Just In
- 47 min ago സിട്രണിൻ്റെ ബ്രാൻഡ് അംബാസിഡറായി 'തല', ഇനി ഹെലികോപ്ടർ ഷോട്ടടിക്കാൻ സിട്രൺ
- 10 hrs ago കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- 14 hrs ago 160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
- 15 hrs ago കപ്പിത്താൻ എന്ന സ്വപ്നം പൂവണിഞ്ഞു; ആഡംബര നൗകയ്ക്കായി മാധവൻ മുടക്കിയത് കോടികൾ
Don't Miss
- Finance 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഐടി കമ്പനി, ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, കൂടെക്കൂട്ടുന്നോ..?
- News ചൂട് കുറയില്ല; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലകളിൽ മഴയെത്തും..
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
- Lifestyle ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്‍കും
- Movies 'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്... ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രരിപ്പിച്ചത്'
- Sports IPL 2024: മുംബൈ 3ന് 20, എന്തുകൊണ്ട് ഹാര്‍ദിക് നേരത്തെ ബാറ്റ് ചെയ്തില്ല? തുറന്നടിച്ച് ഇര്ഫാന്
മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം
വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളെ കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിക്കുകയാണ്. ലോകരാജ്യങ്ങള്‍ മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്കു ചേക്കേറുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും പരിസ്ഥിതി സൗഹാര്‍ദ്ദമായ വൈദ്യുത വാഹനങ്ങളിലേക്കു ഇന്ത്യയും എത്രയുംവേഗം ചുവടുമാറണം. എന്നാല്‍ കരുതുന്നതുപോലെ അത്ര എളുപ്പമാകില്ല കാര്യങ്ങള്‍.
ഇന്ത്യന്‍ നിരത്തിലോടുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ കണക്ക് എണ്ണിയാല്‍ തീരില്ല. പുതിയ വൈദ്യുത വാഹനം വാങ്ങാനുള്ള ചിലവു ഓര്‍ക്കുമ്പോള്‍ ഉടമകള്‍ നിലവിലെ വാഹനത്തില്‍ തുടരാന്‍ തീരുമാനിച്ചേക്കാം.
ഇക്കാര്യം മനസ്സില്‍ കണ്ടാണ് ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം പൂര്‍ണ്ണ വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്കാന് മുന്നിട്ടിറങ്ങുന്നത്.
കേട്ടതു ശരിയാണ്. പുതിയ വൈദ്യുത വാഹനം വാങ്ങുന്നതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ 'വൈദ്യുതീകരിക്കാം'. ഇന്ധന വാഹനങ്ങളെ വൈദ്യുതീകരിക്കാനുള്ള അനുമതി ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയില്‍ (ARAI) നിന്നും ഇ-ട്രിയോ നേടിക്കഴിഞ്ഞു.
പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് വൈദ്യുത മോട്ടോര്‍ ഘടിപ്പിക്കാന്‍ രാജ്യത്തു അനുമതി ലഭിക്കുന്ന ആദ്യ കമ്പനിയാണിത്. മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍ കാറുകളെ പൂര്‍ണ്ണമായി വൈദ്യുതീകരിക്കാന്‍ ഇ-ട്രിയോയ്ക്ക് കഴിയും.
ഈ രണ്ടു മോഡലുകളില്‍ വൈദ്യുത പവര്‍ട്രെയിന്‍ ഘടിപ്പിക്കാനാണ് ARAI അനുമതി നല്‍കുന്നതും. മോട്ടോറും ബാറ്ററി പാക്കും അടങ്ങുന്ന വൈദ്യുത കിറ്റാണ് കാറുകളില്‍ ഇ-ട്രിയോ ഉപയോഗിക്കുക. ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇലക്ട്രിക് കിറ്റുകളുടെ ഇറക്കുമതി.
അതേസമയം വൈദ്യുത പവര്‍ട്രെയിനിനുള്ള കണ്ട്രോള് ഇ-ട്രിയോ വികസിപ്പിക്കുന്നു. കാറുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക് കിറ്റുകളുടെ സാങ്കേതിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Most Read: കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു
തങ്ങള്‍ വൈദ്യുതീകരിക്കുന്ന ആള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകള്‍ ഒറ്റച്ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏതുസമയത്തും എവിടെവെച്ചും കാറുകള്‍ ചാര്‍ജ്ജ് ചെയ്യാമെന്നു ഇ-ട്രിയോ സ്ഥാപകന്‍ സത്യാ യെലമാഞ്ചിലി പറയുന്നു.
ആദ്യഘട്ടത്തില്‍ പ്രതിമാസം 1,000 വൈദ്യുത മോഡലുകളെ ഇത്തരത്തില്‍ വിപണിയില്‍ കൊണ്ടുവരാനാണ് ഇ-ട്രിയോയുടെ പദ്ധതി. പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യവര്‍ഷം 5,000 ഓര്‍ഡറുകള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും കമ്പനി പ്രതീക്ഷിക്കുന്നു.
നിലവില്‍ സാന്‍ഫ്രാസിസ്കോ ആസ്ഥാനമായുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സംഘവുമായി ചേര്‍ന്നു വൈദ്യുത കിറ്റുകള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള തിരക്കിലാണ് ഇ-ട്രിയോ.
വിപണിയില്‍ ആവശ്യക്കാരുണ്ടെന്നു കണ്ടാല്‍ പ്രചാരമേറിയ കൂടുതല്‍ കാറുകള്‍ വൈദ്യുതീകരിക്കാനുള്ള അനുമതി ARAI -യില്‍ നിന്നും ഇ-ട്രിയോ നേടും. രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരത്തില്‍ നിര്‍ണ്ണായകമായി മാറും.