ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

By Staff

ഇന്ത്യന്‍ വാഹന പ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞത് പുതുതലമുറ ഹോണ്ട അമേസിനെ. പറയുന്നത് മറ്റാരുമല്ല, ഗൂഗിള്‍ തന്നെ. 2018 വിടചൊല്ലാന്‍ കാത്തുനില്‍ക്കെ കഴിഞ്ഞ ഒരുവര്‍ഷം ഇന്റര്‍നെറ്റില്‍ ലോകം ഏറ്റവുമധികം തിരഞ്ഞ കാര്യങ്ങള്‍ ഗൂഗിള്‍ പുറത്തുവിടുകയാണ്. ഇന്ത്യൻ വാഹന ലോകം വിലയിരുത്തിയാൽ 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച അമേസിനെ കുറിച്ചറിയാനായിരുന്നു ഭൂരിപക്ഷം ആളുകളും താത്പര്യം കാട്ടിയത്.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

അതേസമയം വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ ഗൂഗിള്‍ 'ഇയര്‍ ഇന്‍ സെര്‍ച്ച്' റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടില്ല. ഹാരിയര്‍ മാത്രമല്ല, ഇന്ത്യയില്‍ പ്രചാരമേറെയുള്ള മാരുതി സ്വിഫ്റ്റിനും ഈ വര്‍ഷം ഗൂഗിളില്‍ അന്വേഷണം കുറവായിരുന്നു.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

മുന്‍വര്‍ഷം മാരുതി സ്വിഫ്റ്റിനെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. കാര്യമിതാണെങ്കിലും ഗൂഗിള്‍ സെര്‍ച്ച് തരംഗവും യഥാര്‍ത്ഥ വില്‍പ്പന കണക്കുകളും തമ്മില്‍ വലിയ പൊരുത്തമില്ലെന്ന് ഇവിടെ പരാമര്‍ശിക്കണം. ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ പത്തു കാറുകള്‍ പരിശോധിക്കാം.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

10. മഹീന്ദ്ര ആള്‍ട്യുറാസ് G4

ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറമുള്ള അടര്‍ക്കളത്തില്‍ ചുവടുവെയ്ക്കുന്ന ആദ്യ ഇന്ത്യന്‍ കാറാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4. പുതുതലമുറ സാങ്‌യോങ് റെക്‌സ്റ്റണിനെ ആള്‍ട്യുറാസ് G4 എന്ന പേരില്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം ഫലം ചെയ്തു തുടങ്ങിയെന്ന് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

പ്രീമിയം നിരയില്‍ മഹീന്ദ്രയുടെ പ്രതിച്ഛായ ആള്‍ട്യുറാസ് G4 മെച്ചപ്പെടുത്തും. 26.95 ലക്ഷം മുതല്‍ 29.95 ലക്ഷം രൂപ വരെയാണ് ആള്‍ട്യുറാസ് G4 മോഡലുകള്‍ക്ക് വില. നവംബര്‍ മുതല്‍ മഹീന്ദ്ര എസ്‌യുവി വില്‍പ്പനയിലുണ്ട്.

Most Read: സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

9. ബിഎംഡബ്ല്യു X3

2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച മൂന്നാംതലമുറ ബിഎംഡബ്ല്യു X3 -യും ഈ വര്‍ഷം വാഹന പ്രേമികളുടെ ശ്രദ്ധ കൈയ്യടക്കി. രണ്ടാംതലമുറ X3 പഴഞ്ചനായെന്ന ആക്ഷേപം 2017 മുതല്‍ കമ്പനി കേള്‍ക്കുന്നു. എന്തായാലും മൂന്നാംതലമുറ X3 വരാനായി 2018 ഫെബ്രുവരി വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

