ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

By Dijo Jackson

അസൂയാവഹമായ വളര്‍ച്ചയാണ് ഇന്ത്യന്‍ വാഹനവിപണി കൈവരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിവര്‍ഷം ഒമ്പത് മുതല്‍ പത്ത് ശതമാനത്തോളമാണ് ഇന്ത്യന്‍ വിപണി രേഖപ്പെടുത്തുന്ന വളര്‍ച്ച. സ്ഥിതിഗതികള്‍ ഇതെങ്കില്‍ 2020 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

വാഹനലോകത്തുള്ള ഇന്ത്യയുടെ കുതിച്ചു ചാട്ടം സൂക്ഷ്മമായി വിലയിരുത്തുന്ന രാജ്യാന്തര നിര്‍മ്മാതാക്കളാകട്ടെ അവസരം മുന്നില്‍ കണ്ട് ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. ഈ വര്‍ഷം ഇന്ത്യന്‍ തീരമണയാന്‍ കാത്തുനില്‍ക്കുന്ന വാഹന നിര്‍മ്മാതാക്കള്‍ ഇവർ —

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കിയ

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ അനുബന്ധ ബ്രാന്‍ഡാണ് കിയ. 2019 ഓടെ കിയ ഇന്ത്യന്‍ തീരമണയും. എന്നാല്‍ വരവിന് മുമ്പെ ഇന്ത്യയില്‍ പേരെടുക്കാനുള്ള ശ്രമം കിയ നടത്തും.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ കാര്‍പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തയ്യാറെടുപ്പിലാണ് കിയ ഇപ്പോള്‍. ഇന്ത്യന്‍ വരവില്‍ ഏതൊക്കെ കിയ മോഡലുകള്‍ അണിനിരക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചെറുകാര്‍ നിരയുമായാകും കമ്പനിയുടെ വരവെന്നാണ് സൂചന.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

സബ്-ഫോര്‍ മീറ്റര്‍ കോമ്പാക്ട് എസ്‌യുവി, പ്രീമിയം ഹാച്ച്ബാക്ക്, എന്‍ട്രി-ലെവല്‍ ചെറുകാര്‍ ശ്രേണികളിലേക്ക് കണ്ണും നട്ടാകും ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ കിയയുടെ വരവ്.

Recommended Video

High Mileage Cars In India - DriveSpark
ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

മാരുതി സുസൂക്കി ബ്രെസ്സ, മാരുതി സുസൂക്കി ബലെനോ, മാരുതി സുസൂക്കി ആള്‍ട്ടോ എന്നിവര്‍ക്ക് യഥാക്രമം അതത് നിരകളില്‍ ഭീഷണി ഒരുക്കാനാകും കിയയുടെ ശ്രമം.

പ്രതീക്ഷിത വരവ്: 2018 അവസാനം

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

എംജി മോട്ടോര്‍

93 വര്‍ഷത്തെ ബ്രിട്ടീഷ് പാരമ്പര്യ മഹിമ ഉയര്‍ത്തി ഇന്ത്യന്‍ തീരമണയാനുള്ള തയ്യാറെടുപ്പിലാണ് എംജി മോട്ടോര്‍. വരവിന് മുന്നോടിയായി ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റ് കമ്പനി ആരംഭിച്ചു കഴിഞ്ഞു.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ഒപ്പം ഇന്ത്യന്‍ വരവിലേക്ക് കാത്തുവെച്ചിരിക്കുന്ന അവതാരങ്ങളുടെ സൂചനകളും കമ്പനി ഇടയ്ക്കിടെ നല്‍കുന്നുണ്ട്. ഗുജറാത്തിലുള്ള ജനറല്‍ മോട്ടോര്‍സിന്റെ ഹലോല്‍ പ്ലാന്റില്‍ നിന്നും എംജി മോട്ടോര്‍ കാറുകള്‍ വിപണിയില്‍ അണിനിരക്കും.

Trending On DriveSpark Malayalam:

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കമ്പനി ഏറ്റവും ഒടുവിലായി പുറത്ത് വിട്ട ടീസറില്‍ കോമ്പാക്ട് എസ്‌യുവി എംജി ZS ആണ് പ്രത്യക്ഷപ്പെട്ടത്. ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനുമെതിരെ എംജി നിരയില്‍ അണിനിരക്കാനിരിക്കുന്ന അവതാരമാകും ZS.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ഒപ്പം MG3 ഹാച്ച്ബാക്കും ഇന്ത്യന്‍ വരവില്‍ അണിനിരക്കും. മാരുതി ബലെനോ, ഹോണ്ട ജാസ്, ഹ്യുണ്ടായി i20, ഫോക്‌സ് വാഗണ്‍ പോളോ എന്നിവര്‍ക്കുള്ള മറുപടിയാണ് MG3 ഹാച്ച്ബാക്ക്.

