ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

By Staff

സിഗ്നലില്‍ ചുവപ്പു കത്തിക്കിടക്കുമ്പോഴും അനാവശ്യമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ച്ചയാണ്. എന്തിനാണിങ്ങനെ ഹോണടിക്കുന്നത്? ഗതാഗതക്കുരുക്ക് കാരണം പോകാന്‍ തരമില്ലെന്നു കണ്ടാലും ഇക്കൂട്ടര്‍ക്കു യാതൊരു കുലുക്കവുമുണ്ടാവുകയില്ല. അത്യാവശ സന്ദര്‍ഭങ്ങളില്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കാനാണ് ഹോണ്‍.

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

എന്നാല്‍ നിലവില്‍ പലരും ഹോണ്‍ ദുരുപയോഗം ചെയ്യുന്നു. സാധാരണ ഹോണുകള്‍ പോലും ചെവികള്‍ക്കു സൈ്വര്യം നല്‍കാത്ത ഇന്ത്യയില്‍ ട്രെയിന്‍ ഹോണും ഘടിപ്പിച്ചു വാര്‍ത്തകളില്‍ നിറയുകയാണ് ഒരു മഹീന്ദ്ര ഥാര്‍ ഉടമ.

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

കേട്ടതു ശരിയാണ്. ഥാറില്‍ അജയ് ഭേസ്‌ല എന്ന വ്യക്തി ഘടിപ്പിച്ചത് കാതടപ്പിക്കുന്ന സാക്ഷാല്‍ ട്രെയിന്‍ ഹോണ്‍. ഇന്ത്യയില്‍ കിട്ടാത്തതുകൊണ്ടു കാനഡയില്‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത ഹോണിന് ഇദ്ദേഹം ചിലവാക്കിയതാകട്ടെ ഒരുലക്ഷം രൂപയും.

Most Read: ധീരജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ഒരു 'മാരുതി 800 ബൈക്ക്'

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

ട്രെയിനുകളില്‍ കണ്ടുവരുന്ന പ്രഷര്‍ ഹോണാണ് ഥാറില്‍ ഉടമ ഘടിപ്പിച്ചത്. പ്രഷര്‍ ഹോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ട്. എന്നാല്‍ ഇതൊന്നും ഇദ്ദേഹം വകവെയ്ക്കുന്നില്ല. 25,000 രൂപയാണ് ഇറക്കുമതി ചെയ്ത ഹോണിന് വില.

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

കൂടെയുള്ള കമ്പ്രസറിന് 50,000 രൂപയും. ഹോണ്‍ ഇറക്കുമതി ചെയ്തതിനും ഘടിപ്പിക്കുന്നതിനും വേണ്ടി 25,000 രൂപ അജയ് ഭേസ്‌ല ചിലവഴിച്ചു. അതായത് ഥാറില്‍ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചപ്പോള്‍ മൊത്തം ഒരുലക്ഷം രൂപയോളം ചിലവായി.

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

പൊതുനിരത്തില്‍ പ്രഷര്‍ ഹോണുകള്‍ക്ക് വിലക്കുള്ള കാര്യം തനിക്കറിയാമെന്നും ഓഫ്‌റോഡ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഥാറില്‍ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചതെന്നും അജയ് ഭേസ്‌ല പറയുന്നു.

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

ഉള്‍ക്കാടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന സന്ദര്‍ഭങ്ങളില്‍ ട്രെയിന്‍ ഹോണ്‍ ഉപകാരപ്പെടും. കീലോമീറ്ററുകള്‍ ദൂരെ കേള്‍ക്കുന്ന ഹോണ്‍ ശബ്ദം വാഹനത്തിന്റെ സ്ഥാനം മറ്റുള്ളവരെ അറിയിക്കുമെന്നാണ് അജയ് ഭേസ്‌ലയുടെ വാദം.

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

ട്രെയിന്‍ ഹോണ്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നു സംബന്ധിച്ച വീഡിയോയും ഉടമ പുറത്തുവിട്ടിട്ടുണ്ട്. ഥാറിന് മുന്നില്‍ ഗ്രില്ലിന് താഴെയാണ് ട്രെയിന്‍ ഹോണുകളുടെ സ്ഥാനം. ക്രോം ആവരണം ഹോണുകളില്‍ തിളങ്ങി നില്‍പ്പുണ്ട്.

Most Read: വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

ട്രെയിന്‍ ഹോണ്‍ മുഴക്കാന്‍ ആദ്യം കമ്പ്രസര്‍ പ്രവര്‍ത്തിപ്പിക്കണം. സ്റ്റീയറിംഗ് വീലിന് വലതുഭാഗത്തു സ്ഥാപിച്ച കമ്പ്രസര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമെ ട്രെയിന്‍ ഹോണ്‍ ശബ്ദിക്കുകയുള്ളൂ. കമ്പ്രസര്‍ അമര്‍ത്തിയതിന് ശേഷം സ്റ്റീയറിംഗ് വീലിലുള്ള ഹോണ്‍ സ്വിച്ച് അമര്‍ത്തിയാല്‍ ഥാറിലെ ട്രെയിന്‍ ഹോണ്‍ മുഴങ്ങും.

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കമ്പ്രസര്‍ ഉപയോഗിച്ചുതന്നെ ടയറുകളിലും കാറ്റു നിയ്ക്കാന്‍ കഴിയും. എന്തായാലും പ്രഷര്‍ ഹോണുകള്‍ക്ക് വിലക്കുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ കൈവശം നിന്നും അധികൃതര്‍ ട്രെയിന്‍ ഹോണുകള്‍ പിടിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ്.

Most Read Articles

Malayalam
English summary
Mahindra Thar With A “Train Horn”. Read in Malayalam.
Story first published: Monday, October 29, 2018, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X