വില്‍പനയില്ല, രണ്ടു മോഡലുകള്‍ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

By Staff

വില്‍പനയില്ലാത്തതു കാരണം രണ്ടു മഹീന്ദ്ര കാറുകള്‍ക്ക് കൂടി അകാലചരമം. വെരിറ്റോ സെഡാന്‍, വെരിറ്റോ വൈബ് നോച്ച്ബാക്ക് മോഡലുകളുടെ ഉത്പാദനം മഹീന്ദ്ര നിര്‍ത്തുന്നു. വെരിറ്റോ, വെരിറ്റോ വൈബ് മോഡലുകള്‍ പിന്‍വലിക്കാന്‍ സമയമായെന്നു മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ പറഞ്ഞു.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

മഹീന്ദ്ര - റെനോ കൂട്ടുകെട്ടില്‍ ഇന്ത്യയില്‍ എത്തിയ റെനോ ലോഗനാണ് വെരിറ്റോ, വെരിറ്റോ വൈബ് മോഡലുകള്‍ക്ക് ആധാരമാകുന്നത്. ഒരുഘട്ടത്തില്‍ വിപണിയില്‍ ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ റെനോ തീരുമാനിച്ചപ്പോള്‍ മഹീന്ദ്ര ബാഡ്ജിന് കീഴില്‍ ലോഗനെ നിര്‍മ്മിച്ചു വില്‍ക്കാനുള്ള അവകാശം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നേടുകയായിരുന്നു.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

സ്വകാര്യ കാര്‍ വിപണിയില്‍ ഒരിക്കല്‍പോലും തിളങ്ങാന്‍ റെനോ ലോഗനോ മഹീന്ദ്ര വെരിറ്റോയ്‌ക്കോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ടാക്‌സി വിപണിയില്‍ ഏറെക്കാലം പ്രചാരത്തില്‍ തുടരാന്‍ വെരിറ്റോയ്ക്ക് കഴിഞ്ഞുതാനും.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

കുറഞ്ഞ പരിപാലന ചിലവുകളും മഹീന്ദ്രയുടെ വിശ്വാസ്യതയും ടാക്‌സി വിപണിയില്‍ വെരിറ്റോയ്ക്ക് മുതല്‍ക്കൂട്ടാവുകയായിരുന്നു. റെനോയുടെ 1.5 ലിറ്റര്‍ K9K ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് വെരിറ്റോ ഇത്രനാളും പുറത്തിറങ്ങിയത്.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

മൈലേജിനും പ്രകടനക്ഷമതയ്ക്കും ഊന്നല്‍ നല്‍കി ഒരുങ്ങുന്ന ഡീസല്‍ എഞ്ചിന്‍ 65 bhp കരുത്തും 160 Nm torque -മാണ് പരമാവധി അവകാശപ്പെടുന്നത്. തുടക്കത്തില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പും വെരിറ്റോയിലുണ്ടായിരുന്നു.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

എന്നാല്‍ വെരിറ്റോ പെട്രോളിന് ആവശ്യക്കാരില്ലെന്നു തിരിച്ചറിഞ്ഞ കമ്പനി മോഡലിനെ അധികം വൈകാതെ പിന്‍വലിച്ചു. ഈ സാമ്പത്തിക വര്‍ഷം 207 വെരിറ്റോ കാറുകളെ മാത്രമാണ് മഹീന്ദ്ര ഇതുവരെ ഇന്ത്യയില്‍ വിറ്റത്.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വെരിറ്റോയെ അടിസ്ഥാനപ്പെടുത്തി നാലു മീറ്ററില്‍ താഴെയുള്ള നോച്ച്ബാക്കായാണ് വെരിറ്റോ വൈബിനെ മഹീന്ദ്ര കൊണ്ടുവന്നത്. നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് വെരിറ്റോ വൈബിന്റെ പിറവി.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

എന്നാല്‍ വിപണിയില്‍ ശ്രദ്ധനേടിയെടുക്കുന്നതില്‍ വെരിറ്റോ വൈബ് അമ്പേ പരാജയപ്പെട്ടു. വെരിറ്റോ വൈബിന്റെ ഉത്പാദനം കമ്പനി അനൗദ്യോഗികമായി നിര്‍ത്തിയിട്ട് കാലം കുറച്ചായി. വെരിറ്റോ, വെരിറ്റോ വൈബ് മോഡലുകള്‍ നിര്‍ത്തിയാലും വൈദ്യുത പതിപ്പ് ഇവെരിറ്റോയുടെ ഉത്പാദനം മഹീന്ദ്ര തുടരും.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

വാങ്ങാന്‍ ആളില്ലാത്തതു കാരണം നുവോസ്‌പോര്‍ടിനെയും അടുത്തിടെയാണ് മഹീന്ദ്ര ഇന്ത്യയില്‍ പിന്‍വലിച്ചത്. രണ്ടുവര്‍ഷം മുമ്പ് ക്വാണ്ടോയ്ക്ക് പകരക്കാരനായെത്തിയ നുവോസ്‌പോര്‍ട് വില്‍പനയില്‍ കാര്യമായി പ്രതീക്ഷകള്‍ കമ്പനിക്ക് നല്‍കിയിരുന്നില്ല.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

TUV300 -യുടെ പ്രചാരവും നുവോസ്‌പോര്‍ടിന് വിനയായെന്നു വേണം പറയാന്‍. ചിലുകള്‍ കുറഞ്ഞ ചെറു എസ്‌യുവി സങ്കല്‍പങ്ങള്‍ TUV300 മികച്ച ഉദ്ദാഹരണമായി മാറിയപ്പോള്‍ നുവോസ്‌പോര്‍ടിന്റെ സാധ്യതകള്‍ അസ്തമിച്ചു.

വില്‍പനയില്ല, രണ്ടു മോഡലുകളെ കൂടി മഹീന്ദ്ര നിര്‍ത്തുന്നു

നിലവില്‍ KUV100 മുതല്‍ XUV500 വരെ നീളും മഹീന്ദ്രയുടെ ഇന്ത്യന്‍ മോഡല്‍ നിര. ഇവര്‍ക്കു പുറമെ പുതിയ മറാസോ എംപിവിയും XUV700 എസ്‌യുവിയും വിപണിയില്‍ ഉടന്‍ തലയുയര്‍ത്തും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra Could Discontinue Sales Of The Verito And The Verito Vibe. Read in Malayalam.
Story first published: Monday, August 6, 2018, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X