതരണ വേളയില്‍ മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. സെപ്തംബറിലാണ് മറാസോ എംപിവി ഇന്ത്യയില്‍ വില്‍പനയ്ക്കു വന്നത്. 1,400 കോടി രൂപയുടെ നിക്ഷേപം മറാസോ എംപിവി വികസിപ്പിക്കുന്നതിനായി മഹീന്ദ്ര നടത്തിയിട്ടുണ്ട്.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

ഡീസല്‍ - മാനുവല്‍ പതിപ്പുകളായി മാത്രമെത്തുന്ന മറാസോയ്ക്ക് പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ഉടന്‍ ലഭിച്ചേക്കില്ല. 2020 ഓടെ മാത്രം പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകളെ മറാസോയില്‍ പ്രതീക്ഷിച്ചാല്‍ മതി.

Most Read: ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലെ ഒഴിവിലേക്കാണ് മറാസോയെ മഹീന്ദ്ര കൊണ്ടുവരുന്നത്. എര്‍ട്ടിഗയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും മറാസോയ്ക്കുണ്ട്; എന്നാല്‍ ഇന്നോവയോളം വിലയില്ലാതാനും.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

വിപണിയില്‍ മറാസോയ്ക്ക് ആവശ്യക്കാരേറി വരികയാണെന്നു വില്‍പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാം. കഴിഞ്ഞമാസം 3,800 യൂണിറ്റിലേറെ മറാസോ എംപിവികള്‍ വിപണിയില്‍ വിറ്റുപോയി. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ആദ്യ മഹീന്ദ്ര മോഡല്‍ കൂടിയാണ് മറാസോ. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ ബന്ധിപ്പിക്കാന്‍ ആപ്പിള്‍ കാര്‍പ്ലേ സഹായിക്കും.

Most Read: ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എംപിവിയിലുണ്ട്.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

ഉയര്‍ന്ന മറാസോ മോഡലുകള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അധികം അവകാശപ്പെടും. കരുത്തിന്റെ കാര്യമെടുത്താല്‍ 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍.

ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും. 17.6 കിലോമീറ്റര്‍ മൈലേജ് എംപിവി കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo Prices To Be Increased — Price Hike Effective From January 2019. Read in Malayalam.
Story first published: Saturday, November 17, 2018, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X