പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

By Staff

2015 -ലാണ് മാരുതി സുസുക്കി ബലെനോ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. പ്രീമിയം നിരയില്‍ വിജയകരമായി മൂന്നുവര്‍ഷം ബലെനോ ഹാച്ച്ബാക്ക് തുടര്‍ന്നു. ഇക്കാലയളവില്‍ ഹാച്ച്ബാക്കിനെ പുതുക്കണമെന്ന ചിന്ത മാരുതിയെ ഒരിക്കല്‍പോലും കടന്നുപോയില്ല. പക്ഷെ എതിരാളികളെല്ലാം 'സ്മാര്‍ട്ടാവുമ്പോള്‍' ബലെനോ മാത്രം ആള്‍ക്കൂട്ടത്തില്‍ തനിച്ചാവുകയാണ്.

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

ഈ വര്‍ഷമാദ്യം ഹ്യുണ്ടായി കൊണ്ടുവന്ന എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റിന് വിപണിയില്‍ വന്‍പ്രചാരം നേടുന്നു. ഫോര്‍ഡ് ഫിഗൊയ്ക്ക് ഉടന്‍തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിക്കും. ജാസിനെ ഹോണ്ട പുതുക്കിയത് അടുത്തിടെയാണ്.

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

ഇനിയും വൈകിയാല്‍ മത്സരത്തില്‍ നിന്നും ബലെനോ പുറത്താവുമെന്ന ആശങ്ക മാരുതിക്കുണ്ട്. എന്തായാലും ഇതിനുള്ള പ്രതിവിധി മാരുതി കണ്ടെത്തി. അടുത്തവര്‍ഷം ആദ്യപാദം 2019 ബലെനോ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. പുതിയ ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം —

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

പരിഷ്‌കരിച്ച മുഖരൂപം

ആകാരത്തിലോ, അടിത്തറയിലോ മാറ്റങ്ങള്‍ സംഭവിക്കില്ലെങ്കിലും പുതിയ ബലെനോയുടെ മുഖച്ഛായ മാരുതി മാറ്റും. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഹെഡ്‌ലാമ്പുകളുടെ ഘടനയാകും പുതിയ ബലെനോയിലെ മുഖ്യാകര്‍ഷണം.

Most Read: മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 - വീഡിയോ

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

പുതുതലമുറ സ്വിഫ്റ്റിന്റെ പാത പിന്തുടര്‍ന്നു ഗ്രില്ലിന് കൂടുതല്‍ വീതി കമ്പനി നല്‍കും. ഗ്രില്ലില്‍ ക്രോം ആവരണവും പ്രതീക്ഷിക്കാം. കോണ്‍ട്രാസ്റ്റ് നിറമുള്ള മിററുകളും മേല്‍ക്കൂരയുമായിരിക്കും ഹാച്ച്ബാക്കിന്. നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ വലുപ്പവും വീതിയും 2019 ബലെനോ അവകാശപ്പെടുമെന്നാണ് വിവരം.

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

പുത്തന്‍ അലോയ് വീലുകള്‍

പുതിയ ബലെനോയെ സ്‌പോര്‍ടിയാക്കി മാറ്റുന്നതില്‍ കമ്പനി തിരഞ്ഞെടുക്കുന്ന അലോയ് വീലുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കും. നിലവില്‍ 15 ഇഞ്ച് അലോയ് വീലുകളിലാണ് മാരുതി ബലെനോ പുറത്തുവരുന്നത്. 185/65 R15 അളവിലാണ് മുന്‍ പിന്‍ ടയറുകളുടെ ഒരുക്കം. മുന്‍ പിന്‍ ബമ്പറുകളിലും മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്‌പോയിലറിലും ടെയില്‍ലാമ്പ് ശൈലിയിലും കമ്പനി കൈകടത്തും.

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

സൗകര്യങ്ങളും സംവിധാനങ്ങളും

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ബഹുദൂരം മുന്നിലായിരിക്കും 2019 ബലെനോ. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ഉയര്‍ന്ന ബലനോ മോഡലുകള്‍ കൂടുതലായി അവകാശപ്പെടും.

Most Read: പുതിയ എര്‍ട്ടിഗ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സീറ്റ്‌ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം ബലെനോയിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. പുതിയ പതിപ്പില്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സ്പീഡ് അലര്‍ട്ട് സംവിധാനവും അധികമായി പ്രതീക്ഷിക്കാം.

പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

വില കൂടുമോ?

പരിഷ്‌കാരങ്ങളോടെ മാരുതി ബലെനോ വിപണിയില്‍ വില്‍പനയ്ക്കു വരുമ്പോള്‍ ചെറിയ വിലവര്‍ധനവ് എന്തായാലുമുണ്ടാകും. നിലവില്‍ 5.38 ലക്ഷം മുതല്‍ 8.49 ലക്ഷം രൂപ വരെയാണ് മാരുതി ബലെനോ മോഡലുകളുടെ വില. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 5.75 ലക്ഷം മുതല്‍ ഒമ്പതുലക്ഷം രൂപ വരെ വിലനിലവാരം കരുതാം.

Most Read Articles

Malayalam
English summary
Maruti Baleno Facelift: Top Four Things To Know. Read in Malayalam.
Story first published: Tuesday, November 6, 2018, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X