ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

By Dijo Jackson

മൂന്നു പുതിയ മോഡലുകളെയാണ് ഇന്ത്യയ്ക്കായി മഹീന്ദ്ര കാത്തുവെച്ചിട്ടുള്ളത്. ഒന്ന് ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മറാസോ എംപിവി. മറ്റൊന്ന് വിറ്റാര ബ്രെസ്സയോടു അങ്കം കുറിക്കുന്ന S201 കോമ്പാക്ട് എസ്‌യുവി. ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷണം നേടാന്‍ പോകുന്ന XUV700 എസ്‌യുവിയാണ് മൂന്നാമത്തെ അവതാരം. കൂട്ടത്തില്‍ XUV700 -യെ മാത്രമാണ് വിപണി നേരെ ചൊവ്വേ കണ്ടിരിക്കുന്നത്.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

മറകളൊന്നും കൂടാതെ പരീക്ഷണയോട്ടത്തിനിറങ്ങിയ വലിയ മഹീന്ദ്ര എസ്‌യുവിയെ കണ്ടപ്പോള്‍ വിപണി പേരിട്ടു, XUV700. മോഡലിന്റെ പേര് മഹീന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. XUV700 എന്ന പേരില്‍ തന്നെ മോഡല്‍ വില്‍പനയ്‌ക്കെത്തുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയെ Y400 എന്ന നാമത്തില്‍ കമ്പനി പ്രദര്‍ശിപ്പിച്ചതാണ് പുതിയ ആശയക്കുഴപ്പത്തിന് കാരണം. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് പുതിയ മഹീന്ദ്ര Y400 പ്രദര്‍ശനത്തിന് എത്തിയത്.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഉത്പാദനസജ്ജമെന്നു Y400 -യുടെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ക്രോം അലങ്കാരം നേടിയ ഗ്രില്ലില്‍ തുടങ്ങും എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങള്‍. റെക്സ്റ്റണില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഹെഡ്‌ലാമ്പുകളിലും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളിലും കാണാം.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

അതേസമയം ബമ്പര്‍ ശൈലി സാങ്‌യോങ് എസ്‌യുവിയുടേതു തന്നെ. എസ്‌യുവിയുടെ സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ പരിഷ്‌കരിച്ച അലോയ് വീല്‍ ശൈലിക്ക് കഴിയുന്നുണ്ട്. ഏഴു പേര്‍ക്കിരിക്കാവുന്ന വിധത്തിലാണ് അകത്തളം.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

ക്യാബിന്‍ വിശാലമായിരിക്കും. 4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും റെക്‌സ്റ്റണ്‍ എസ്‌യുവിക്കുണ്ട്. Y400 മോഡലിന്റെ ചിത്രവുമിതു തന്നെ. 2,865 mm ആണ് വീല്‍ബേസ്. അതായത് ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

ഫ്‌ളാഗ്ഷിപ്പ് പട്ടമുള്ളതുകൊണ്ടു അകത്തളത്തില്‍ പൂര്‍ണ്ണ ആഢംബരമാകും മഹീന്ദ്ര കരുതുക. തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമുണ്ടാകില്ല. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവയും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടര്‍ കമ്പനി പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധ്യതയില്ല. ഒമ്പതു എയര്‍ബാഗുകള്‍ എസ്‌യുവിയില്‍ എന്തായാലും ഒരുങ്ങും. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, വിന്‍ഡ്‌സ്‌ക്രീന്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയെല്ലാം മോഡലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും മഹീന്ദ്ര എസ്‌യുവിയില്‍ തുടിക്കുക. എഞ്ചിന് 187 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

ഇതാണ് ഫോര്‍ച്യൂണറിന് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പുതിയ വലിയ എസ്‌യുവി

ഒരുപക്ഷെ 222 bhp കരുത്തും 350 Nm torque -മുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും മോഡലില്‍ കമ്പനി നല്‍കിയേക്കും. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിനോടും ഫോര്‍ഡ് എന്‍ഡവറിനോടും അങ്കം കുറിച്ചായിരിക്കും മഹീന്ദ്രയുടെ പുതിയ എസ്‌യുവി വില്‍പനയ്‌ക്കെത്തുക.

Image Source: CNBC-TV18

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra XUV700 Revealed As Y400 — To Be Launched Soon. Read in Malayalam.
Story first published: Wednesday, August 8, 2018, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X