റേഞ്ച് റോവര്‍ ഇവോഖ്, ഔഡി Q5, വോള്‍വോ XC60, മെര്‍സിഡീസ് ബെന്‍സ് GLC, ലെക്‌സസ് NX തുടങ്ങിയ താരങ്ങളുമായാണ് ബിഎംഡബ്ല്യു X3 -യുടെ മത്സരം. 49.99 ലക്ഷം മുതല്‍ 58.25 ലക്ഷം രൂപ വരെ X3 മോഡലുകള്‍ വിലസൂചിക ഒരുങ്ങുന്നു.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

8. ബിഎംഡബ്ല്യു 6GT

ഇന്ത്യ ഏറ്റവും കൂടുതല്‍ അന്വേഷിച്ച രണ്ടാമത്തെ ബിഎംഡബ്ല്യു കാര്‍; 6GT. 5 സീരീസ് സെഡനെക്കാളും ആഢംബരവും വിശാലതയും സമര്‍പ്പിക്കും പുതിയ ബിഎംഡബ്ല്യു 6GT. 2018 ഓട്ടോ എക്‌സ്‌പോയിലാണ് മോഡലാദ്യം വരവറിയിച്ചത്.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

കൂടുതല്‍ സൗകര്യങ്ങളുള്ള ബിഎംഡബ്ല്യു സെഡാന്‍ വേണമെന്ന ആഗ്രഹിക്കുന്നവരെ 6GT ഒരിക്കലും നിരാശപ്പെടുത്തില്ല. കൂപ്പെ ശൈലിയുള്ള ആകാരമാണ് മോഡലിന്റെ മുഖ്യാകര്‍ഷണം. 61.80 ലക്ഷം മുതല്‍ 73.70 ലക്ഷം രൂപ വരെ ബിഎംഡബ്ല്യു 6GT വില കുറിക്കുന്നു.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

7. ജീപ് റാംഗ്ലര്‍

പുതിയ റാംഗ്ലര്‍ ഇന്ത്യയില്‍ ഇപ്പോഴും വില്‍പ്പനയ്ക്കു വന്നിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ റാംഗ്ലറിനെ കണ്ടതുമുതല്‍ വാഹന പ്രേമികള്‍ കമ്പനിയുടെ ഓരോ ചലനങ്ങളും വിടാതെ പിന്തുടരുകയാണ്. 2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് പുത്തന്‍ റാംഗ്ലറിനെ ജീപ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയില്‍ മോഡല്‍ ഉടനെത്തും. 65 ലക്ഷം രൂപ മുതല്‍ റാംഗ്ലറിന് വില പ്രതീക്ഷിക്കാം.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

6. മാരുതി സുസുക്കി എര്‍ട്ടിഗ

നവംബറില്‍ വില്‍പ്പനയ്ക്കുവന്ന എര്‍ട്ടിഗയും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഡിസൈനിലും സാങ്കേതിക മേഖലകളിലും ഒട്ടനവധി പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്ന എര്‍ട്ടിഗയില്‍ പുത്തന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി നല്‍കുന്നത്.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

കൂടുതല്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എര്‍ട്ടിഗയ്ക്ക് നല്‍കാനും കമ്പനിക്ക് ആലോചനയുണ്ട്. സുസുക്കിയുടെ HEARTECT അടിത്തറയില്‍ നിന്നും പുറത്തുവരുന്ന 2018 എര്‍ട്ടിഗ പ്രകടനക്ഷമതയ്ക്കും ഇന്ധനക്ഷമതയ്ക്കും പേരുകേട്ടു കഴിഞ്ഞു. 7.44 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയ്ക്ക് വിപണിയില്‍ വില.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

5. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ ഫോര്‍ഡ് കാറാണ് ഫ്രീസ്റ്റൈല്‍. ആദ്യത്തേത് ഇക്കോസ്‌പോര്‍ടും. ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് പരിവേഷമുള്ള ഫ്രീസ്റ്റൈല്‍ വന്നപ്പോള്‍ വിപണിക്ക് കൗതുകമായിരുന്നു തുടക്കത്തില്‍. എന്നാല്‍ പ്രകടനക്ഷമതയിലും മികവിലും താന്‍ ഒട്ടും പിന്നിലല്ലെന്ന് ഫ്രീസ്റ്റൈല്‍ പറഞ്ഞുവെച്ചു.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

