ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, വരുന്നൂ ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

By Staff

ഇന്നോവയും ഫോര്‍ച്യൂണറും. ഇന്ത്യയില്‍ ടൊയോട്ട വാഴുന്നത് ഇൗ രണ്ടു മോഡലുകളുടെ പിന്‍ബലത്തിലാണ്. എംപിവി ശ്രേണിയില്‍ ഇന്നോവയും പൂര്‍ണ്ണ എസ്‌യുവി ശ്രേണിയില്‍ ഫോര്‍ച്യൂണറും കാലങ്ങളായി വിജയഗാഥകള്‍ രചിക്കുന്നു. ടൊയോട്ടയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ പലകുറി ശ്രമങ്ങള്‍ നടന്നു. പല രൂപത്തില്‍, പല ഭാവത്തില്‍ മോഡലുകള്‍ ധാരാളമെത്തി. പക്ഷെ ഒന്നുമിതുവരെ ഫലം കണ്ടില്ല.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

ഈ തിരിച്ചറിവില്‍ നിന്നായിരിക്കണം ഇന്നോവയോടു നേരിട്ടു മത്സരിക്കാത്ത, എന്നാല്‍ ടൊയോട്ട എംപിവിക്ക് ഭീഷണി മുഴക്കുന്ന മറാസോയെ മഹീന്ദ്ര കൊണ്ടുവന്നത്. മാരുതി എര്‍ട്ടിഗയെക്കാളും കരുത്തുണ്ട് മറാസോയ്ക്ക്. ടൊയോട്ട ഇന്നോവയോളം ആഢംബരവും.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

മറാസോ വന്നിട്ട് നാളുകള്‍ അധികമായിട്ടില്ല. എന്നാല്‍ എംപിവിയെ അവതരിപ്പിച്ച ക്ഷീണം വിട്ടുമാറുന്നതിന് മുമ്പെ ടൊയോട്ടയ്ക്കുള്ള അടുത്ത എതിരാളിയെയും വിപണിയില്‍ കൊണ്ടുവരികയാണ് മഹീന്ദ്ര. ഫോര്‍ച്യൂണറിന്റെ വിപണി ലക്ഷ്യമിടുന്ന മഹീന്ദ്ര ആള്‍ട്യുറാസ് നവംബര്‍ 26 -ന് ഇങ്ങെത്തുമെന്നു റിപ്പോര്‍ട്ട്.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ സാങ്‌യോങ്ങിന്റെ G4 റെക്‌സ്റ്റണാണ് വില്‍പനയ്‌ക്കെത്തുന്ന പുതിയ മഹീന്ദ്ര ആള്‍ട്യൂറാസ്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്രയുടെ കുപ്പായത്തില്‍ G4 റെക്സ്റ്റണിന് (ആള്‍ട്യുറാസ്) കൂടുതല്‍ പ്രചാരം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

നേരത്തെ റെക്സ്റ്റണിന്റെ പുതുതലമുറ മോഡലിന് XUV700 എന്ന പേരു ലഭിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വരുംദിവസങ്ങളില്‍ എസ്‌യുവിയുടെ പേരു കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ Y400 എന്നാണ് മോഡലിന്റെ കോഡുനാമം.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

പ്രീമിയം കാറുകള്‍ക്ക് മാരുതി നെക്സ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചതുപോലെ പ്രത്യേക പ്രൈം ഡീലര്‍ഷിപ്പുകള്‍ മുഖേന പുതിയ എസ്‌യുവിയെ മഹീന്ദ്ര വില്‍ക്കും. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുകയാണ്.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര ആള്‍ട്യുറാസില്‍. പരമാവധി 187 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിനില്‍ ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മഹീന്ദ്ര നല്‍കും.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

പ്രീമിയം നിരയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായതിനാല്‍ ഫീച്ചറുകളിലും സൗകര്യങ്ങളിലും കമ്പനിയൊട്ടും പിശുക്കു കാണിക്കില്ല. എസ്‌യുവിയുടെ പുറംമോടിയിലും അകത്തളത്തിലും ആഢ്യത്തം കൊണ്ടുവരാന്‍ മഹീന്ദ്ര പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

ക്രോം ആവരണമുള്ള ഗ്രില്ലില്‍ തുടങ്ങും മോഡലിന്റെ വിശേഷങ്ങള്‍. വലിയ വീതികൂടിയ ഹെഡ്‌ലാമ്പുകളാണ് മഹീന്ദ്ര ആള്‍ട്യുറാസിന്. സ്പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ അലോയ് വീലുകള്‍ തന്നെ ധാരാളം. ഉള്ളില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം. അകത്തളം വിശാലമാണ്.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും എസ്യുവിക്കുണ്ട്. വീല്‍ബേസ് 2,865 mm. അതായത് ഫോര്‍ച്യൂണറിനെക്കാള്‍ 120 mm അധിക വീല്‍ബേസ് പുതിയ മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും. ഫ്‌ളാഗ്ഷിപ്പ് പട്ടമുള്ളതുകൊണ്ടു അകത്തളത്തില്‍ പൂര്‍ണ്ണ ആഢംബരമാകും മഹീന്ദ്ര കരുതുക.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമുണ്ടാകില്ല. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും. ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവയും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടര്‍ കമ്പനി പ്രത്യേകം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധ്യതയില്ല. ഒമ്പതു എയര്‍ബാഗുകള്‍ എന്തായാലും പുതിയ എസ്‌യുവിക്ക് കമ്പനി സമര്‍പ്പിക്കും.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, വിന്‍ഡ്‌സ്‌ക്രീന്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയെല്ലാം മോഡലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

എസ്‌യുവി ശ്രേണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, ഇസുസു MU-X, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ വമ്പന്മാരോടു പിടിച്ചുനില്‍ക്കാന്‍ മഹീന്ദ്ര ആള്‍ട്യുറാസിന് കഴിയുമോയെന്നു ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. 22 ലക്ഷം മുതല്‍ പുതിയ മഹീന്ദ്ര എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. ഉടന്‍തന്നെ മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra's Flagship SUV To Launch On November 26 — To Be Called Alturas. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X