ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഫോര്‍ച്യൂണറിനോടും എന്‍ഡവറിനോടും അങ്കം കുറിച്ചാണ് മൂന്നാം തലമുറ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ തിരിച്ചുവരവ്. ഒരുക്കങ്ങള്‍ പൂര്‍ണം. വിപണിയില്‍ ഏതുനിമിഷവും ഔട്ട്‌ലാന്‍ഡറിനെ മിത്സുബിഷി അവതരിപ്പിക്കും. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഔട്ട്‌ലാന്‍ഡര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഡീലര്‍ഷിപ്പുകളിലും എസ്‌യുവി വന്നുതുടങ്ങി.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അമ്പതിനായിരം രൂപ മുന്‍കൂര്‍ പണമടച്ച് ഔട്ട്‌ലാന്‍ഡറിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. 32 ലക്ഷം രൂപ വിലയിലാകും എസ്‌യുവി വിപണിയില്‍ അണിനിരക്കുക. ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ നിന്നും പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുന്‍കാല പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. പോരായ്മകള്‍ പരിഹരിച്ചെന്ന് മിത്സുബിഷി പറയുമ്പോഴും മൂന്നാം തലമുറ ഔട്ട്‌ലാന്‍ഡറില്‍ ഡീസല്‍ എഞ്ചിനെ നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ല. 2.4 ലിറ്റര്‍ MIVEC പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയില്‍. 164 bhp കരുത്തും 222 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പാഡില്‍ ഷിഫ്റ്ററുകളിലൂടെ നിയന്ത്രിക്കാവുന്ന ഏഴു സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഔട്ട്‌ലാന്‍ഡറിന്റെ മുഖ്യവിശേഷമായി മാറും. എസ്‌യുവിയുടെ സ്‌പോര്‍ടി പ്രതീതി കൂട്ടാന്‍ പാഡില്‍ഷിഫ്റ്ററുകള്‍ക്ക് പറ്റുമെന്നാണ് വിലയിരുത്തല്‍.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മിത്സുബിഷിയുടെ 'സൂപ്പര്‍ ഓള്‍ വീല്‍ കണ്‍ട്രോള്‍' സംവിധാനം മോഡലില്‍ തുടരും. ഡീസല്‍ എഞ്ചിനില്ലാതെ ടൊയോട്ട ഫോര്‍ച്യൂണറിന് മുന്നില്‍ എത്രകാലം ഔട്ട്‌ലാന്‍ഡറിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് കണ്ടറിയണം.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അതേസമയം ഡീസല്‍ പതിപ്പിന് പകരം കമ്പനി കൊണ്ടുവരാനിരിക്കുന്ന ഔട്ട്‌ലാന്‍ഡര്‍ PHEV ഹൈബ്രിഡ് പതിപ്പ് ശ്രേണിയില്‍ സമവാക്യങ്ങള്‍ അട്ടിമറിച്ചേക്കാം. രൂപഭാവത്തിലും മുന്‍ഗാമികളെ പിന്നിലാക്കുന്ന വളര്‍ച്ച ഔട്ട്‌ലാന്‍ഡര്‍ മൂന്നാം തലമുറ കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കുറി വിശാലമാണ് അകത്തളം.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഉള്ളിലെ ഡാഷ്‌ബോര്‍ഡും അനുബന്ധ ഭാഗങ്ങളിലും ലാളിത്യം അനുഭവപ്പെടുമെന്ന് പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഡാഷ്‌ബോര്‍ഡിന് നടുവില്‍ ടച്ച് സെന്‍സിറ്റീവ് കണ്‍സോള്‍ സ്ഥിതിചെയ്യുന്നു. ക്ലൈമറ്റ് കണ്‍ട്രോളിന് വേണ്ടി പ്രത്യേക കണ്‍ട്രോള്‍ സംവിധാനവും നിലകൊള്ളുന്നുണ്ട്.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വൈദ്യുത സണ്‍റൂഫുകളാണ് ഇപ്പോള്‍ വിപണിയില്‍ തരംഗം. ഔട്ട്‌ലാന്‍ഡറിലും വൈദ്യുത സണ്‍റൂഫ് കാണാം. ഡ്യൂവല്‍ സോണ്‍ പൂര്‍ണ ഓട്ടോമാറ്റിക് എസി, കീലെസ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട്, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്ക്, ആന്റി-പിഞ്ച് സണ്‍റൂഫ് എന്നിങ്ങനെ നീളും മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വിശേഷങ്ങള്‍.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഏഴു എയര്‍ബാഗുകളാണ് എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി. എബിഎസ്, ഇബിഡി, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയും ഔട്ട്‌ലാന്‍ഡറിന്റെ ഫീച്ചറുകളില്‍ പ്രത്യേകം പരാമര്‍ശിക്കണം.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും ഫീച്ചറുകളുടെ കാര്യത്തില്‍ ഫോര്‍ച്യൂണറുമായി ഇഞ്ചോടിഞ്ച് നില്‍ക്കാന്‍ ഔട്ട്‌ലാന്‍ഡറിന് പറ്റും. മുഴുവന്‍ ഫീച്ചറുകളും ഒരുങ്ങുന്ന ഒരു വകഭേദം മാത്രമെ ഔട്ട്‌ലാന്‍ഡറില്‍ കമ്പനി ലഭ്യമാക്കുകയുള്ളു.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ബ്ലാക് പേള്‍, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള്‍ സില്‍വര്‍, വൈറ്റ് സോളിഡ്, വൈറ്റ് പേള്‍, ടൈറ്റാനിയം ഗ്രെയ് എന്നീ നിറങ്ങളിലാണ് എസ്‌യുവി വിപണിയില്‍ എത്തുക. ദാരുണമായ വില്‍പനയുടെ പശ്ചത്തലത്തിലാണ് അവസാന തലമുറ ഔട്ട്‌ലാന്‍ഡറിനെ പിന്‍വലിക്കാന്‍ മിത്സുബിഷി നിര്‍ബന്ധിതരായത്.

ഫോര്‍ച്യൂണറിനോട് അങ്കം കുറിക്കാന്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ പതിപ്പിന്റെ അഭാവമായിരുന്നു ഔട്ട്‌ലാന്‍ഡറിന് പ്രചാരം കുറയാന്‍. ഇക്കുറിയും ഈ പരാതി പരിഹരിക്കാതെയാണ് പുത്തന്‍ ഔട്ട്‌ലാന്‍ഡറുമായുള്ള മിത്സുബിഷിയുടെ വരവ്. ഫോര്‍ച്യൂണറിനും എന്‍ഡവറിനും പുറമെ വരാനുള്ള ഏഴു സീറ്റര്‍ ഹോണ്ട CR-V -യും ഔട്ട്‌ലാന്‍ഡറിനോട് ഏറ്റുമുട്ടും.

Image Source: 4x4 India

Most Read Articles

Malayalam
കൂടുതല്‍... #mitsubishi #Spy Pics
English summary
Mitsubishi Outlander SUV In More Pictures. Read in Malayalam.
Story first published: Thursday, May 24, 2018, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X