കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

By Dijo Jackson

രാജ്യാന്തരാ വാഹനമേളയ്ക്ക് വീണ്ടും കൊടിയേറ്റം. 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയ്ക്ക് ജക്കാര്‍ത്തയില്‍ തുടക്കമായി. പതിവുപോലെ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നതില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയാണ് മുന്നില്‍. ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹോണ്ട സ്‌മോള്‍ RS കോണ്‍സെപ്റ്റ് കാര്‍ പ്രേമികള്‍ക്കിടയില്‍ ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

2018 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലും സ്‌മോള്‍ RS കോണ്‍സെപ്റ്റിനെ ഹോണ്ട പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടാംതലമുറ ബ്രിയോയും സ്‌മോള്‍ RS കോണ്‍സെപ്റ്റും തമ്മില്‍ കാഴ്ചയില്‍ ഒരുപാട് സമാനതകളുണ്ട്.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

സ്‌മോള്‍ RS കോണ്‍സെപ്റ്റിനെ ആധാരമാക്കി സ്റ്റാന്‍ഡേര്‍ഡ്, RS എന്നിങ്ങനെ രണ്ടുവകഭേദങ്ങളാണ് വരാന്‍പോകുന്ന രണ്ടാംതലമുറ ബ്രിയോയിലുണ്ടാവുക. അക്രമണോത്സുകത നിറഞ്ഞ മുഖമാണ് പുതിയ ബ്രിയോയ്ക്ക്.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

ഹെഡ്‌ലാമ്പുകളിലേക്കു ചേര്‍ന്നണഞ്ഞു നിലകൊള്ളുന്ന ക്രോം ഗ്രില്ലില്‍ തുടങ്ങും ഹാച്ച്ബാക്കിന്റെ വിശേഷങ്ങള്‍. ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തുന്ന മൊബീലിയോ ഫെയ്‌സ്‌ലിഫ്റ്റിനെ മുഖരൂപത്തില്‍ മോഡല്‍ ഓര്‍മ്മപ്പെടുത്തും.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

കറുപ്പ് പശ്ചാത്തലമാണ് ഗ്രില്ലിന്. ബമ്പറില്‍ ഒരുങ്ങുന്ന എയര്‍ ഇന്‍ടെയ്ക്കുകള്‍ മൂന്നു ഘടനകളായാണ് ഒരുങ്ങുന്നത്. എല്‍ഇഡി ലൈറ്റുകള്‍ ഇന്‍ടെയ്ക്കില്‍ കാണാം. വശങ്ങളില്‍ വലിയ പിന്‍ ഡോറുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

ഒപ്പം ഹാച്ച്ബാക്കിന്റെ വാലറ്റത്തിന് ഇക്കുറി നീളം കൂടുതലാണ്. പതിവുപോലെ ചില്ലില്‍ പൊതിഞ്ഞ പിന്‍ഭാഗമല്ല പുതിയ ബ്രിയോയ്ക്ക്. പൂര്‍ണ്ണ ടെയില്‍ഗേറ്റാണ് ഹാച്ച്ബാക്കിന് ലഭിക്കുന്നത്.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

മേല്‍ക്കൂരയില്‍ നിന്നും ഒഴുകുന്ന സ്‌പോയിലര്‍ ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി രൂപത്തിന് അടിവരയിടും. പിറകിലുള്ള ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ക്ക് ക്രോം അലങ്കാരവുമുണ്ട്. സ്‌പോര്‍ടി അലോയ് വീലുകള്‍, ചെത്തിമിനുക്കിയ പിന്‍ ബമ്പര്‍ എന്നിവ ഹാച്ച്ബാക്കിന്റെ മറ്റു പ്രത്യേകതകളാണ്.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

ഫീനിക്‌സ് ഓറഞ്ച് പേള്‍ നിറമായിരിക്കും മോഡലിന്റെ സിഗ്നേച്ചര്‍. കൂടുതല്‍ കരുത്തുറ്റ എഞ്ചിനെ ബ്രിയോയില്‍ പ്രതീക്ഷിക്കാം. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ആദ്യതലമുറ ഹോണ്ട ബ്രിയോയെ ഹോണ്ട ഇന്തോനേഷ്യയില്‍ കൊണ്ടുവന്നത്.

കരുത്തുകൂട്ടി സ്‌റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ

പെട്രോള്‍ എഞ്ചിന് 88 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇന്ത്യയില്‍ രണ്ടാംതലമുറ ബ്രിയോ വരുമോയെന്ന കാര്യം സംശയമാണ്. ആദ്യതലമുറ അമ്പെ പരാജയപ്പെട്ടിടത്ത് പുതിയ മോഡലിനെ കൊണ്ടുവരാന്‍ ഹോണ്ടയ്ക്ക് താത്പര്യമില്ല.

Image Source: Paultan

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
New Honda Brio Revealed At 2018 Indonesia International Auto Show. Read in Malayalam.
Story first published: Thursday, August 2, 2018, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X