മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

By Staff

മാരുതി വിറ്റാര ബ്രെസ്സ. ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള എസ്‌യുവികളില്‍ ഒന്ന്. നാലു മുതല്‍ ആറുമാസം വരെ കാത്തിരിക്കണം പുതിയ മാരുതി വിറ്റാര ബ്രെസ്സ സ്വന്തമാക്കാന്‍. എന്നിട്ടും മാരുതി എസ്‌യുവിയുടെ പ്രചാരത്തിന് യാതൊരു കുറവുമില്ല. എന്തായാലും വിഷമിക്കേണ്ട, മാരുതി എസ്‌യുവിക്കായുള്ള കാത്തിരിപ്പു സമയം ഇനി പതിയെ കുറയും.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

വിപണിയില്‍ വിറ്റാര ബ്രെസ്സ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുന്നതു മുന്‍നിര്‍ത്തി എസ്‌യുവിയുടെ ഉത്പാദനം കമ്പനി വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ മാത്രം 16,000 യൂണിറ്റോളം ബ്രെസ്സ എസ്‌യുവികള്‍ വിപണിയില്‍ എത്തി. 2018 ഏപ്രില്‍ – ഒക്ടോബര്‍ കാലയളവില്‍ 94,000 ബ്രെസ്സ യൂണിറ്റുകളെയാണ് മാരുതി പുറത്തിറക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു പത്തു ശതമാനം കൂടുതലാണിത്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

വില്‍പ്പന വിലയിരുത്തിയാല്‍ ബ്രെസ്സയുടെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എഎംടി) വകഭേദങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ഉയര്‍ന്ന Z, Z പ്ലസ് വകഭേദങ്ങള്‍ മൊത്തം വില്‍പ്പനയുടെ 61 ശതമാനം കൈയ്യടക്കുന്നു. നിലവില്‍ മനേസര്‍, ഹന്‍സാല്‍പ്പുര്‍ ശാലകളില്‍ നിന്നാണ് മാരുതി വിറ്റാര ബ്രെസ്സ പുറത്തിറങ്ങുന്നത്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

കയറ്റുമതി ആവശ്യങ്ങള്‍ക്കായി സുസുക്കി സ്ഥാപിച്ചിട്ടുള്ള ശാലയാണ് ഹന്‍സാല്‍പ്പുരിലേത്. പ്രതിവര്‍ഷം രണ്ടരലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള ശേഷി ഹന്‍സാല്‍പ്പുര്‍ ശാലയ്ക്കുണ്ട്. 2016 -ലാണ് വിറ്റാര ബ്രെസ്സയെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

രണ്ടുവര്‍ഷംകൊണ്ടു 3.57 ലക്ഷത്തിന് മേലെ എസ്‌യുവികളെ രാജ്യത്തു കമ്പനി വിറ്റുകഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1.48 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് മാരുതി ബ്രെസ്സ കുറിച്ചത്. എന്തുകൊണ്ടാണ് ബ്രെസ്സയ്ക്ക് ഇത്ര പ്രചാരമെന്നു ചിന്തിച്ചിട്ടുണ്ടോ? മാരുതി വിറ്റാര ബ്രെസ്സ വാങ്ങാനുള്ള ഏഴു കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം —

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

മാരുതിയുടെ വിശ്വാസ്യത

മാരുതി കാറുകള്‍ക്ക് പരിപാലന ചിലവുകള്‍ കുറവാണ്. രാജ്യം മുഴുവന്‍ സര്‍വീസ് ശൃഖലയുമുണ്ട്, സ്‌പെയര്‍ പാര്‍ട്‌സുകളും സുലഭം. മാരുതിയുടെ കാറാണെങ്കില്‍ ആശങ്ക തെല്ലുമില്ലാതെ കൊണ്ടുനടക്കാമെന്ന പൊതുധാരണ വിപണിയിലുണ്ട്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ മാരുതി ഒരിക്കലും പിന്നില്‍ പോയിട്ടില്ല. മാത്രമല്ല മാരുതി കാറുകള്‍ക്കാണ് റീസെയില്‍ മൂല്യവും കൂടുതല്‍. ഇക്കാരണങ്ങള്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

പണത്തിനൊത്ത മൂല്യം

കാറുകള്‍ക്ക് വില നിശ്ചയിക്കുന്ന കാര്യത്തില്‍ മാരുതിയെ കഴിഞ്ഞേയുള്ളു മറ്റേതു നിര്‍മ്മാതാക്കളും. ബ്രെസ്സയിലും മാരുതി തങ്ങളുടെ ഇന്ദ്രജാലം ആവര്‍ത്തിക്കുന്നത് കാണാം. ബ്രെസ്സയുടെ മൂല്യം കൂട്ടുന്നതില്‍ എഞ്ചിന്‍ കരുത്ത്, മൈലേജ്, ഫീച്ചറുകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്കുണ്ട്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

7.52 ലക്ഷം മുതല്‍ 10.49 ലക്ഷം വരെയാണ് ബ്രെസ്സയ്ക്ക് വിപണിയില്‍ വില. മത്സരവിലയില്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണെങ്കിലും വില്‍പനാനന്തര സേവനങ്ങളില്‍ ബ്രെസ്സയ്ക്കാണ് മുന്‍തൂക്കം.

Most Read: മട്ടും ഭാവവും മാറി പുതിയ ടൊയോട്ട കൊറോള — ഇന്ത്യയില്‍ വരിക മാരുതി എഞ്ചിനില്‍?