പ്രതീക്ഷിത വരവ്: 2018 പകുതിയോടെ

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

നോര്‍ട്ടണ്‍

ആധുനിക ക്ലാസിക് നിരയുമായി ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ നോര്‍ട്ടണും ഈ വര്‍ഷം ഇന്ത്യന്‍ തീരമണയും. ആദ്യ വരവില്‍ നിയന്ത്രിത അളവില്‍ പൂര്‍ണ്ണ ഇറക്കുമതി ചെയ്ത നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളുകളാകും ഇന്ത്യയില്‍ അണിനിരക്കുക.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

2019 മുതല്‍ മോട്ടോര്‍സൈക്കിളുകളെ പ്രാദേശികമായി അസംബിള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നോര്‍ട്ടണ്‍. കമ്മാന്‍ഡോ, ഡോമിനേറ്റര്‍ മോട്ടോര്‍സൈക്കിളുകളെ അഹമ്മദ്‌നഗര്‍ പ്ലാന്റില്‍ നിന്നും അസംബിള്‍ ചെയ്യുന്നതിന് വേണ്ടി കൈനറ്റിക്കുമായി നോര്‍ട്ടണ്‍ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കമ്മാന്‍ഡോ 961 സ്‌പോര്‍ട്, കമ്മാന്‍ഡോ 961 കഫെ റേസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നോര്‍ട്ടണ്‍ കമ്മാന്‍ഡോ നിര. സ്‌പോര്‍ട്, ഡോമിറേസര്‍ വകഭേദങ്ങളിലാണ് ഡോമിനേറ്റര്‍ പതിപ്പ് ലഭ്യമാവുക.

പ്രതീക്ഷിത വരവ്: 2018 അവസാനം

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

എസ്ഡബ്ല്യുഎം

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ സ്പീഡ് വര്‍ക്കിംഗ് മോട്ടോര്‍സൈക്കിള്‍സും ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഇടത്തരം അഡ്വഞ്ചര്‍ ടൂറര്‍ സൂപ്പര്‍ഡ്യൂവല്‍ ടി യുമായാകും എസ്ഡബ്ല്യുഎമ്മിന്റെ വരവ്.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

600 സിസി എഞ്ചിന്‍ കരുത്തില്‍ ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളിനെ ആറ് ലക്ഷം രൂപ പ്രൈസ് ടാഗിലാകും കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുക.

Trending On DriveSpark Malayalam:

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കൈനറ്റിക്കിന്റെ മഹാരാഷ്ട്ര ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാകും എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ ടി അസംബിള്‍ ചെയ്‌തെത്തുക. ഈ വര്‍ഷം ആരംഭത്തില്‍ തന്നെ ഇന്ത്യയില്‍ ശക്തമാകാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡബ്ല്യുഎം.

പ്രതീക്ഷിത വരവ്: 2018 ആരംഭത്തോടെ

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ജാവ

ഇന്ത്യയില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് മുഖവുര നല്‍കേണ്ടതില്ല. 90 കളില്‍ മണ്‍മറഞ്ഞ ജാവ മോട്ടോര്‍സൈക്കിള്‍ക്ക് ഇന്നും വലിയ ആരാധകശൃഖലയാണ് രാജ്യത്തുള്ളത്. ഇതേ പ്രചാരം മുന്‍നിര്‍ത്തിയാണ് മഹീന്ദ്രയുടെ ചിറകിലേറി ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ തീരമണയാന്‍ കാത്തുനില്‍ക്കുന്നതും.

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ഇന്ത്യന്‍ വരവില്‍ ജാവ 350 OHC മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിക്കുമോ എന്ന ആകാംഷയിലാണ് ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍.

പ്രതീക്ഷിത വരവ്: 2018 അവസാനം

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
New Car/ Bike Manufacturers To Enter India In 2018. Read in Malayalam.
Story first published: Tuesday, January 2, 2018, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X