ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഇനി എല്‍ഇഡി ഗ്രില്ലും

By Dijo Jackson

രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ കഴിഞ്ഞ മാസമാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഡിസൈന്‍ മാറ്റങ്ങളില്‍ എസ്‌യുവിയുടെ പരിഷ്‌കരിച്ച മുഖരൂപം വന്‍പ്രശംസ പിടിച്ചുപറ്റി. ഒഴുകി വീഴുന്ന കസ്‌കേഡിംഗ് ശൈലി പിന്തുടരുന്ന മുന്‍ ഗ്രില്ല് ക്രെറ്റയ്ക്ക് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പക്വതയാണ് സമ്മാനിക്കുന്നത്.

'ബ്ലേസ് ഗ്രില്‍' തിളക്കത്തില്‍ മിനുങ്ങി ഹ്യുണ്ടായി ക്രെറ്റ

പുതിയ ക്രെറ്റയ്ക്ക് ആവശ്യക്കാരേറുന്നതു കണ്ട് ആഫ്റ്റര്‍മാര്‍ക്കറ്റ് വിപണിയും സജീവമായി കഴിഞ്ഞു. സ്റ്റൈലന്‍ ക്രെറ്റയെ ഒന്നുകൂടി മിനുക്കിയെടുക്കാന്‍ പലവിധ ആക്‌സസറികള്‍ വിപണിയിലെത്തി തുടങ്ങി. ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറി നിര്‍മ്മാതാക്കളായ കാര്‍ ചിക് ഓട്ടോമോട്ടീവ് പുറത്തിറക്കിയ പുതിയ 'ബ്ലേസ് ഗ്രില്ല്' ആണ് കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം.

'ബ്ലേസ് ഗ്രില്‍' തിളക്കത്തില്‍ മിനുങ്ങി ഹ്യുണ്ടായി ക്രെറ്റ

ശ്രദ്ധയാകര്‍ഷിക്കുന്ന എല്‍ഇഡി പ്രഭചൊരിയാന്‍ ബ്ലേസ് ഗ്രില്ലിന് കഴിയും. കോണ്‍സെപ്റ്റ് കാറുകളില്‍ മാത്രം കണ്ടുവന്നിട്ടുള്ള രീതിയാണിത്. 14,999 രൂപയാണ് ബ്ലേസ് ഗ്രില്ലിന് വിപണിയില്‍ വില. ഗ്രില്ലിന്റെ ആകാരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും എല്‍ഇഡി പ്രഭ ക്രെറ്റയില്‍ കൗതുകമുണര്‍ത്തും.

'ബ്ലേസ് ഗ്രില്‍' തിളക്കത്തില്‍ മിനുങ്ങി ഹ്യുണ്ടായി ക്രെറ്റ

ഇന്‍ഡിക്കേറ്ററിന്റെ താളത്തിനൊത്താണ് എല്‍ഇഡി ലൈറ്റുകൾ വൈവിധ്യത കാഴ്ചവെക്കുക. ഫോഗ്‌ലാമ്പുകള്‍ക്ക് സമീപമുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബ്ലേസ് ഗ്രില്ല് പാക്കേജില്‍പ്പെടും. എസ്‌യുവി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഗ്രില്ലില്‍ നീല വെളിച്ചം തെളിയും.

'ബ്ലേസ് ഗ്രില്‍' തിളക്കത്തില്‍ മിനുങ്ങി ഹ്യുണ്ടായി ക്രെറ്റ

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പക്ഷം ഗ്രില്ലിന്റെ ഒരുഭാഗത്തില്‍ എല്‍ഇഡി തെളിച്ചം അണയും. ശേഷം അതത് ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെ ദിശയിലേക്കാണ് ഗ്രില്ലിലുള്ള എല്‍ഇഡി തെളിയുക. ഇനി ഹസാര്‍ഡ് ലാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളുടെ താളത്തിനൊത്തു ഗ്രില്ല് പൂര്‍ണ്ണമായി പ്രകാശിക്കും.

'ബ്ലേസ് ഗ്രില്‍' തിളക്കത്തില്‍ മിനുങ്ങി ഹ്യുണ്ടായി ക്രെറ്റ

17,999 രൂപയാണ് ക്രെറ്റ ബ്ലേസ് ഗ്രില്ലിന് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള യഥാര്‍ത്ഥ വില. എന്നാല്‍ പരിമിത കാലത്തേക്ക് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും 14,999 രൂപ വിലയില്‍ ബ്ലേസ് ഗ്രില്ല് ആവശ്യക്കാര്‍ക്ക് ലഭിക്കും.

'ബ്ലേസ് ഗ്രില്‍' തിളക്കത്തില്‍ മിനുങ്ങി ഹ്യുണ്ടായി ക്രെറ്റ

നിരത്തില്‍ സ്വന്തം ക്രെറ്റ വേറിട്ടു നില്‍ക്കണമെന്നു ആഗ്രഹിക്കുന്ന ഉടമകളെ ലക്ഷ്യമിട്ടാണ് ബ്ലേസ് ഗ്രില്ല് വില്‍പനയ്‌ക്കെത്തുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് ഓരോ മാസവും പതിനായിരത്തിലേറെ ക്രെറ്റകളാണ് നിരത്തില്‍ പുതുതായി ഇറങ്ങുന്നത്.

ജൂണിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവിയാണ് ക്രെറ്റ. 2015 -ല്‍ വിപണിയില്‍ വന്നതുമുതല്‍ ഇതുവരെ 4.20 ലക്ഷത്തിന് മേലെ ക്രെറ്റ എസ്‌യുവികള്‍ രാജ്യത്തു വിറ്റുപോയി കഴിഞ്ഞു. ജീപ് കോമ്പസ്, മഹീന്ദ്ര XUV500, റെനോ ക്യാപ്ച്ചര്‍ എന്നിവരാണ് ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hyundai Creta’s LED Grille. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X