ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

രണ്ടുമാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ജൂലായ് മാസമാണ് അടിമുടി പരിഷ്‌കരിച്ച വിറ്റാര എസ്‌യുവിയെ സുസുക്കി രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ വിറ്റാര രാജ്യാന്തര വിപണികളില്‍ വന്നുതുടങ്ങുന്നതേയുള്ളൂ. ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്കും മഹീന്ദ്ര XUV500 -യ്ക്കും ഒത്ത എതിരാളിയായി വിറ്റാരയെ മാരുതി മനസില്‍ കണ്ടുകഴിഞ്ഞു.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

ഡീലര്‍ഷിപ്പുകളില്‍ നിന്നടക്കം ക്യാമറ പകര്‍ത്തുന്ന വിറ്റാര എസ്‌യുവികള്‍, ഇന്ത്യന്‍ വരവ് ഇടവേളകളില്‍ പറഞ്ഞറിയിക്കുന്നുണ്ട്. മുമ്പുണ്ടായിരുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നുള്ള വലിയ പരിണാമം വിറ്റാര തിരിച്ചെത്തുമ്പോള്‍ കാണാന്‍ കഴിയും. അടുത്തവര്‍ഷം ഇന്ത്യയില്‍ വരാന്‍ സാധ്യത കൽപിച്ചിട്ടുള്ള മാരുതി വിറ്റാര എസ്‌യുവിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ –

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

പുതുമയാര്‍ന്ന ഭാവം

'വിറ്റാര ബ്രെസ്സ വളര്‍ന്നുവലുതായാല്‍', വേണമെങ്കില്‍ വിറ്റാര എസ്‌യുവിയെ ഇങ്ങനെ വിശേഷിപ്പിക്കാം. നാലു മീറ്ററില്‍ താഴെയാണ് വിറ്റാര ബ്രെസ്സയെങ്കില്‍ വിറ്റാര എസ്‌യുവി കുറിക്കുക 4.2 മീറ്റര്‍ നീളം. മികവുറ്റ എയറോഡൈനാമിക് മികവ് വിറ്റാര അവകാശപ്പെടും.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

ക്രോം അലങ്കാരമുള്ള പരിഷ്‌കരിച്ച ഗ്രില്ല്, പുതുക്കിയ ബമ്പര്‍, വലിയ എല്‍ഇഡി യൂണിറ്റുള്ള ഹെഡ്‌ലാമ്പുകള്‍, സ്പോര്‍ടി അലോയ് വീലുകള്‍ എന്നിവയെല്ലാം വിറ്റാരയിൽ ശ്രദ്ധപിടിച്ചിരുത്തും. എല്‍ഇഡി ടെയില്‍ലാമ്പുകളില്‍ പതിഞ്ഞ ഗ്രാഫിക്സ് വിറ്റാരയുടെ ഡിസൈന്‍ സവിശേഷതയാണ്.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

B പില്ലറിന് കറുപ്പാണ് നിറം. വീല്‍ ആര്‍ച്ചുകളിലൂടെ കടന്നുപോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

Most Read: ലോഡ്ജി സുരക്ഷിതമാണ് - ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

മേന്മയറിയ അകത്തളം

കളര്‍ സ്‌ക്രീന്‍ ഒരുങ്ങുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ തുടങ്ങും വിറ്റാര എസ്‌യുവിയുടെ അകത്തള വിശേഷം. ഉള്ളില്‍ തടിക്കും തുകലിനും ക്ഷാമമുണ്ടായിരിക്കില്ല. മേല്‍ത്തരം അപ്‌ഹോള്‍സ്റ്ററി വിറ്റാരയില്‍ യാത്രാസുഖം ഉറപ്പുവരുത്തും.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സിഗ്‌നല്‍ റെക്കഗ്‌നീഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്പോട് അലേര്‍ട്, ട്രാഫിക് അലേര്‍ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ മോഡലില്‍ കമ്പനി നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും റഡാര്‍ ബ്രേക്ക് സപ്പോര്‍ട്ടും മോഡലിലെ പ്രത്യേകതകളാണ്.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

കരുത്തുറ്റ എഞ്ചിന്‍

രാജ്യാന്തര നിരയില്‍ എസ്-ക്രോസിനും മുകളിലാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള സുസുക്കി വിറ്റാരയുടെ സ്ഥാനം. വിറ്റാരയിലുള്ള 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 118 bhp കരുത്തും 156 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 138 bhp കരുത്തും 220 Nm torque -മാണ് അവകാശപ്പെടുന്നത്. 118 bhp കരുത്തും 320 Nm torque ഉം പരമാവധിയേകാന്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കഴിയും.

Most Read: സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

2018 വിറ്റാരയില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളും ലഭ്യമാകും.

Most Read: ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

പ്രതീക്ഷിത വില

ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, മഹീന്ദ്ര XUV500, വരാന്‍പോകുന്ന ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ്; ശ്രേണിയില്‍ വിറ്റാരയ്ക്ക് മത്സരം കടുത്തതായിരിക്കും. എന്നത്തേയുംപോലെ വിറ്റാരയുടെ വിലയിലായിരിക്കും മാരുതി മാജിക് കാട്ടുക.

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

വില നിയന്ത്രിക്കുന്നതിന് വേണ്ടി ഘടകങ്ങള്‍ പരമാവധി പ്രാദേശികമായി കമ്പനി സമാഹരിക്കും. 12 മുതല്‍ 16 ലക്ഷം രൂപവരെ ഇന്ത്യന്‍ വരവില്‍ മാരുതി വിറ്റാരയ്ക്ക് വില പ്രതീക്ഷിക്കാം. നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാകും മോഡലിന്റെ വില്‍പന.

Most Read Articles

Malayalam
English summary
More Maruti Suzuki Vitara India-Launch Details Out — Production Starts In Hungary. Read in Malayalam.
Story first published: Monday, October 1, 2018, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X