Just In
- 14 min ago ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- 39 min ago അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്ന ഗമയാ, സ്വിഫ്റ്റിന്റെ പുതിയ വില ഇങ്ങനെ
- 1 hr ago പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- 2 hrs ago ദുല്‍ഖര്‍ ചിത്രത്തിലെ നായികയാണെങ്കിലും 'സിമ്പിള്‍' കാര്‍ മതി! ബിഗ് ബോസ് താരത്തെ മനസ്സിലായോ?
Don't Miss
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Lifestyle വായ്നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം: ഗ്യാരണ്ടിയോടെ ഇല്ലാതാക്കും അടുക്കളയിലെ ഔഷധക്കൂട്ട്
- Movies പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
- Sports IPL 2024: തിരിച്ചുവരാന്‍ മുംബൈ, പഞ്ചാബിനും ജയിക്കണം- ടോസ് 7 മണിക്ക്
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
സൗകര്യങ്ങള്‍ കൂട്ടി 2018 ഡാറ്റ്സന്‍ ഗോയും ഗോ പ്ലസും — വില 3.29 ലക്ഷം രൂപ മുതല്‍
നവീകരിച്ച ഡാറ്റ്സന്‍ ഗോയും ഗോ പ്ലസും വിപണിയില്‍. 3.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഗോ ഹാച്ച്ബാക്കിനെയും 3.83 ലക്ഷം രൂപ വിലയില്‍ ഗോ പ്ലസ് എംപിവിയെയും ഡാറ്റ്സന്‍ അവതരിപ്പിച്ചു. മുന്‍തലമുറയെ അപേക്ഷിച്ചു സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്കില്ലാതെയാണ് പുതിയ ഗോ, ഗോ പ്ലസ് മോഡലുകള്‍ വില്പനയ്ക്കെത്തുന്നത്.
28 അധിക ഫീച്ചറുകളും നൂറിലേറെ പരിഷ്കാരങ്ങളും മോഡലുകള്‍ക്ക് സംഭവിച്ചെന്നു ഡാറ്റ്സന്തന്നെ പറയുന്നു. പതിവുപോലെ സ്റ്റൈലിഷ് ഭാവം ഡാറ്റ്സന്‍ മോഡലുകളുടെ മേന്മയാണ്. കുറഞ്ഞ ചിലവിലും കാറുകള്‍ക്ക് പ്രീമിയം പകിട്ടുനല്കാന് ഡാറ്റ്സന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടുതാനും.
പുതിയ ഗോ, ഗോ പ്ലസ് മോഡലുകളുടെ ഗ്രില്ല് കമ്പനി മാറ്റി. ഇരുണ്ട നിറമുള്ള ഹെഡ്ലാമ്പുകള്‍ മോഡലുകളുടെ മുഖച്ഛായയ്ക്ക് പക്വത സമര്‍പ്പിക്കും. ബമ്പറിലാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍.
Most Read: പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്സ്ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?
പ്രീമിയം പരിവേഷത്തിലുപരി കൂടുതല്‍ സ്പോര്ടിയാകാനാണ് അകത്തളത്തില്‍ മോഡലുകള്‍ ശ്രമിക്കുന്നത്. ശ്രേണിയില്‍ ആദ്യമായി 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ കൊണ്ടുവരുന്ന ആദ്യ കാറായി പുതിയ ഡാറ്റ്സാന് ഗോ അറിയപ്പെടും.
ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് തന്നെയാണ് പുതിയ ഗോയിലും ഗോ പ്ലസിലും. എഞ്ചിന് 68 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. സമീപഭാവിയില്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ എഎംടി പതിപ്പുകളെയും കമ്പനി വിപണിയില്‍ കൊണ്ടുവരും. നിലവില്‍ 19.83 കിലോമീറ്ററാണ് ഗോയിലും ഗോ പ്ലസിലും ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ആംബര്‍ ഓറഞ്ച്, സണ്‍ സ്റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ നിറങ്ങളും ഗോ, ഗോ പ്ലസ് മോഡലുകളുടെ സവിശേഷതയാണ്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സ്, ശ്രേണിയിലെ തന്നെ ഏറ്റവും മികച്ചതാണെന്നു പറയണം. 4.6 m കുറിക്കുന്ന ടേണിംഗ് റേഡിയസ് തിരക്കേറിയ നഗര റോഡുകളില്‍ ഡ്രൈവിംഗ് എളുപ്പമാക്കും.