ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

By Dijo Jackson

ആള്‍ട്ടോ ഹാച്ച്ബാക്കിന് പുതിയ ടാക്സി പതിപ്പുമായി മാരുതി സുസുക്കി. ആള്‍ട്ടോ ടൂര്‍ H1 വിപണിയില്‍ ഉടനെത്തും. ഔദ്യോഗിക വരവിന് മുമ്പ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ബ്രോഷര്‍ പുതിയ ആള്‍ട്ടോ ടൂര്‍ H1-നെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്. ഡിസൈന്‍ മുഖത്ത് വലിയ കാഴ്ചപ്പകിട്ടുകള്‍ ആള്‍ട്ടോ ടൂര്‍ H1 അവകാശപ്പെടില്ല.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

അതേസമയം ബമ്പറുകള്‍ക്കും മിററുകള്‍ക്കും ഡോര്‍ ഹാന്‍ഡിലുകള്‍ക്കുമുള്ള കറുപ്പ് നിറം ഡിസൈനില്‍ ചൂണ്ടിക്കാട്ടാം. മൂന്നു നിറങ്ങളായിരിക്കും വരാന്‍ പോകുന്ന മാരുതി ആള്‍ട്ടോ ടൂര്‍ H1 -ന്. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക് നിറങ്ങളില്‍ മോഡല്‍ വിപണിയില്‍ എത്തും.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

സ്റ്റീല്‍ വീലുകളാണ് ആള്‍ട്ടോ ടൂര്‍ H1 -ന് ലഭിക്കുക. ഹീറ്റര്‍ സംവിധാനുള്ള എയര്‍ കണ്ടീഷണിംഗ്, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മാനുവല്‍ മിററുകള്‍, പവര്‍ സ്റ്റീയറിംഗ്, മുന്‍ പവര്‍ വിന്‍ഡോ, റിമോട്ട് ഫ്യൂവല്‍ ലിഡ്, ബൂട്ട് ഓപണര്‍ എന്നിവയെല്ലാം മാരുതി ടൂര്‍ H1 -ന്റെ വിശേഷങ്ങളില്‍പ്പെടും.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് കാറില്‍ ഓപ്ഷനല്‍ ഫീച്ചറായിരിക്കും. ആള്‍ട്ടോ 800 ഹാച്ച്ബാക്കിലുള്ള 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ ടൂര്‍ H1 -ലും തുടരും.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

എഞ്ചിന് 47 bhp കരുത്തും 69 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പെട്രോള്‍ പതിപ്പ് മാത്രമെ ആള്‍ട്ടോ ടൂര്‍ H1 -ന് ഉണ്ടാവുകയുള്ളു. 23.95 കിലോമീറ്റര്‍ മൈലേജ് മോഡല്‍ കാഴ്ചവെക്കുമെന്നു മാരുതിയുടെ ബ്രോഷര്‍ പറയുന്നു.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

രണ്ടാംഘട്ടത്തില്‍ ആള്‍ട്ടോ ടൂര്‍ H1 -ന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ വരുമെന്നാണ് വിവരം. സിഎന്‍ജി പതിപ്പിന് പെട്രോള്‍ പതിപ്പിനെക്കാള്‍ കരുത്തുത്പാദനം കുറവായിരിക്കും. 40 bhp കരുത്തും 60 Nm torque ഉം സിഎന്‍ജി പതിപ്പില്‍ പ്രതീക്ഷിക്കാം.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

വേഗപ്പൂട്ടിനൊപ്പമാണ് ആള്‍ട്ടോ ടൂര്‍ H1 -നെ മാരുതി വിപണിയില്‍ കൊണ്ടുവരിക. 80 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമെ കാറിന് പരമാവധി സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ ടൂര്‍ H2 (മാരുതി സെലറിയോ), ടൂര്‍ V (മാരുതി ഈക്കോ), ടൂര്‍ S (മാരുതി ഡിസൈര്‍) മോഡലുകളെ ടാക്‌സി വിപണിയില്‍ കമ്പനി അണിനിരത്തുന്നുണ്ട്.

ആള്‍ട്ടോയുടെ ടാക്‌സി പതിപ്പുമായി മാരുതി, ഇതാണ് പുതിയ ടൂര്‍ H1

പുതുതലമുറ എര്‍ട്ടിഗയുടെ വരവോടു കൂടി നിലവിലെ എര്‍ട്ടിഗ മോഡല്‍ ടാക്‌സി പതിപ്പായി നിരയില്‍ വന്നുചേരും. കുറഞ്ഞ പരിപാലന ചിലവുകളും ഉയര്‍ന്ന മൈലേജും ബജറ്റ് വിലയും പുതിയ ആള്‍ട്ടോ ടൂര്‍ H1, എര്‍ട്ടിഗ ടൂര്‍ മോഡലുകളുടെ പ്രചാരം വിപണിയില്‍ ഉയര്‍ത്തും.

Source: IAB

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Tour H1 (Alto Taxi) Brochure Leaked — Variants And Features Revealed. Read in Malayalam.
Story first published: Tuesday, July 17, 2018, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X