നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

By Dijo Jackson

മിത്സുബിഷി പജേറോയുടെ പേരും പ്രശസ്തിയും സ്വപ്‌നം കണ്ടെത്തിയ പജേറോ സ്‌പോര്‍ടിന് വിപണിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടൊയോട്ട ഫോര്‍ച്യൂണറിന് മികച്ച വെല്ലുവിളിയാകുമെന്നൊക്കെ പ്രതീക്ഷിച്ചെങ്കിലും പഴയ പജേറോയുടെ നിഴല്‍ മാത്രമായി പജേറോ സ്‌പോര്‍ട് ഒതുങ്ങി പോവുകയാണ്.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിനും വിജയവഴി കണ്ടെത്താനായില്ല. എന്നാല്‍ തോറ്റുപിന്‍മാറാന്‍ മിത്സുബിഷിയും തയ്യാറല്ല.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

എസ്‌യുവിയുടെ പ്രചാരം കൂട്ടാന്‍ മിത്സുബിഷി നടത്തിയിരിക്കുന്ന ഏറ്റവുമൊടുവിലത്തെ തന്ത്രമാണ് പുതിയ പജേറോ സ്‌പോര്‍ സ്പ്ലാഷ് പതിപ്പ്. വൈവിധ്യമാര്‍ന്ന കസ്റ്റം നിറങ്ങളാണ് വിപണിയില്‍ പുറത്തിറങ്ങിയ പുതിയ പജേറോ സ്‌പോര്‍ട് സ്പ്ലാഷിന്റെ മുഖ്യവിശേഷം.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

പജേറോ സ്‌പോര്‍ട്, പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് മോഡലുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. മുപ്പതോളം വ്യത്യസ്ത നിറങ്ങളില്‍ പജേറോ സ്‌പോര്‍ട് സ്പ്ലാഷിനെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

മൂന്നു ഡിസൈന്‍ ശൈലികളും അഞ്ചു ഇരട്ടനിറ ഓപ്ഷനുകളും പജേറോ സ്‌പോര്‍ട് സ്പ്ലാഷില്‍ ഒരുങ്ങുന്നു. ഓണ്‍ലൈന്‍ സാങ്കേതികതയുടെ പിന്‍ബലത്തില്‍ ഇഷ്ടമുള്ള നിറങ്ങളും ശൈലിയും ഉപഭോക്താക്കള്‍ക്ക് എസ്‌യുവിയില്‍ നിശ്ചയിക്കാം.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

വൈവിധ്യമാര്‍ന്ന നിറങ്ങള്‍ പജേറോ സ്‌പോര്‍ടിന്റെ സ്വീകാര്യത കൂട്ടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ പതിപ്പിന്റെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ല. 3.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷിലും തുടരുന്നത്.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

മാനുവല്‍ ഗിയര്‍ബോക്‌സുള്ള എഞ്ചിന്‍ 175 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതേസമയം 350 Nm torque ആണ് പജേറോ സ്‌പോര്‍ട് സ്പ്ലാഷ് ഓട്ടോമാറ്റിക്കിന് പരമാവധി ലഭിക്കുക. 4x4 മാനുവല്‍, 4x2 ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിയിലുള്ളത്.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

എന്നാല്‍ ഉയര്‍ന്ന സെലക്ട് പ്ലസ് മോഡലില്‍ 4x4 ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ ലഭ്യമാവുകയുള്ളു. 2012 -ലാണ് പജേറോ സ്‌പോര്‍ടുമായി മിത്സുബിഷി ഇന്ത്യയില്‍ വന്നത്. എസ്‌യുവി അണിനിരന്നത് മുന്‍തലമുറ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ മോഡലുകള്‍ക്കെതിരെ.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

ഫോര്‍ഡും ടൊയോട്ടയും തങ്ങളുടെ എസ്‌യുവികളെ കാലത്തിനൊത്തു പരിഷ്‌കരിച്ചപ്പോള്‍ മിത്സുബിഷി അനങ്ങിയില്ല. വില്‍പനയില്ലെന്നു ചൂണ്ടിക്കാട്ടി പജേറോ സ്‌പോര്‍ടിനെ പുതുക്കാന്‍ കമ്പനി മടിച്ചുനിന്നു.

നിറങ്ങളില്‍ നിറഞ്ഞാടി പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് സ്പ്ലാഷ്

പജേറോ സ്‌പോര്‍ടിന് ഉണ്ടായിരുന്ന പ്രചാരം കൂടി നഷ്ടപ്പെടാന്‍ മിത്സുബിഷിയുടെ അലംഭാവം കാരണമായി. 28.85 ലക്ഷം മുതല്‍ 30.50 ലക്ഷം വരെയാണ് മിത്സുബിഷി പജേറോ സ്‌പോര്‍ടിന് ഇന്ത്യയില്‍ വില.

Most Read Articles

Malayalam
കൂടുതല്‍... #mitsubishi #new launches
English summary
Mitsubishi Pajero Sport Splash With Custom Colour Options Launched In India. Read in Malayalam.
Story first published: Saturday, July 7, 2018, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X