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

ഇതിനുപുറമെ 8.54 ലക്ഷം രൂപ മുതല്‍ അണിനിരക്കുന്ന പുതിയ ബ്രെസ്സ എഎംടി, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവിയാണ്. കുറഞ്ഞ വിലയും ഉയര്‍ന്ന റീസെയില്‍ മൂല്യവും വിറ്റാര ബ്രെസ്സയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

ഫീച്ചറുകള്‍

ഒരുപിടി ആധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മാരുതി ബ്രെസ്സ വില്‍പനയ്‌ക്കെത്തുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, സ്‌റ്റോറേജ് ശേഷിയുള്ള ഡ്രൈവര്‍ ആംറെസ്റ്റ്, ഓട്ടോ ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിംഗ് ഓട്ടോ വൈപ്പറുകള്‍, ഇലക്ട്രിക് ബാക്ക് ഡോര്‍ ഓപ്പണിംഗ് എന്നിവ ബ്രെസ്സയുടെ വിശേഷങ്ങളില്‍പ്പെടും.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് പിന്തുണയുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മാരുതി എസ്‌യുവിയില്‍ എടുത്തുപറയണം. ഭേദപ്പെട്ട സുരക്ഷയാണ് മാരുതി ബ്രെസ്സ കാഴ്ചവെക്കുന്നത്. ഓഫ്‌സെറ്റ്, ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ വാഹനമാണ് മാരുതി വിറ്റാര ബ്രെസ്സ. ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇരട്ട മുന്‍ എയര്‍ബാഗുകളും റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും വകഭേദങ്ങളില്‍ മുഴുവന്‍ ഒരുങ്ങുന്നുണ്ട്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

എഞ്ചിനും മൈലേജും

മൈലേജിന്റെ കാര്യത്തില്‍ മാരുതി കാറുകളാണ് അന്നും ഇന്നും രാജാവ്. മാരുതിയുടെ ഇതേ പാരമ്പര്യം ബ്രെസ്സയും കാക്കുന്നുണ്ട്. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് കാഴ്ചവെക്കുന്ന രണ്ടാമത്തെ മോഡലാണ് ബ്രെസ്സ.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

24.3 കിലോമീറ്ററാണ് ബ്രെസ്സയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മോഡലിന്റെ ഇന്ധനശേഷി 48 ലിറ്റര്‍. പൂര്‍ണ ടാങ്കില്‍ ആയിരത്തിന് മേലെ കിലോമീറ്ററുകള്‍ ഓടാന്‍ ബ്രെസ്സയ്ക്ക് പറ്റും. ഒരു എഞ്ചിന്‍ മാത്രമെ മാരുതി ബ്രെസ്സയിലുള്ളു.

Most Read: ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും, 33 വര്‍ഷത്തെ ഓട്ടം മതിയാക്കി മടങ്ങുന്നു

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

88.5 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയില്‍ തുടിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഎംടി പതിപ്പും ബ്രെസ്സയില്‍ ലഭ്യമാണ്.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

അകത്തളം

ഉയരത്തിന് അനുപാതമായ ആകാരമാണ് ബ്രെസ്സയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ശ്രേണിയില്‍ ഏറ്റവും മികച്ച ലെഗ്റൂം – ഹെഡ്റൂം സ്‌പേസാണ് മാരുതി എസ്‌യുവി കാഴ്ചവെക്കുന്നത്. താഴ്ന്ന ലോഡിംഗ് ലിപോട് കൂടിയ 328 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുടെ പിന്‍ബലത്തില്‍ ലഗ്ഗേജുകള്‍ അനായാസം ബ്രെസ്സയില്‍ കയറ്റിയിറക്കാന്‍ കഴിയും. ഇനി കൂടുതല്‍ ലഗ്ഗേജുണ്ടെങ്കില്‍ 60:40 അനുപാതത്തില്‍ പിന്‍ സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി കൂട്ടാം.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

വൈവിധ്യത

സങ്കല്‍പത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബ്രെസ്സയെ രൂപപ്പെടുത്താന്‍ സാധിക്കും. മാരുതി സുസൂക്കിയുടെ iCreate മുഖേന എസ്‌യുവിയുടെ പുറംമോടിയിലും അകത്തളത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം നല്‍കുന്നുണ്ട്. ബോഡി ഗ്രാഫിക്‌സും ഇതില്‍പ്പെടും. താത്പര്യപ്രകാരമുള്ള ഇരട്ടനിറം ബ്രെസ്സയില്‍ ഉടമകള്‍ക്ക് പൂശാം.

മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

എഎംടി

അടുത്തിടെയാണ് ബ്രെസ്സ എഎംടിയെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്നു വകഭേദങ്ങള്‍ ബ്രെസ്സയുടെ എഎംടി പതിപ്പില്‍ ലഭ്യമാണ്. 8.54 ലക്ഷം രൂപയാണ് പ്രാരംഭ എഎംടി വകഭേദത്തിന് വില. ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകളുടെ പ്രചാരം മുന്‍നിര്‍ത്തി കമ്പനി കൊണ്ടുവന്ന എഎംടി പതിപ്പ് ബ്രെസ്സയുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയാണ്.

Most Read Articles

Malayalam
English summary
Maruti Brezza Sales Cross 3.5 Lakhs. Read in Malayalam.
Story first published: Wednesday, November 21, 2018, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X