ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

By Staff

കാര്‍ മോഡിഫിക്കേഷന്‍ ലോകത്ത് കേരളം വീണ്ടും ചര്‍ച്ചയാവുകയാണ്. ഔഡിയാകാന്‍ ശ്രമിച്ച മാരുതി സിയാസിലേക്കാണ് കാര്‍ പ്രേമികളുടെ മുഴുവന്‍ കണ്ണുകളും. പുതിയ വീതിയേറിയ ബോഡി കിറ്റ്, ഔഡി കാറുകളുടെ മാതൃക പിന്തുടരുന്ന മുഖരൂപം, ഹെക്‌സഗണല്‍ മെഷ് ഗ്രില്ല്, വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, തിളക്കമുള്ള മുന്‍ സ്പ്ലിറ്റര്‍ എന്നിവയെല്ലാം ഒരുങ്ങുമ്പോള്‍ മാരുതി സിയാസിന് വേറിട്ട രൂപഭാവമാണ് ഇവിടെ ലഭിക്കുന്നത്.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

360 മോട്ടോറിങ്ങ് എന്ന മോഡിഫിക്കേഷന്‍ സ്ഥാപനമാണ് സിയാസിന്റെ രൂപമാറ്റത്തിന് പിന്നില്‍. കൊറോണ റിങ്ങുകള്‍ ഒരുങ്ങുന്ന പുതിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും 18 ഇഞ്ച് അലോയ് വീലുകളും രൂപംമാറിയ സിയാസിന്റെ വിശേഷങ്ങളില്‍പ്പെടും.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

DTM റേസ് കാറുകളിലേതു പോലെ 'ഊതി പെരുപ്പിച്ച' വീല്‍ ആര്‍ച്ചുകളാണ് കാറില്‍. ഇരുണ്ട ടെയില്‍ലാമ്പുകള്‍, നാലു ടെയില്‍പൈപ്പുകള്‍, വലിയ പിന്‍ ബമ്പര്‍ എന്നിവ സിയാസിന്റെ പിന്നില്‍ എടുത്തുപറയണം. കാഴ്ചഭംഗിക്ക് വേണ്ടി മാത്രമാണ് കാറിലുള്ള നാലു ടെയില്‍പൈപ്പുകള്‍.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

പിറകിലുള്ള വലിയ വിംഗിന് കറുപ്പാണ് നിറം. ബോഡിയില്‍ പൂശിയിട്ടുള്ള മഞ്ഞനിറത്തിന് ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ കറുപ്പ് മേല്‍ക്കൂരയ്ക്ക് കഴിയുന്നുണ്ടെന്നതും ശ്രദ്ധേയം. മോഡലിന്റെ അകത്തളത്തെ കുറിച്ചോ എഞ്ചിനെ കുറിച്ചോ കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

എന്തായാലും പുറംമോടിയിലൂടെ തന്നെ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാര്‍ പ്രാപ്തമാണ്. സിയാസ് പഴഞ്ചനായെന്ന പതിവു പരാതികള്‍ക്കുള്ള ഉത്തരമാണ് 360 മോട്ടോറിങ്ങിന്റെ ഈ സിയാസ്.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

അതേസമയം ഓഗസ്റ്റില്‍ പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ വരുന്നതോടു കൂടി പഴഞ്ചനെന്ന ആക്ഷേപം കമ്പനി ഔദ്യോഗികമായി പരിഹരിക്കും. അടിമുടി പരിഷ്‌കരിച്ച സിയാസാണ് വിപണിയില്‍ അവതരിക്കാന്‍ പോകുന്നത്.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ പുതിയ സിയാസിനെ കുറിച്ചുള്ള ഏകദേശ ധാരണ വിപണിയ്ക്ക് കിട്ടിക്കഴിഞ്ഞു. മോഡലിന്റെ മുഖരൂപം കമ്പനി ഗൗരവമായി പരിഷ്‌കരിച്ചിട്ടുണ്ട്. മുകളിലും താഴെയും ക്രോം അലങ്കാരം ഒരുങ്ങുന്ന ഗ്രില്ലിന് ഇക്കുറി വീതി കുറവായിരിക്കും.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളിലും പുതുമ അനുഭവപ്പെടും. ഹെഡ്‌ലാമ്പില്‍ തന്നെയാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍. പുതിയ സിയാസിലെ മുന്‍ ബമ്പര്‍ അഗ്രസീവ് ശൈലി പിന്തുടരും. അകത്തളത്തിലും മാറ്റങ്ങള്‍ ധാരാളമുണ്ട്.

ഔഡിയാകാന്‍ ശ്രമിച്ചൊരു മാരുതി സിയാസ് കേരളത്തില്‍

ഉള്ളില്‍ കൂടുതല്‍ തെളിച്ചം അനുഭവപ്പെടും. മുന്‍ ഡോറിന് നടുവില്‍ നിന്നുമാരംഭിക്കുന്ന വുഡ് ട്രിം ഡാഷ്ബോര്‍ഡിന് കുറുകെയാണ് ഒരുങ്ങുന്നത്. പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് പാനലും 2018 സിയാസ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആകര്‍ഷണീയതയാണ്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് എന്നിവരോടാണ് മാരുതി സിയാസിന്റെ മത്സരം.

Source: 360 Motoring

Most Read Articles

Malayalam
English summary
Maruti Ciaz Owner From Kerala Modifies His Car. Read in Malayalam.
Story first published: Tuesday, July 31, 2018, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X