വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിൽ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയ്ക്ക് ഇത് നേട്ടത്തിന്റെ കാലം. 2019 ലെ ഇന്ത്യൻ കാർ ഓഫ് ദ് ഇയർ പുരസ്കാരത്തിന് (ICOTY) മാരുതിയുടെ സ്വിഫ്റ്റ് നോഡൽ സ്വന്തമാക്കി.

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

ഓട്ടോമോട്ടിവ് രംഗത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് 2019 ലെ ഇന്ത്യൻ കാറായി സ്വിഫ്റ്റിനെ തെരെഞ്ഞെടുത്തത്. ICOTY പുരസ്കാരത്തിന്റെ പതിനാലാം എഡിഷനാണ് ഈ വർഷം നടന്നത്.

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

തനിക്കെതിരെയുണ്ടായിരുന്ന ഏഴ് എതിരാളികളെ മറികടന്നാണ് ഈ അഭിമാനാർഹമായ പുരസ്കാരം സ്വിഫ്റ്റ് നേടിയെടുത്തത്. ICOTY പുരസ്കാരം സ്വന്തമാക്കാനുള്ള മൽസരത്തിൽ സ്വിഫ്റ്റിന് പ്രധാന വെല്ലുവിളി ഉയർത്തിയത് ഹ്യുണ്ടായ് സാൻഡ്രോ, ഹോണ്ട അമേസ് കോമ്പാക്റ്റ് സെഡാൻ എന്നീ കാറുകളാണ്.

Most Read:വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

സാൻഡ്രോ രണ്ടാം സ്ഥാനവും അമേസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഹീന്ദ്ര മരാസോ, മാരുതി എർട്ടിഗ, ഹോണ്ട CR-V, മഹീന്ദ്ര ആൾടുറാസ് ജി 4, ടൊയോട്ട യാരിസ് എന്നിവരാണ് മൽസര രംഗത്തുണ്ടായിരുന്ന മറ്റു പ്രമുഖർ.

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാറുകളെ വിലയിരുത്തിയത്. ഇന്ത്യൻ നിരത്തിലെ പ്രായോഗികത, പ്രകടനം, ഇന്ധനക്ഷമത, രൂപകൽപന, വില എന്നിവയാണ് മൽസരത്തിനായി പരിഗണിച്ച മാനദണ്ഡങ്ങൾ.

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

ഓട്ടോമോട്ടിവ് മാധ്യമ രംഗത്തെ 18 അംഗ പാനലാണ് വിജയിയെ പ്രഖ്യാപിച്ചത്.

ജപ്പാനീസ് കീർ നിർമ്മാതാക്കളായ സുസുക്കിയാണ് സ്വിഫ്റ്റിനെ വിപണിയിലെത്തിച്ചത്.

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

ഈ വർഷത്തിന്റെ തുടക്കത്തിലാണ് മാരുതി, ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിനെ പരിചയപ്പെടുത്തിയത്. പഴയ സ്വിഫ്റ്റിനെ വെല്ലുന്ന രീതിയിലുള്ള രൂപകൽപനയുമായാണ് പുതിയ സ്വിഫ്റ്റ് എത്തിയത്.

Most Read: ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ - റിവ്യു

വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിലെ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

ഹാർടെക്ട് പ്ലാറ്റ്ഫോമിലാണ് പുത്തൻ സ്വിഫ്റ്റ് ഒരുക്കിയിരിക്കുന്നത്. 2019 ഇന്ത്യൻ കാർ ഓഫ് ദ് ഇയർ പുരസ്കാരം സ്വിഫ്റ്റിന് കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്. സ്വിഫ്റ്റിന്റെ ആദ്യ മോഡലിനറെ ജനപ്രീതി വച്ച് നോക്കുമ്പോൾ പുത്തൻ സ്വിഫ്റ്റ് വിപണിയിൽ ചലനമുണ്ടാക്കുമെന്ന് നിസംശയം പറയാം. 4.99 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന പുതിയ സ്വിഫ്റ്റ് ഉപഭോക്താക്കൾക്ക് മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
maruti swift awarded icoty 2019: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X