മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

By Staff

വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളെ കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിക്കുകയാണ്. ലോകരാജ്യങ്ങള്‍ മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്കു ചേക്കേറുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും പരിസ്ഥിതി സൗഹാര്‍ദ്ദമായ വൈദ്യുത വാഹനങ്ങളിലേക്കു ഇന്ത്യയും എത്രയുംവേഗം ചുവടുമാറണം. എന്നാല്‍ കരുതുന്നതുപോലെ അത്ര എളുപ്പമാകില്ല കാര്യങ്ങള്‍.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

ഇന്ത്യന്‍ നിരത്തിലോടുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ കണക്ക് എണ്ണിയാല്‍ തീരില്ല. പുതിയ വൈദ്യുത വാഹനം വാങ്ങാനുള്ള ചിലവു ഓര്‍ക്കുമ്പോള്‍ ഉടമകള്‍ നിലവിലെ വാഹനത്തില്‍ തുടരാന്‍ തീരുമാനിച്ചേക്കാം.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

ഇക്കാര്യം മനസ്സില്‍ കണ്ടാണ് ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം പൂര്‍ണ്ണ വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്.

Most Read: പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

കേട്ടതു ശരിയാണ്. പുതിയ വൈദ്യുത വാഹനം വാങ്ങുന്നതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ 'വൈദ്യുതീകരിക്കാം'. ഇന്ധന വാഹനങ്ങളെ വൈദ്യുതീകരിക്കാനുള്ള അനുമതി ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (ARAI) നിന്നും ഇ-ട്രിയോ നേടിക്കഴിഞ്ഞു.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് വൈദ്യുത മോട്ടോര്‍ ഘടിപ്പിക്കാന്‍ രാജ്യത്തു അനുമതി ലഭിക്കുന്ന ആദ്യ കമ്പനിയാണിത്. മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍ കാറുകളെ പൂര്‍ണ്ണമായി വൈദ്യുതീകരിക്കാന്‍ ഇ-ട്രിയോയ്ക്ക് കഴിയും.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

ഈ രണ്ടു മോഡലുകളില്‍ വൈദ്യുത പവര്‍ട്രെയിന്‍ ഘടിപ്പിക്കാനാണ് ARAI അനുമതി നല്‍കുന്നതും. മോട്ടോറും ബാറ്ററി പാക്കും അടങ്ങുന്ന വൈദ്യുത കിറ്റാണ് കാറുകളില്‍ ഇ-ട്രിയോ ഉപയോഗിക്കുക. ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇലക്ട്രിക് കിറ്റുകളുടെ ഇറക്കുമതി.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

അതേസമയം വൈദ്യുത പവര്‍ട്രെയിനിനുള്ള കണ്‍ട്രോള്‍ ഇ-ട്രിയോ വികസിപ്പിക്കുന്നു. കാറുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക് കിറ്റുകളുടെ സാങ്കേതിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

തങ്ങള്‍ വൈദ്യുതീകരിക്കുന്ന ആള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകള്‍ ഒറ്റച്ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏതുസമയത്തും എവിടെവെച്ചും കാറുകള്‍ ചാര്‍ജ്ജ് ചെയ്യാമെന്നു ഇ-ട്രിയോ സ്ഥാപകന്‍ സത്യാ യെലമാഞ്ചിലി പറയുന്നു.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

ആദ്യഘട്ടത്തില്‍ പ്രതിമാസം 1,000 വൈദ്യുത മോഡലുകളെ ഇത്തരത്തില്‍ വിപണിയില്‍ കൊണ്ടുവരാനാണ് ഇ-ട്രിയോയുടെ പദ്ധതി. പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യവര്‍ഷം 5,000 ഓര്‍ഡറുകള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും കമ്പനി പ്രതീക്ഷിക്കുന്നു.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

നിലവില്‍ സാന്‍ഫ്രാസിസ്‌കോ ആസ്ഥാനമായുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സംഘവുമായി ചേര്‍ന്നു വൈദ്യുത കിറ്റുകള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള തിരക്കിലാണ് ഇ-ട്രിയോ.

അറിഞ്ഞോ, മാരുതി വാഗണ്‍ആറും ആള്‍ട്ടോയും ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

വിപണിയില്‍ ആവശ്യക്കാരുണ്ടെന്നു കണ്ടാല്‍ പ്രചാരമേറിയ കൂടുതല്‍ കാറുകള്‍ വൈദ്യുതീകരിക്കാനുള്ള അനുമതി ARAI -യില്‍ നിന്നും ഇ-ട്രിയോ നേടും. രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരത്തില്‍ നിര്‍ണ്ണായകമായി മാറും.

Most Read Articles

Malayalam
English summary
Maruti Alto & WagonR Become Electric Cars With E-Trio’s Retro-Fit Kit. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X