നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

By Dijo Jackson

ജീപ് കോമ്പസ് വരുന്നതുവരെ ഇടത്തരം എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്ര XUV500 -യ്ക്കായിരുന്നു ആധിപത്യം. ചെറിയ അഞ്ചു സീറ്ററായിട്ടു കൂടി XUV500 വാങ്ങാന്‍ ഒരുങ്ങുന്നവരെ ജീപ് കോമ്പസ് സ്വാധീനിച്ചു. ആധുനിക രൂപകല്‍പനയും അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യവും സ്ഥിതിഗതികള്‍ കോമ്പസിന് അനുകൂലമാക്കി മാറ്റി. ഒരുഭാഗത്തു ജീപ് കോമ്പസ് വില്‍പന കുതിച്ചുയര്‍ന്നപ്പോള്‍ XUV500 വില്‍പന സാരമായാണ് ഇടിഞ്ഞത്.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

എന്നാല്‍ ഏപ്രിലില്‍ XUV500 ഫെയ്‌സ്‌ലിഫ്റ്റിനെ മഹീന്ദ്ര കൊണ്ടുവന്നതോടു കൂടി ചിത്രം പിന്നെയും മാറി. വിപണിയിലെ ജീപ് കോമ്പസ് പ്രഭാവം മറികടന്ന XUV500 ഫെയ്‌സ്‌ലിഫ്റ്റ് നഷ്ടപ്രതാപം വീണ്ടെടുത്തു. കഴിഞ്ഞമാസത്തെ വില്‍പന കണക്കുകളില്‍ തന്നെ കാണാം മഹീന്ദ്ര XUV500 -യുടെ തേരോട്ടം.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

ജൂലായില്‍ 1,201 ജീപ് കോമ്പസുകള്‍ ഇന്ത്യയില്‍ വിറ്റുപോയപ്പോള്‍ മഹീന്ദ്ര വിറ്റത് 2,766 XUV500 എസ്‌യുവികളെ. അതായത് കോമ്പസിന്റെ ഇരട്ടി വില്‍പന മഹീന്ദ്ര എസ്‌യുവി നേടി. ഇന്ത്യയില്‍ മഹീന്ദ്ര XUV500 -യ്ക്ക് പ്രചാരം ലഭിക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കാം –

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

പുതുമ

2011 -ലാണ് XUV500 എസ്‌യുവിയുമായി മഹീന്ദ്ര ഇന്ത്യയില്‍ കടന്നുവന്നത്. മഹീന്ദ്ര എസ്‌യുവിയെ ഇന്ത്യ കാണാന്‍ തുടങ്ങിയിട്ടു ഏഴുവര്‍ഷമായെന്നു സാരം. എന്നാല്‍ വിപണിയില്‍ അടുത്തിടെ അവതരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് XUV500 -യുടെ പഴഞ്ചന്‍ രൂപവും ഭാവവും പാടെ പൊളിച്ചെഴുതി.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

കൂടുതല്‍ പക്വത XUV500 ഫെയ്‌സ്‌ലിഫ്റ്റില്‍ ദൃശ്യമാണ്. കാര്യമായ പരിഷ്‌കാര നടപടികള്‍ പുതിയ XUV500 -യില്‍ കമ്പനി സ്വീകരിച്ചു. വലിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുന്‍ ബമ്പറും എസ്‌യുവിയ്ക്ക് പുതുമ സമര്‍പ്പിക്കുന്നു.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

വലിയ ആകാരവും XUV500 ഫെയ്‌സ്‌ലിഫ്റ്റില്‍ ശ്രദ്ധയാകര്‍ഷിക്കും. വലിഞ്ഞുനീണ്ട ടെയില്‍ലാമ്പുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പിന്നില്‍. പതിവിന് വിപരീതമായി ടെയില്‍ലാമ്പുകളുടെ ഘടന ത്രികോണാകൃതിയിലാണെന്നും പ്രത്യേകം പറയണം.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

