2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

By Staff

2020 ജനുവരി മുതല്‍ ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കുമെന്നു മാരുതി സുസുക്കി. ബിഎസ് IV വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും 2020 ഏപ്രില്‍ ഒന്നുമുതല്‍ വിലക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ നടപടി. 2020 മാര്‍ച്ചുവരെ സമയമുണ്ടെങ്കിലും ജനുവരി മുതല്‍ ബിഎസ് VI വാഹനങ്ങള്‍ തങ്ങള്‍ പുറത്തിറക്കുമെന്നു മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ സ്ഥിരീകരിച്ചു.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

രാജ്യത്തു പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കമ്പനി തയ്യാറാണെന്നു അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Most Read: 87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

2020 ഏപ്രിലിനകം പുറത്തിറക്കിയ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ മാരുതിക്ക് കഴിയും. ഈ ഉറപ്പിന്മേലാണ് ജനുവരി മുതല്‍ ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാനുള്ള കമ്പനിയുടെ തീരുമാനവും, ഭാര്‍ഗവ പറഞ്ഞു.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

നേരത്തെ ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുടെ ഹര്‍ജി കോടതി തള്ളി. ബിഎസ് VI വാഹനങ്ങള്‍ മാത്രമെ 2020 ഏപ്രില്‍ മുതല്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നു ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കോടതി ഉത്തരവ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല നിലപാടും വിധിയില്‍ നിര്‍ണ്ണായകമായി. വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു. ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ കൂടാതെ വാഹനങ്ങളുടെ സുരക്ഷാ കര്‍ശനമാക്കാനുള്ള ചട്ടങ്ങളും (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) വിപണിയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പുതിയ മാരുതി കാറുകള്‍ വില്‍പനയ്‌ക്കെത്തുന്നതെന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. നിരയില്‍ ഒമ്‌നി, ഈക്കോ, ആള്‍ട്ടോ 800 എന്നീ മോഡലുകള്‍ മാത്രമാണ് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തത്.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

ഇതില്‍ ഒമ്‌നിയെ മാരുതി പിന്‍വലിക്കും. പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ മറികടക്കാന്‍ ഒമ്‌നിക്ക് കഴിയില്ല. ബോഡി ഘടനയ്ക്കു ദൃഢത കുറവായതാണ് കാരണം. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടും.

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

അതേസമയം ഈക്കോയെയും ആള്‍ട്ടോ 800 -നെയും പരിഷ്‌കരിച്ചു സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു കീഴില്‍ കൊണ്ടുവാരനുള്ള തീവ്രയത്‌നത്തിലാണ് മാരുതി ഇപ്പോള്‍. മാരുതിയെ കൂടാതെ ഹോണ്ടയും ഇന്ത്യയില്‍ ബിഎസ് VI വാഹനങ്ങള്‍ ഉടൻ പുറത്തിറക്കുമെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

നിര്‍മ്മാതാക്കളെ സംബന്ധിച്ച് പുതിയ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ ഡീസല്‍ മോഡലുകളിലാണ് പണി കൂട്ടുക. മലിനീകരണം കുറയ്ക്കാനായി പ്രത്യേക ഫില്‍ട്ടറും കാറ്റാലിസ്റ്റ് റിഡക്ടറും ഡീസല്‍ എഞ്ചിനുകളില്‍ അധികമായി നല്‍കേണ്ടിവരും. ഇതുകൂടാതെ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലും പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki To Introduce BS-VI Compliant Vehicles Soon; Details Revealed. Read in Malayalam.
Story first published: Tuesday, October 30, 2018, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X