ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

വൈദ്യുത വാഹനലോകത്ത് വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഇതുവരെ മഹീന്ദ്ര മാത്രമായിരുന്നു വൈദ്യുത കാറുകളെ കുറിച്ചു ചിന്തിച്ചതെങ്കില്‍ ഇപ്പോള്‍ മാരുതിയും ടാറ്റയും ഹ്യുണ്ടായിയും ഈ വഴിക്ക് ആലോചനകള്‍ ഉണര്‍ത്തിക്കഴിഞ്ഞു. വാഗണ്‍ആറാണ് മാരുതിയുടെ ആദ്യ വൈദ്യുത മോഡല്‍. ടിയാഗൊ, ടിഗോര്‍ കാറുകള്‍ക്ക് ടാറ്റയും അവതരിപ്പിക്കും വൈദ്യുത പതിപ്പുകളെ. ഇന്ത്യയ്ക്കായി കോനയുടെ വൈദ്യുത പതിപ്പാണ് ഹ്യുണ്ടായിയുടെ മനസ്സില്‍.

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

എന്നാല്‍ ഇവര്‍ക്കെല്ലാം മുൻപേ വൈദ്യുത വിപണി പിടിക്കാന്‍ പുറമെനിന്നൊരാള്‍ വരുന്നൂ — എംജി മോട്ടോര്‍. കേട്ടതു ശരിയാണ്. ഇന്ത്യന്‍ മണ്ണില്‍ ഒരേസമയം ഒന്നിലധികം ശ്രേണികളില്‍ കൈവെയ്ക്കാനാണ് എംജി മോട്ടോറിന്റെ പുറപ്പാട്.

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

2020 ആദ്യപാദം പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്‌യുവിയെ എംജി ഇങ്ങോട്ടു കൊണ്ടുവരും. SAIC ഇന്റര്‍നാഷണല്‍ ബിസിനസ് ഡയറക്ടറായ മൈക്കല്‍ യാങ് ഇക്കാര്യം സ്ഥിരീകരിച്ചു.

Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

ഇന്ത്യന്‍ വൈദ്യുത വാഹന നിരയില്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിക്കാന്‍ തങ്ങളുടെ എസ്‌യുവിക്ക് കഴിയുമെന്ന അടിയുറച്ച വിശ്വാസം കമ്പനിക്കുണ്ട്. ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും.

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

ഹോണ്ട CR-V, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളെക്കാള്‍ വലുപ്പമുള്ള സി സെഗ്മന്റ് എസ്‌യുവിയാണ് വരാന്‍പോകുന്ന ആദ്യ എംജി അവതാരം. നേരത്തെ ബെയ്ജുന്‍ E100 എന്ന ചെറു വൈദ്യുത കാറിനെ SAIC ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

മൈക്രോ ഇലക്ട്രിക് കാര്‍ ഗണത്തില്‍പ്പെടുന്ന ബെയ്ജുന്‍ E100 -ന്റെ ഇന്ത്യന്‍ സാധ്യതകള്‍ കമ്പനി ആരായുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് മോഡല്‍ വില്‍പനയ്ക്കു വന്നുതുടങ്ങിയത്. രണ്ടുമീറ്ററോളം മാത്രമെ ബെയ്ജുന്‍ E100 -ന് നീളമുള്ളൂ.

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

ഇതാണ് കാറിന്റെ മുഖ്യ സവിശേഷതയും. പറഞ്ഞുവരുമ്പോള്‍ നാനോയെക്കാളും കുഞ്ഞനാണ് ബെയ്ജുന്‍ E100. ഉയരം 1,600 mm; വീല്‍ബേസ് 1,670 mm ഉം. ഒറ്റ ചാര്‍ജ്ജില്‍ ഇരുനൂറു കിലോമീറ്റര്‍ ദൂരമോടാന്‍ ബെയ്ജുന്‍ E100 പ്രാപ്തമാണ്.

Most Read: ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരുന്ന കിക്ക്‌സ്

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -നുള്ളൂ. എന്തായാലും അടുത്തവര്‍ഷം മുതല്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ സജീവമാകുന്നതോടുകൂടി SAIC -ന് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ തുറന്ന അവസരം ലഭിക്കും.

ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ 80,000 മോഡലുകളെ പ്രതിവര്‍ഷം വില്‍പനയ്ക്കു കൊണ്ടുവരാനാണ് എംജിയുടെ പദ്ധതി. പിന്നീടു രണ്ടുലക്ഷമായി ഉത്പാദനം കൂട്ടാനും കമ്പനിക്ക് ആലോചനയുണ്ട്. എന്തായാലും വരുംഭാവിയില്‍ കൂടുതല്‍ SAIC മോഡലുകള്‍ ഇന്ത്യയില്‍ മത്സരവിലയില്‍ അവതരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor To Launch Pure-Electric SUV In India By 2020. Read in Malayalam.
Story first published: Saturday, October 20, 2018, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X