മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

By Staff

സ്‌കോര്‍പിയോ. മഹീന്ദ്രയുടെ എക്കാലത്തേയും മികച്ച ഹിറ്റ്. 2002 -ലാണ് ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച് സ്‌കോര്‍പിയോ എസ്‌യുവി വില്‍പനയ്ക്കു വരുന്നത്. പതിനെട്ടുവര്‍ഷം പിന്നിടുമ്പോഴും അതിശക്തമായ മത്സരസാന്നിധ്യമായി സ്‌കോര്‍പിയോ വിപണിയില്‍ തുടരുകയാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

കാലാകാലം സ്‌കോര്‍പിയോയെ പുതുക്കാന്‍ മഹീന്ദ്ര എന്നും ശ്രദ്ധിച്ചു. എന്നാല്‍ ഇപ്പോള്‍ എസ്‌യുവി പോര് പാരമ്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സ്‌കോര്‍പിയോയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. കഴിഞ്ഞവര്‍ഷം അവതരിച്ച സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ S9 വകഭേദം നല്‍കാന്‍ മഹീന്ദ്ര മുന്‍കൈയ്യെടുത്തതിന് കാരണവുമിതുതന്നെ.

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

13.99 ലക്ഷം രൂപ വിലയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ S9 മോഡല്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. സ്‌കോര്‍പിയോ നിരയില്‍ S11 വകഭേദത്തിന് താഴെ പുതിയ S9 മോഡല്‍ അണിനിരക്കും. കുറഞ്ഞ വിലയ്ക്ക് ഭേദപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സ്‌കോര്‍പിയോ S9 മോഡലിന്റെ പ്രധാനാകര്‍ഷണം.

Most Read: ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ മഹീന്ദ്ര തയ്യാര്‍, ആള്‍ട്യുറാസ് G4 ബുക്കിംഗ് തുടങ്ങി

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്കു ഏറെ വൈകാതെ മോഡലുകള്‍ കമ്പനി കൈമാറും. ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ (FATC) സംവിധാനവും ജിപിഎസ് നാവിഗേഷനുള്ള (പത്തു ഭാഷകളില്‍) 5.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ S9 മോഡലിന്റെ മുഖ്യവിശേഷം.

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

എസ് യുവിക്ക് ലഭിക്കുന്ന സ്റ്റാറ്റിക് ബെന്‍ഡിംഗ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എടുത്തുപറയണം. മിററുകളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. എല്‍ഇഡി ലൈറ്റ് ഗൈഡുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹൈഡ്രോളിക് പിന്തുണയുള്ള ബോണറ്റും സ്‌കോര്‍പിയോ S9 മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. S3, S7, S11 വകഭേദങ്ങള്‍ പോലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എംഹൊക്ക് ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പുതിയ S9 മോഡലിലും തുടിക്കും.

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധിയുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പിന്‍ ടയറുകളിലേക്കു കരുത്തെത്തിക്കും. നാലു വീല്‍ ഡ്രൈവ് സംവിധാനം S9 വകഭേദത്തില്‍ ലഭ്യമല്ല.

Most Read: മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

മൈക്രോ ഹൈബ്രിഡെന്നു കമ്പനി വിശേഷിപ്പിക്കുന്ന ഐഡില്‍ സ്റ്റോപ്പ് സംവിധാനം സ്‌കോര്‍പിയോ S9 -നും ലഭിക്കുന്നു. പതിനഞ്ചു സെക്കന്‍ഡുകളില്‍ കൂടുതല്‍ നിശ്ചലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തനം മൈക്ര ഹൈബ്രിഡ് സംവിധാനം നിര്‍ത്തിവെയ്ക്കും.

മഹീന്ദ്ര സ്‌കോര്‍പിയോ S9 വിപണിയില്‍, വില 13.99 ലക്ഷം രൂപ

ആക്‌സിലറേറ്ററിലോ, ക്ലച്ച് പാഡിലോ കാലമര്‍ത്തുന്നപക്ഷം എഞ്ചിന്‍ തിരികെ പ്രവര്‍ത്തന നിലയിലേക്കു വരും. എസ്‌യുവിയുടെ ഇന്ധനക്ഷമത കൂട്ടുന്നതിലും വാതക പുറന്തള്ളല്‍ തോതു കുറയ്ക്കുന്നതിലും മൈക്ര ഹൈബ്രിഡ് സംവിധാനം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Mahindra Scorpio S9 Variant Launched In India. Read in Malayalam.
Story first published: Tuesday, November 13, 2018, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X