പണത്തിനൊത്ത മൂല്യം

ജീപ്പിന്റെ ഏറ്റവും വില കുറഞ്ഞ മോഡലാണ് കോമ്പസ്. അതേസമയം XUV500 മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ മോഡലും. എന്നിട്ടും വിലയുടെ കാര്യത്തില്‍ XUV500 -യ്ക്കാണ് മേല്‍ക്കൈ.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

XUV500 -യുടെ പ്രാരംഭ ഡീസല്‍ മോഡലിന് 12.39 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന XUV500 മോഡലിന് വില 19.05 ലക്ഷം രൂപയും. കോമ്പസിന്റെ കാര്യമെടുത്താല്‍ 15.16 ലക്ഷം മുതലാണ് ബേബി ജീപ്പിന് (പെട്രോള്‍) വില. 16.29 ലക്ഷം മുതല്‍ തുടങ്ങും കോമ്പസ് ഡീസല്‍ മോഡലുകളുടെ വില.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

കോമ്പസിനെ അപേക്ഷിച്ച് മഹീന്ദ്ര XUV500 -യുടെ പ്രാരംഭ വകഭേദം ഫീച്ചറുകളില്‍ ഏറെ പിന്നോക്കം പോയിട്ടില്ല. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഇരട്ട എക്സ്ഹോസ്റ്റ്, റൂഫ് റെയിലുകള്‍, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇരട്ട HVAC, റീഡിങ്ങ് ലാമ്പുകള്‍, പവര്‍ വിന്‍ഡോ, റിമോട്ട് ടെയില്‍ഗേറ്റ് ഓപ്പണിങ്ങ്, ലാപ്ടോപ് ഹോള്‍ഡറുള്ള ഗ്ലോവ് ബോക്സ്, പൂര്‍ണമായും മടക്കാവുന്ന രണ്ട് - മൂന്ന് നിര സീറ്റുകള്‍; ഫീച്ചറുകള്‍ ഇങ്ങനെ നീളുന്നു.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

കൂടുതല്‍ ഓട്ടോമാറ്റിക് ഓപ്ഷനുകള്‍

നിലവില്‍ കോമ്പസിന്റെ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോല്‍ എഞ്ചിന്‍ പതിപ്പില്‍ മാത്രമെ ഓട്ടോമാറ്റിക് ഓപ്ഷന്‍ ജീപ് നല്‍കുന്നുള്ളു. എന്നാല്‍ XUV500 -യുടെ പെട്രോള്‍, 4X2 ഡീസല്‍, 4X4 ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ഓപ്ഷനുകളുടെ കാര്യത്തിലും കോമ്പസിനെ മഹീന്ദ്ര XUV500 കടത്തിവെട്ടുന്നെന്ന് സാരം.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

തിങ്ങിനിറഞ്ഞ് ഫീച്ചറുകള്‍

XUV500 -യുടെ ഉയര്‍ന്ന വകഭേദം അക്ഷരാര്‍ത്ഥത്തില്‍ ആഢംബരം കാഴ്ചവെക്കും. പുതുതായി അവതരിച്ച XUV500 W11 വകഭേദത്തിന്റെ അകത്തളം മഹീന്ദ്രയുടെ ആഢംബരം കാണിച്ചുതരും.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

ലെതര്‍ ആവരണം നേടിയ ഡാഷ്ബോര്‍ഡ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍, പഡില്‍ ലാമ്പുകള്‍, വിന്‍ഡോയിലുള്ള ക്രോം അലങ്കാരം, തിളങ്ങുന്ന സ്‌കഫ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളും വിശേഷങ്ങള്‍.

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് മഹീന്ദ്ര XUV500, ഇത്തവണ ജീപ് കോമ്പസ് ബഹുദൂരം പിന്നില്‍

ഈ ഫീച്ചറുകളൊന്നും കോമ്പസ് അവകാശപ്പെടുന്നില്ലാതാനും. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ഓട്ടോമാറ്റിക് മിററുകള്‍, സണ്‍റൂഫ് എന്നിവയും XUV500 -യില്‍ പ്രത്യേകം പരാമര്‍ശിക്കണം.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra XUV500 July Sales Report. Read in Malayalam.
Story first published: Tuesday, August 7, 2018, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X