ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷകൾ വാനോളം

By Dijo Jackson

മാരുതി ബ്രെസ്സയ്ക്ക് എതിരെ S201. ടൊയോട്ട ഇന്നോവയോടു കൊമ്പുകോര്‍ക്കാന്‍ U321. ടൊയോട്ട ഫോര്‍ച്യൂറിനെ പിടിച്ചു കെട്ടാന്‍ XUV700 - ജനപ്രിയ സെഗ്മന്റില്‍ വരാന്‍ പോകുന്നത് മഹീന്ദ്രയുടെ മൂന്ന് മോഡലുകള്‍. യൂട്ടിലിറ്റി വാഹന നിരയില്‍ അട്ടിമറിക്കുള്ള കാറ്റും കോളും ഇപ്പോഴെ കാണാം. ഇനി ചെറിയ കളികള്‍ക്കൊന്നും തങ്ങളില്ലെന്നാണ് മഹീന്ദ്രയുടെ നിലപാട്.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

വമ്പന്‍മാര്‍ വിഹരിക്കുന്ന യൂട്ടിലിറ്റി നിരയില്‍ കടന്നുവരാന്‍ സമയമായെന്നു ഓട്ടോ എക്‌സ്‌പോ വേദിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. രാജ്യത്തു വരാന്‍ പോകുന്ന പുതിയ XUV700 എസ്‌യുവി കമ്പനിയുടെ കുന്തമുനയായി മാറും.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര പ്രദര്‍ശിപ്പിച്ച പുതുതലമുറ സാങ്‌യോങ് G4 റെക്‌സ്റ്റണാണ് പുതിയ XUV700. വലുതെന്തോ വരുന്നുണ്ടെന്നു ഓട്ടോ എക്‌സ്‌പോയ്ക്ക് മുന്നോടിയായി കമ്പനി സൂചിപ്പിച്ചിരുന്നു. G4 റെക്സ്റ്റണിനെ കണ്ടപ്പോഴും സംഭവമെന്താണെന്ന് ആര്‍ക്കും മനസിലായില്ല.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയാണ് സാങ്‌യോങ്. പെട്ടെന്നൊരു ദിവസം സാങ്‌യോങ് ഇന്ത്യയില്‍ വന്നിട്ട് കാര്യമുണ്ടോയെന്നു പലരും കമ്പനിയോടു ചോദിച്ചു. എന്നാല്‍ G4 റെക്സ്റ്റണിനെ XUV700 ആയി അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

XUV500 -യില്‍ നിന്നും മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് പട്ടം പുതിയ ഏഴു സീറ്റര്‍ XUV700 പിടിച്ചുപറിക്കും. മഹാരാഷ്ട്രയിലെ ചകാന്‍ നിര്‍മ്മാണശാലയില്‍ നിന്നും വിദേശ നിര്‍മ്മിത കിറ്റുകള്‍ സംയോജിപ്പിച്ചാകും മഹീന്ദ്ര XUV700 വിപണിയില്‍ പുറത്തിറങ്ങുക.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

22 ലക്ഷം മുതല്‍ XUV700 -യ്ക്ക് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം. വരവിന് മുന്നോടിയായി മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യയില്‍ തകൃതിയായി നടക്കുകയാണ്. നിരത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ XUV700 ഒട്ടും പിന്നില്‍ പോകില്ല. പുറത്തുവന്ന ചിത്രങ്ങളില്‍ ഇതുവ്യക്തം.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

ലാഡര്‍ ഫ്രെയിം ഷാസിയിലാണ് പുതിയ മഹീന്ദ്ര എസ്‌യുവിയുടെ ഒരുക്കം. 4,850 mm നീളവും, 1,960 mm വീതിയും, 1,825 mm ഉയരവും മോഡലിനുണ്ട്. വീല്‍ബേസ് 2,865 mm. ഫോര്‍ച്യൂണറിനെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സ് മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

സാങ്‌യോങിന്റെ 'ഡിഗ്‌നിഫൈഡ് മോഷന്‍' ഡിസൈന്‍ ശൈലിയാണ് XUV700 പിന്തുടരുന്നത്. 2016 പാരിസ് മോട്ടോര്‍ ഷോയില്‍ സാങ്‌യോങ് കാഴ്ചവെച്ച LIV-2 കോണ്‍സെപ്റ്റ് ശൈലി XUV700 -യില്‍ തെളിഞ്ഞു കാണാം.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

ഗ്രില്ലിന് മുകളിലൂടെ ഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിച്ചു കടന്നുപോകുന്ന ക്രോം വരയില്‍ തുടങ്ങും എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങള്‍. ഗ്രില്ലിന് നടുവിലുള്ള ലോഗോ കമ്പനി താത്കാലികമായി മറച്ചിട്ടുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള വലിയ ഹെഡ്‌ലാമ്പുകള്‍ പിന്നിലേക്ക് വലിഞ്ഞു നില്‍ക്കുന്ന ശൈലി പാലിക്കുന്നു. പരുക്കന്‍ അലോയ് വീലുകളും ഭീമന്‍ വീല്‍ ആര്‍ച്ചുകളും ഒഴുകിയറങ്ങുന്ന മേല്‍ക്കൂരയും XUV700 -യില്‍ എടുത്തുപറയണം.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

മേല്‍ക്കൂരയോട് ചേര്‍ന്ന് നിലകൊള്ളുന്ന സ്പോയിലറില്‍ എല്‍ഇഡി സ്റ്റോപ് ലൈറ്റുകള്‍ കാണാം. അകത്തളം വിശാലമായിരിക്കും. മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്രിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ അകത്തളത്തില്‍ പ്രതീക്ഷിക്കാം. സാങ്‌യോങ് G4 റെക്സ്റ്റണില്‍ ഇവയെല്ലാമുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

എസ്‌യുവിയുടെ രണ്ടാംനിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്പ്ലേയും, 9.2 ഇഞ്ച് ഹെഡ്റെസ്റ്റ് മോണിട്ടറും ഇടംപിടിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ XUV700 -ല്‍ ഇടംപിടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

ഒമ്പതു എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിംഗ് ബ്ലൈന്‍ഡ് സ്പോട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെ നീളുന്ന സുരക്ഷാ സജ്ജീകരണങ്ങളും XUV700 -യില്‍ ഒരുങ്ങും.

ടൊയോട്ട ഫോര്‍ച്യൂണറിനെ പിടിച്ചുകെട്ടാന്‍ മഹീന്ദ്ര XUV700, പ്രതീക്ഷ വാനോളം

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലാകും മഹീന്ദ്ര XUV700 വരിക. എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മോഡലില്‍ പ്രതീക്ഷിക്കാം. റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളെ എസ്യുവിയില്‍ മഹീന്ദ്ര അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Spy Image Source: CarWale, 4x4 India

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
Mahindra XUV700 Spotted Again. Read in Malayalam.
Story first published: Thursday, July 19, 2018, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X