പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

By Dijo Jackson

പവര്‍ സ്റ്റീയറിംഗിലെ നിര്‍മ്മാണപ്പിഴവു കാരണം പുതുതലമുറ അമേസ് സെഡാനുകളെ ഹോണ്ട തിരിച്ചുവിളിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 17 -നും മെയ് 24 -നും ഇടയ്ക്കു നിര്‍മ്മിച്ച 7,290 അമേസ് സെഡാനുകളെ തിരിച്ചുവിളിച്ചു ഇപിഎസ് (ഇലക്ട്രിക് അസിസ്റ്റ് പവര്‍ സ്റ്റീയറിംഗ്) സെന്‍സര്‍ മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

സ്റ്റീയറിംഗ് നിയന്ത്രണം ദുഷ്‌കരമായി അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഹോണ്ട നടത്തിയ പരിശോധനയിലാണ് അമേസിലെ സെന്‍സര്‍ തകരാര്‍ തിരിച്ചറിഞ്ഞത്. പ്രശ്‌നസാധ്യതയുള്ള കാറുകളില്‍ ഇപിഎസ് ഇന്‍ഡിക്കേറ്റര്‍ ചിഹ്നം തെളിയും.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

നിലവില്‍ ഉടമകള്‍ക്ക് കൈമാറിയ പുതിയ അമേസുകളിലാണ് പരിശോധന ആവശ്യമെന്ന് കമ്പനി വെളിപ്പെടുത്തി. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ ജൂലായ് 26 മുതല്‍ നേരിട്ടു വിവരമറിയിക്കും.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) ഉപയോഗിച്ചു തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്നു ഉടമകള്‍ക്കും പരിശോധിക്കാം. നിര്‍മ്മാണ തകരാറുള്ള സെന്‍സറുകള്‍ സൗജന്യമായി ഹോണ്ട മാറ്റി നല്‍കും.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതുതലമുറ അമേസ് സെഡാനെ ഹോണ്ട ഇന്ത്യയിലാദ്യം പ്രദര്‍ശിപ്പിച്ചത്. ശേഷം മെയ് മാസം മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. 5.59 ലക്ഷം രൂപ മുതലാണ് ഹോണ്ട അമേസിന് വില.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് രണ്ടാം തലമുറ അമേസ് പിന്തുടരുന്നത്. E, S, V, VX എന്നിങ്ങനെ നാലു വകഭേദങ്ങളാണ് അമേസില്‍. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ അമേസില്‍ ലഭ്യമാണ്.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

പെട്രോള്‍ എഞ്ചിന്‍ 6,000 rpm ല്‍ 89 bhp കരുത്തും 4,800 rpm ല്‍ 110 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 3,600 rpm 99 bhp കരുത്തും 1,500 rpm ല്‍ 200 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിന് പറ്റും.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്. അതേസമയം ഡീസല്‍-സിവിടി പതിപ്പില്‍ കരുത്തുത്പാദനം കുറയും. 79 bhp കരുത്തും 160 Nm torque മാണ് അമേസ് ഡീസല്‍-സിവിടി പതിപ്പ് പരമാവധി സൃഷ്ടിക്കുക.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

നേരത്തെ ടൊയോട്ടയും ഫോര്‍ഡും മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിച്ചിരുന്നു. ഫ്യൂവല്‍ ഹോസ് കണക്ഷനിലുണ്ടായ നിര്‍മ്മാണപ്പിഴവു കാരണമാണ് എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ മോഡലുകളെ ടൊയോട്ട തിരിച്ചുവിളിച്ചത്.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമിലെ തകരാര്‍ ഇക്കോസ്‌പോര്‍ടിനെ തിരികെവിളിക്കാന്‍ കാരണമായി. ഹോണ്ട കൂടി തിരിച്ചുവിളിക്കല്‍ നടപടികളിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷം കടക്കും.

പുതിയ ഹോണ്ട അമേസ് തിരിച്ചുവിളിക്കുന്നു, അറിയേണ്ടതെല്ലാം

കഴിഞ്ഞ വര്‍ഷം ആകെമൊത്തം 80,500 വാഹനങ്ങളാണ് തിരിച്ചുവിളിക്കപ്പെട്ടത്. മെര്‍സിഡീസ് ബെന്‍സ്, മാരുതി സുസുക്കി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ സമാനമായ നടപടികളെടുത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
New Honda Amaze Recalled In India Over Power Steering Sensor Issue. Read in Malayalam.
Story first published: Saturday, July 21, 2018, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X