ആറു എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം കാറിലുണ്ട്. 5.23 ലക്ഷം മുതല്‍ 7.93 ലക്ഷം രൂപ വരെയാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന് വില.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

4. ഹ്യുണ്ടായി സാന്‍ട്രോ

ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മതാക്കളായ ഹ്യുണ്ടായി, സാന്‍ട്രോയിലൂടെ വിജയ വഴിയിലേക്കു തിരിച്ചുവരികയാണ്. നവംബറോടെ 38,000 യൂണിറ്റിന് മുകളില്‍ ബുക്കിംഗ് ഹ്യുണ്ടായി സാന്‍ട്രോ നേടിക്കഴിഞ്ഞു.

Most Read: 85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

ആകര്‍ഷകമായ ടോള്‍ ബോയ് ഡിസൈനും സെഗ്മന്റിലെ ആദ്യ ഫീച്ചറുകളും സാന്‍ട്രോയുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ്. മാരുതി വാഗണ്‍ആര്‍, ടാറ്റ ടിയാഗൊ എന്നിവരുമായി മത്സരിക്കുന്ന സാന്‍ട്രോയ്ക്ക് 3.90 ലക്ഷം മുതല്‍ 5.65 ലക്ഷം രൂപ വരെയാണ് വില.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

3. ടൊയോട്ട യാരിസ്

ഈ വര്‍ഷം ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ കാറുകളില്‍ ടൊയോട്ട യാരിസ് മുന്‍നിരയിലുണ്ട്. എന്നാല്‍ വില്‍പ്പനയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ടൊയോട്ട സെഡാന് ഇതുവരെ കഴിഞ്ഞിട്ടില്ലാതാനും. സുരക്ഷയിലും സംവിധാനങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി ടൊയോട്ട അവതരിപ്പിക്കുന്ന യാരിസ് സെഡാന് 9.29 ലക്ഷം മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് വിപണിയില്‍ വില.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

2. മഹീന്ദ്ര മറാസോ

മഹീന്ദ്ര മറാസോ. ഈ വര്‍ഷം ഇന്ത്യന്‍ വാഹന ലോകത്തെ ഹിറ്റ് താരം. ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കടന്നുവന്ന മറാസോ വില്‍പ്പനയില്‍ വിജയം കുറിച്ചു മുന്നേറുകയാണ്. ബോഡി ഓണ്‍ ഫ്രെയിം ഷാസി, മേല്‍ക്കൂരയില്‍ സ്ഥാപിച്ച എയര്‍ വെന്റുകള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് മഹീന്ദ്ര മറാസോ വില്‍പ്പനയ്ക്കു വരുന്നത്. 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെ മറാസോയ്ക്ക് വിപണിയില്‍ വിലയുണ്ട്.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

1. ഹോണ്ട അമേസ്

വില്‍പ്പനയ്ക്കു വന്നതിന് തൊട്ടുപിന്നാലെ ഇന്ത്യ ഏറ്റവുമധികം അന്വേഷിച്ച കാറാണ് പുതുതലമുറ ഹോണ്ട അമേസ്. ആദ്യമാസം തന്നെ രാജ്യത്തു ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ കോമ്പാക്ട് സെഡാനായി അമേസ് മാറി.

ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

അമേസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ കമ്പനി നല്‍കുന്നുണ്ട്. 5.80 ലക്ഷം മുതല്‍ 9.10 ലക്ഷം രൂപ വരെ എത്തിനില്‍ക്കും ഹോണ്ട അമേസിന് വില.

Most Read Articles

Malayalam
English summary
Most Searched Cars On Google. Read in Malayalam.
Story first published: Friday, December 14, 2018, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X